
ലഹരിക്കെതിരെ പറവൂർ കുന്നുകര റയാൻ ഇന്റർനാഷണൽ സ്കൂൾ കൊച്ചിനിലെ വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് ശ്രദ്ധേയമായി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ശ്രീ വിജു നാഥ് മുഖ്യതിഥിയായിരുന്നു.
പ്രിൻസിപ്പൽ ഡോ റെജി പി മാത്യു ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളെ പങ്കാളിയാക്കുന്നത് ഉത്തരവാദിത്തബോധമുള്ള സമൂഹത്തെ വാർത്തെടുക്കാൻ സഹായകമാകുമെന്ന് എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു.