മഴ തുടരും; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത

സംസ്ഥാനത്ത് ശക്തമായ മഴ തുടരും. വടക്കന്‍ കേരളത്തില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കാസറഗോഡ്. ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പുണ്ട്. (Kerala rains orange alert in 2 districts today)

കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ നിലവില്‍ മീന്‍പിടുത്തത്തിന് തടസമില്ല. എന്നാല്‍ കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലക്കും കടലേറ്റത്തിനും സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത 3 ദിവസത്തിനുള്ളില്‍ രാജ്യത്ത് നിന്ന് കാലവര്‍ഷം പൂര്‍ണ്ണമായും പിന്‍വാങ്ങാനും തെക്ക് കിഴക്കേ ഇന്ത്യയില്‍ തുലാവര്‍ഷം ആരംഭിക്കാനും സാധ്യതയുണ്ട്.

Related Posts

വന്ദേഭാരതില്‍ ഗണഗീതം; കണ്ടത് തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒളിച്ചു കടത്തല്‍; മുഖ്യമന്ത്രി
  • November 8, 2025

എറണാകുളം – ബംഗളൂരു വന്ദേഭാരത് സര്‍വീസ് ഉദ്ഘാടനത്തിനിടെ വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അപരമത വിദ്വേഷവും വര്‍ഗീയ വിഭജന രാഷ്ട്രീയവും നിരന്തരം പ്രസരിപ്പിക്കുന്ന ആര്‍എസ്എസിന്റെ ഗാനം സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയില്‍…

Continue reading
ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് വീണ്ടും റീല്‍സ് ചിത്രീകരണം; ജസ്‌ന സലീമിനെതിരെ കേസെടുത്തു
  • November 8, 2025

ഗുരുവായൂരില്‍ വീണ്ടും റീല്‍സ് ചിത്രീകരണം നടത്തിയ ജസ്‌ന സലീമിനെതിരെ കേസെടുത്തു. ദേവസ്വം അഡ്മിനിസ്‌ട്രേറ്ററുടെ പരാതിയിലാണ് നടപടി. കലാപശ്രമം വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തും നടപ്പന്തലിലും റീല്‍സ് ചിത്രീകരണം പാടില്ലെന്നതാണ് ഹൈക്കോടതി ഉത്തരവ്. അത് മറികടന്നാണ് ജസ്‌ന സലീം പടിഞ്ഞാറേ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

വന്ദേഭാരതില്‍ ഗണഗീതം; കണ്ടത് തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒളിച്ചു കടത്തല്‍; മുഖ്യമന്ത്രി

വന്ദേഭാരതില്‍ ഗണഗീതം; കണ്ടത് തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒളിച്ചു കടത്തല്‍; മുഖ്യമന്ത്രി

ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് വീണ്ടും റീല്‍സ് ചിത്രീകരണം; ജസ്‌ന സലീമിനെതിരെ കേസെടുത്തു

ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് വീണ്ടും റീല്‍സ് ചിത്രീകരണം; ജസ്‌ന സലീമിനെതിരെ കേസെടുത്തു

‘കാന്ത’ ടീമിന് വമ്പൻ സ്വീകരണം; ലുലു മാൾ ഇളക്കി മറിച്ച് ദുൽഖർ സൽമാനും ടീമും

‘കാന്ത’ ടീമിന് വമ്പൻ സ്വീകരണം; ലുലു മാൾ ഇളക്കി മറിച്ച് ദുൽഖർ സൽമാനും ടീമും

നേമം സര്‍വീസ് സഹകരണ ബാങ്കിലെ ഇഡി പരിശോധന; നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തു

നേമം സര്‍വീസ് സഹകരണ ബാങ്കിലെ ഇഡി പരിശോധന; നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തു

ഹൃദ്രോ​ഗം, പ്രമേഹം, അമിത വണ്ണം എന്നിവയുണ്ടെങ്കിൽ വിസ ഇല്ല; നിയന്ത്രണങ്ങളുമായി ട്രംപ് ഭരണകൂടം

ഹൃദ്രോ​ഗം, പ്രമേഹം, അമിത വണ്ണം എന്നിവയുണ്ടെങ്കിൽ വിസ ഇല്ല; നിയന്ത്രണങ്ങളുമായി ട്രംപ് ഭരണകൂടം

തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതി; ഡിപിആർ തയ്യാറാക്കാൻ KMRL

തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതി; ഡിപിആർ തയ്യാറാക്കാൻ KMRL