ഹരിപ്പാട് ശീതളപാനീയ കട ഇടിച്ചു പൊളിച്ചു; വാര്‍ത്തയായതിന് പിന്നാലെ കേസ്; ഒടുവില്‍ ഇടിച്ചു നിരത്തിയ ശ്രീവത്സം ഗ്രൂപ്പ് തന്നെ പുതിയ കട പണിതു നല്‍കും

ആലപ്പുഴ ഹരിപ്പാട് പാര്‍ക്കിങ് സ്ഥലത്തിന്റെ പേരില്‍ ശീതളപാനീയ കട ഇടിച്ചു പൊളിച്ചു നശിപ്പിച്ചു. ഹരിപ്പാട് ശ്രീവത്സം സില്‍ക്ക്‌സ് ഉടമയുടെ നേതൃത്വത്തിലാണ് ഹരിപ്പാട് സ്വദേശി അശോകന്റെ ഒറ്റമുറി കട ജെസിബി ഉപയോഗിച്ച് തകര്‍ത്തത്.

ഹരിപ്പാട് നഗരമധ്യത്തില്‍ അശോകന്റെ പേരിലുണ്ടായിരുന്ന സ്ഥലത്തെ ശീതളപാനീയ കടയാണ് ഒറ്റ രാത്രി കൊണ്ട് ഇടിച്ചു നിരത്തിയത്. ശ്രീവത്സം സില്‍ക്സിനു മുന്നിലെ ഒറ്റമുറി കട ഒഴിഞ്ഞു നല്‍കണമെന്ന് ആവശ്യപ്പെട്ട് ഏറെ നാളുകളായി ഭീഷണി ഉണ്ടായിരുന്നു. തയാറാവാതെ വന്നതോടെയാണ് ഇടിച്ചു നിരത്തല്‍. ആഭ്യന്തര മന്ത്രിയുടെ സ്വന്തം നാട്ടില്‍ നടന്ന സംഭവം പൊലീസോ നഗരസഭയോ അറിഞ്ഞില്ല.

ട്വന്റിഫോര്‍ വാര്‍ത്ത പുറത്തു വിട്ടതിനു പിന്നാലെ ശ്രീവത്സം ഗ്രൂപ്പിനെ പ്രതി ചേര്‍ത്ത് പൊലീസ് കേസെടുത്തു. അത് വരെ ഒരു അനുനയത്തിനും തയാറാവാതിരുന്ന ശ്രീവത്സം പ്രതിനിധികള്‍ പൊലീസ് സ്റ്റേഷനില്‍ ചര്‍ച്ചക്ക് എത്തി. ഇടിച്ചു നിരത്തിയ ശ്രീവത്സം ഗ്രൂപ്പ് തന്നെ അശോകന് പുതിയ കട പണിതു നല്‍കും.

മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും അശോകനൊപ്പം നിന്നു. ഇതോടെ, രണ്ടു മണിക്കൂറില്‍ പ്രശ്നം പരിഹരിച്ചു. പുതിയ കട പണിത് നല്‍കുന്നത് വരെയുള്ള തത്കാലിക ഷെഡും ശ്രീവത്സം ഗ്രൂപ്പ് നിര്‍മിച്ചു നല്‍കും. ഇനി യാതൊരു പ്രശ്‌നവും ഉണ്ടാക്കില്ലെന്നും സ്ഥാപന പ്രതിനിധികള്‍ എഴുതി ഒപ്പിട്ടു നല്‍കി. ശ്രീവത്സം ഗ്രൂപ്പിന് വേണ്ടി കെട്ടിടം ഇടിച്ചുപൊളിച്ച ഷാഹുല്‍ ഹമീദ് എന്ന ചെറായി ഷാജിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Related Posts

ഇ.ഡി റിപ്പോർട്ട് സർക്കാരിന് അയച്ചിട്ടുണ്ട്; നിർദേശങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് ഡിജിപി
  • September 15, 2026

തിരുവനന്തപുരം: സിഎംആർഎൽ കേസിൽ EDയുടെ കത്തുമായി ബന്ധപ്പെട്ട് സർക്കാരിനെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്ന് DGP റവാഡ ചന്ദ്രശേഖർ. സർക്കാർ നീക്കത്തിനായി കാത്തിരിക്കുകയാണ്. കത്തിൻ മേൽ കാര്യങ്ങൾ പരിശോധിക്കുകയാണ്. നിലവിൽ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എസ്എഫ്ഐ നേതാക്കളെ വിലങ്ങണിയിച്ച സംഭവത്തിലും അദ്ദേഹം…

Continue reading
മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫാബിസിന്റെ ലോക്കറില്‍ ഇ ഡി പരിശോധന; ലോക്കറിലുള്ളത് 50 പവനോളം സ്വര്‍ണം
  • September 15, 2026

കൊച്ചി: മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫെബീഷിന്റെ ലോക്കറില്‍ ഇ.ഡി പരിശോധന നടത്തി. ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം എത്രയെന്ന് തിട്ടപ്പെടുത്തി. 50 പവനോളം സ്വര്‍ണം ലോക്കറിലുണ്ട്. നേരത്തെ ഇ ഡി റെയ്ഡിന് ശേഷം ലോക്കര്‍ മരവിപ്പിച്ചിരുന്നു. ഇന്നലെയാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.…

Continue reading

You Missed

ഇ.ഡി റിപ്പോർട്ട് സർക്കാരിന് അയച്ചിട്ടുണ്ട്; നിർദേശങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് ഡിജിപി

ഇ.ഡി റിപ്പോർട്ട് സർക്കാരിന് അയച്ചിട്ടുണ്ട്; നിർദേശങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് ഡിജിപി

മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫാബിസിന്റെ ലോക്കറില്‍ ഇ ഡി പരിശോധന; ലോക്കറിലുള്ളത് 50 പവനോളം സ്വര്‍ണം

മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫാബിസിന്റെ ലോക്കറില്‍ ഇ ഡി പരിശോധന; ലോക്കറിലുള്ളത് 50 പവനോളം സ്വര്‍ണം

ചെങ്കടലില്‍ ആധിപത്യം ഉറപ്പിച്ച് ഹൂതികള്‍, കൂടുതല്‍ ദ്വീപുകള്‍ പിടിച്ചെടുത്തു; സൗദിയ്ക്ക് നേരെ ഇന്നും ഹൂതി ആക്രമണം

ചെങ്കടലില്‍ ആധിപത്യം ഉറപ്പിച്ച് ഹൂതികള്‍, കൂടുതല്‍ ദ്വീപുകള്‍ പിടിച്ചെടുത്തു; സൗദിയ്ക്ക് നേരെ ഇന്നും ഹൂതി ആക്രമണം

ടി വീണയ്ക്ക് എതിരായ ED നടപടി, കൈക്കൂലി കൊടുത്തവരും വാങ്ങിയവരും സമ്മതിച്ചു; എല്ലാ വശങ്ങളും പരിശോധിച്ച് നടപടിയുണ്ടാകുമെന്ന് സന്ദീപ് വാര്യർ

ടി വീണയ്ക്ക് എതിരായ ED നടപടി, കൈക്കൂലി കൊടുത്തവരും വാങ്ങിയവരും സമ്മതിച്ചു; എല്ലാ വശങ്ങളും പരിശോധിച്ച് നടപടിയുണ്ടാകുമെന്ന് സന്ദീപ് വാര്യർ

കോൺഗ്രസിന് EDയോട് എപ്പോഴും ഒരേ സമീപനം: ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ട; മന്ത്രി കെ മുരളീധരൻ

കോൺഗ്രസിന് EDയോട് എപ്പോഴും ഒരേ സമീപനം: ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ട; മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും; വൈകിട്ട് 6നും 12:45നുമിടയില്‍ വൈദ്യുതി മുടങ്ങാന്‍ സാധ്യത

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും; വൈകിട്ട് 6നും 12:45നുമിടയില്‍ വൈദ്യുതി മുടങ്ങാന്‍ സാധ്യത