‘അതിനെ കുറിച്ച് സംസാരിക്കാന്‍ സന്തോഷമേയുള്ളൂ; പിഎസ്സി റാങ്ക് ജേതാക്കളുടെ സമരത്തെ കുറിച്ച് വിവരങ്ങള്‍ കൈമാറാമോ?’ രഞ്ജിനി ഹരിദാസ്

കേരളത്തിലെ പിഎസ്സി റാങ്ക് ജേതാക്കളുടെ സമരത്തിന്റെ ഭാഗമാകുന്നത് കൂടുതല്‍ പഠിച്ച ശേഷമെന്ന് അവതാരക രഞ്ജിനി ഹരിദാസ്. സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് പോസ്റ്റിലൂടെയാണ് രഞ്ജിനി തന്റെ നിലപാട് വ്യക്തമാക്കിയത്.

ഡല്‍ഹിയിലെ പ്രതിഷേധങ്ങളില്‍ പങ്കുചേര്‍ന്നതുമുതല്‍, സെക്രട്ടേറിയറ്റിനു മുന്നില്‍ ഇപ്പോള്‍ നടക്കുന്ന കേരള പിഎസ്‌സി സമരത്തെക്കുറിച്ച് എന്തുകൊണ്ട് സംസാരിക്കുന്നില്ല എന്ന് ചോദിച്ചുകൊണ്ട് തനിക്ക് നിരവധി സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് രഞ്ജിനി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് സന്ദേശങ്ങള്‍ ലഭിക്കുന്നത് വരെ വിഷയത്തെ കുറിച്ച് ഒട്ടും അറിവുണ്ടായിരുന്നില്ലെന്ന് രഞ്ജിനി വ്യക്തമാക്കി. ഇപ്പോള്‍ പോലും, എന്താണ് സംഭവിക്കുന്നതെന്ന് പൂര്‍ണ്ണമായി മനസിലാക്കാന്‍ ആവശ്യമായ വിവരങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാണെന്ന് തോന്നുന്നില്ലെന്നും രഞ്ജിനി പറയുന്നു. വിഷയത്തെ കുറിച്ച് പഠിക്കാനും വസ്തുതകള്‍ മനസിലാക്കാനും ശ്രമിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.

സമരത്തിന് നേതൃത്വം നല്‍കുന്നവരോ പ്രതിനിധികളോ അവരെ പരിചയമുള്ളവരോ ഞങ്ങളെ ബന്ധപ്പെടുക. അവരുമായി നേരിട്ട് സംസാരിക്കാനും ആശങ്കകള്‍ മനസിലാക്കാനും, നിലവിലെ സാഹചര്യം എന്താണെന്ന് കൂടുതല്‍ അറിയാനും ഞാന്‍ ആഗ്രഹിക്കുന്നു. പഠിച്ച ശേഷം, വിഷയം കൂടുതല്‍ ആളുകളിലേക്ക് എത്താന്‍ എന്റെ ശബ്ദം സഹായിക്കുമെന്ന് നിങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍ പങ്കെടുക്കാന്‍ സന്തോഷമേയുള്ളൂവെന്നും സഹായിക്കാന്‍ തയ്യാറാണെന്നും രഞ്ജിനി കുറിച്ചു.

ഡല്‍ഹി ജന്തര്‍ മന്ദറിലെ സിജെപി പ്രതിഷേധ വേദിയിലെത്തി രഞ്ജിനി ഹരിദാസ് ഐക്യദാര്‍ഢ്യമറിയിച്ചിരുന്നു. ഡല്‍ഹിയിലെ കാര്യങ്ങള്‍ ഭീകരമാണെന്നും ഇത് ജനാധിപത്യ രാജ്യമാണോയെന്ന് സംശയിച്ച് പോകുമെന്നും രഞ്ജിനി ട്വന്റിഫോറിനോട് പറയുകയും ചെയ്തു. സോനം വാങ്ചുകിനെ ഷീറ്റില്‍ പൊതിഞ്ഞ് കൊണ്ടുപോകുന്ന മനുഷ്യത്വരഹിതമായ കാഴ്ച കണ്ട് മനസമാധാനം പോയപ്പോഴാണ് താന്‍ ഡല്‍ഹിയിലേക്ക് പോകാന്‍ തീരുമാനിച്ചതെന്നും രഞ്ജിനി പറഞ്ഞു.

Related Posts

കോൺഗ്രസിന് EDയോട് എപ്പോഴും ഒരേ സമീപനം: ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ട; മന്ത്രി കെ മുരളീധരൻ
  • September 14, 2026

തിരുവനന്തപുരം: പിണറായി വിജയനെതിരായ ഇഡി കേസ് രാഷ്ട്രീയ പ്രേരിതമെന്ന ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ട കാര്യമില്ലെന്ന് മന്ത്രി കെ മുരളീധരൻ. കോൺഗ്രസിന് ഇഡി യോട് എപ്പോഴും ഒരേ സമീപനമാണെന്നും കെ മുരളീധരൻ പറഞ്ഞു. ഇഡി നീക്കത്തിൽ വ്യത്യസ്ത നിലപാടുകളുമായി മുൻ…

Continue reading
സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും; വൈകിട്ട് 6നും 12:45നുമിടയില്‍ വൈദ്യുതി മുടങ്ങാന്‍ സാധ്യത
  • September 14, 2026

തിരുവനന്തപുരം: ഇന്നും സംസ്ഥാനത്ത് വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബിയുടെ സന്ദേശം. ആറുമണി മുതല്‍ രാത്രി 12:45 വരെയുള്ള സമയങ്ങളില്‍ വൈദ്യുതി മുടങ്ങാനാണ് സാധ്യത. വൈകിട്ട് ഏഴരക്കും എട്ടുമണിക്കും ഇടയില്‍ വൈദ്യുതി മുടങ്ങിയേക്കാം എന്ന് സന്ദേശം എത്തി. രാത്രി 10:55 നും 11: 20…

Continue reading

You Missed

കോൺഗ്രസിന് EDയോട് എപ്പോഴും ഒരേ സമീപനം: ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ട; മന്ത്രി കെ മുരളീധരൻ

കോൺഗ്രസിന് EDയോട് എപ്പോഴും ഒരേ സമീപനം: ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ട; മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും; വൈകിട്ട് 6നും 12:45നുമിടയില്‍ വൈദ്യുതി മുടങ്ങാന്‍ സാധ്യത

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും; വൈകിട്ട് 6നും 12:45നുമിടയില്‍ വൈദ്യുതി മുടങ്ങാന്‍ സാധ്യത

സർക്കാർ ചടങ്ങിൽ വന്ദേ മാതരം പൂർണരൂപത്തിൽ ആലപിച്ച ഏക പ്രധാനമന്ത്രി മോദി: അമിത് ഷാ

സർക്കാർ ചടങ്ങിൽ വന്ദേ മാതരം പൂർണരൂപത്തിൽ ആലപിച്ച ഏക പ്രധാനമന്ത്രി മോദി: അമിത് ഷാ

ഭാഗ്യതാരമുദിച്ചോ? അറിയാം ഭാഗ്യതാര BT 71 ലോട്ടറിയുടെ സമ്പൂര്‍ണഫലം

ഭാഗ്യതാരമുദിച്ചോ? അറിയാം ഭാഗ്യതാര BT 71 ലോട്ടറിയുടെ സമ്പൂര്‍ണഫലം

ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്ടിച്ച സംഭവം: പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്ടിച്ച സംഭവം: പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

പരീക്ഷാ തട്ടിപ്പ്; അന്വേഷണവുമായി സഹകരിക്കാം, ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകില്ലെന്ന് PSC അംഗങ്ങൾ

പരീക്ഷാ തട്ടിപ്പ്; അന്വേഷണവുമായി സഹകരിക്കാം, ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകില്ലെന്ന് PSC അംഗങ്ങൾ