‘പിന്തുണച്ച എല്ലാവർക്കും നന്ദി’; സോനം വാങ്ചുക് ആശുപത്രി വിട്ടു

നീറ്റ് പരീക്ഷാ ചോർച്ചയിൽ നിരാഹാരമനുഷ്ഠിച്ച മനുഷ്യാവകാശ പ്രവർത്തകൻ സോനം വാങ്ചുക് ആശുപത്രിവിട്ടു. അൽപ്പസമയത്തിനകം രാജ് ഘട്ടിലെത്തും. കൂടെനിന്ന എല്ലാവർക്കും നന്ദിയെന്ന് സോനം വാങ്ചുക് അറിയിച്ചു. കോക്രോച്ച് ജനതാ പാർട്ടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നിരാഹാരസമരത്തിലായിരുന്ന സോനം വാങ്ചുകിന്റെ ആരോഗ്യനില വഷളായിരുന്നു. ആദ്യം ഡൽഹിയിലെ സഫ്ദർജംങ് ആശുപത്രിയിലും പിന്നീട്, ഗുരുഗ്രാമിലെ മേദാന്ത സ്വകാര്യ ആശുപത്രിയിലും സോനം വാങ്ചുകിനെ പ്രവേശിപ്പിക്കുകയായിരുന്നു.

പന്ത്രണ്ട് വർഷത്തിനിടയിൽ ഒരു പ്രതിപക്ഷ പാർട്ടിക്ക് ചെയ്യാൻ കഴിയാതെ പോയതാണ് ഒന്നരമാസം കൊണ്ട് കോക്രോച്ച് ജനതാ പാർട്ടി ചെയ്തുകാണിച്ചത്. കേവലം പാറ്റകളെന്ന വിളിയിലെ ഇൻസൾട്ടിൽ നിന്ന് ഉയർന്ന് പറന്ന് വെന്നിക്കൊടി പാറിച്ചവർ. യുവാക്കളിലെ ഒരു വിഭാഗത്തെയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഉദ്ദേശിച്ചതെങ്കിലും ആ വിളി മൊത്തം യുവത്വത്തിനും ഇന്ധനമായി തീർന്നിരുന്നു. ഒരു രാഷ്ട്രീയപാർട്ടിയുടെ കവചമില്ലാതെ കൃത്യമായ രാഷ്ട്രീയം തന്നെ മുന്നോട്ടു വെച്ചാണ് സിജെപിയുടെ യാത്ര. സാമൂഹ്യ മാധ്യമത്തിൻ്റെ കൃത്യമായ ഉപയോഗം, ലക്ഷ്യങ്ങൾ ചിതറിപ്പോകാതെ ഒരൊറ്റ കാര്യത്തിലൂന്നിയുള്ള പ്രക്ഷോഭം, നേതാവിനപ്പുറം യുവജനത്തെ ഉയർത്തിക്കാട്ടിയുള്ള പ്രചാരണവും ആണ് സിജെപിയുടെ സക്സസ് ഫാക്ടറുകൾ.

കോക്രോച്ച് എന്ന വിളി ഒരു പ്രതിരോധമായപ്പോൾ ധർമ്മേന്ദ്രപ്രധാന്റെ രാജി എന്ന ഒരൊറ്റ ആവശ്യത്തിൽ അവർക്ക് ഉറച്ചുനിൽക്കാൻ സാധിച്ചു. ഇൻസ്റ്റഗ്രാമിന്റെ മികച്ച രീതിയിലുള്ള ഉപയോഗം യുവജനത്തെ ജന്തർ മന്തറിലേക്ക് ആകർഷിച്ചു. എല്ലാത്തിനും മുകളിൽ സോനം വാങ്ചുക്കിൻ്റെ നിരാഹാര സമരമെന്ന വൈകാരികതയും അവർക്ക് അനുകൂലമായി ഭവിച്ചു. ഭാവിയുടെ വോട്ടർമാരെ ഒപ്പം കൂട്ടി സിജെപി ഒരു അജണ്ട ഉണ്ടാക്കിയെടുത്തപ്പോൾ പ്രതിപക്ഷ പാർട്ടികൾക്കും അവരുടെ പുറകെ പോകേണ്ടി വന്നു. ഒടുവിലെ ജയം തെരുവിൽ ഇറങ്ങിയ ആ പ്രതിഷേധക്കാർക്ക് സ്വന്തമാണ്.

Related Posts

‘ആറ് വർഷത്തിനിടെ അജ്ഞാതന്റെ ആക്രമണത്തിൽ 30ലധികം പ്രവർത്തകർ കൊല്ലപ്പെ‍ട്ടു’; ലഷ്കർ നേതാവ് റിസ്‌വാൻ
  • August 4, 2026

ആറ് വർഷത്തിനിടെ തങ്ങളുടെ മുപ്പതിലധികം പ്രവർത്തകർ അജ്ഞാത തോക്കുധാരികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ റിസ്‌വാൻ ഹനീഫ് വെളിപ്പെടുത്തുന്നത്. പാകിസ്താനിലെ പ്രധാന നഗരങ്ങളായ പെഷവാർ, കറാച്ചി, റാവൽപിണ്ടി എന്നിവടങ്ങളിലും പാക് അധിനിവേശ കശ്മീരിലെ മുസാഫറാബാദ്, റാവൽക്കോട്ട് എന്നിവിടങ്ങളിലുമാണ് ലഷ്കർ…

Continue reading
രക്ഷകരായി ‘കേരളത്തിന്റെ സൈന്യം’ വരുന്നു…; കൊല്ലത്തുനിന്ന് കൂടുതല്‍ മത്സ്യബന്ധന ബോട്ടുകള്‍ ആറന്മുള, റാന്നി മേഖലകളിലേക്ക്
  • August 3, 2026

പ്രളയഭീതി നിലനില്‍ക്കുന്ന പത്തനംതിട്ട ആറന്മുള, റാന്നി പ്രദേശങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി നിരവധി മത്സ്യബന്ധന ബോട്ടുകളെത്തുന്നു. 2018ല്‍ കേരളക്കരയെ മഹാദുരന്തത്തില്‍ നിന്ന് കൈപിടിച്ചുകയറ്റിയ കേരളത്തിന്റെ സ്വന്തം സൈന്യമാണ് സര്‍വസജ്ജരായി തങ്ങളുടെ സന്നാഹങ്ങളുമായി പത്തനംതിട്ടയില്‍ എത്തിയിരിക്കുന്നത്. കൊല്ലത്തുനിന്നും കായംകുളത്തുനിന്നും ഉള്‍പ്പെടെയാണ് കൂടുതല്‍ മത്സ്യബന്ധന ബോട്ടുകള്‍ പത്തനംതിട്ടയിലേക്ക്…

Continue reading

You Missed

ശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാര ക്രിയകൾ ആരംഭിച്ച് ദേവസ്വംശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാര ക്രിയകൾ ആരംഭിച്ച് ദേവസ്വം

ശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാര ക്രിയകൾ ആരംഭിച്ച് ദേവസ്വംശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാര ക്രിയകൾ ആരംഭിച്ച് ദേവസ്വം

‘FCRA ബിൽ കൊണ്ടുവന്നത് ദുരുദ്ദേശ്യത്തോടെ; ഒരു കാരണവശാലും അം​ഗീകരിക്കില്ല’; കെസി വേണു​ഗോപാൽ

‘FCRA ബിൽ കൊണ്ടുവന്നത് ദുരുദ്ദേശ്യത്തോടെ; ഒരു കാരണവശാലും അം​ഗീകരിക്കില്ല’; കെസി വേണു​ഗോപാൽ

ചാലിശേരിയില്‍ സര്‍ക്കാര്‍ ജനകീയ ആരോഗ്യകേന്ദ്രത്തില്‍ നഴ്സിന് അണലിയുടെ കടിയേറ്റു; അണലിയുടെ കടിയേറ്റത് ഡ്യൂട്ടിക്കിടെ

ചാലിശേരിയില്‍ സര്‍ക്കാര്‍ ജനകീയ ആരോഗ്യകേന്ദ്രത്തില്‍ നഴ്സിന് അണലിയുടെ കടിയേറ്റു; അണലിയുടെ കടിയേറ്റത് ഡ്യൂട്ടിക്കിടെ

തിങ്കളാഴ്ച പറഞ്ഞത് ‘ഹെലികോപ്റ്റർ യാത്ര നിക്ഷേപകരെ കാണാൻ’, ഇന്ന് പറഞ്ഞത് ‘കൊച്ചിയിൽ പോയതു കൊണ്ട് അവിടെവെച്ച് കണ്ടു’; ഹെലികോപ്ടർ യാത്രയിൽ രണ്ട് വ്യത്യസ്ത വിശദീകരണവുമായി മുഖ്യമന്ത്രി

തിങ്കളാഴ്ച പറഞ്ഞത് ‘ഹെലികോപ്റ്റർ യാത്ര നിക്ഷേപകരെ കാണാൻ’, ഇന്ന് പറഞ്ഞത് ‘കൊച്ചിയിൽ പോയതു കൊണ്ട് അവിടെവെച്ച് കണ്ടു’; ഹെലികോപ്ടർ യാത്രയിൽ രണ്ട് വ്യത്യസ്ത വിശദീകരണവുമായി മുഖ്യമന്ത്രി

വിവാദ പരാമർശം: ‘ഖേദം പ്രകടിപ്പിക്കുന്നു, പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്’; മന്ത്രി സിപി ജോൺ

വിവാദ പരാമർശം: ‘ഖേദം പ്രകടിപ്പിക്കുന്നു, പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്’; മന്ത്രി സിപി ജോൺ

റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 4 സിപിഐഎം പ്രവർത്തകർക്ക് കൂടി ജാമ്യം

റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 4 സിപിഐഎം പ്രവർത്തകർക്ക് കൂടി ജാമ്യം