‘മണിപ്പൂരിൽ വീണ്ടും അക്രമങ്ങൾ ഉണ്ടാകുന്നത് ദൗർഭാഗ്യകരം’; അപലപിച്ച് താഡോ കുക്കി വിഭാഗം

മണിപ്പൂരിലെ അക്രമങ്ങളിൽ അപലപിച്ച് താഡോ കുക്കി വിഭാഗം. മണിപ്പൂരിൽ വീണ്ടും അക്രമങ്ങൾ ഉണ്ടാകുന്നത് ദൗർഭാഗ്യകരമെന്ന് താഡോ കുക്കി വിഭാഗം പറഞ്ഞു. ബിഷ്ണുപൂരിലും ജിബാമിലും രണ്ട് സ്ത്രീകളെയാണ് ആക്രമികൾ കൊലപ്പെടുത്തിയത്. രണ്ട് സംഭവങ്ങളിലും നീതി ഉറപ്പാക്കണമെന്ന് താഡോ കുക്കി വിഭാഗം ആവശ്യപ്പെട്ടു.

\സമാനമായ സംഭവങ്ങൾ തടയാൻ കേന്ദ്രസർക്കാർ ശ്രമിക്കണമെന്ന് കുക്കി വിഭാഗം ആവശ്യ ഉന്നയിച്ചു. അല്ലാത്തപക്ഷം മണിപ്പൂരിൽ സ്ഥിതിഗതികൾ നിയന്ത്രണാതീതമാകും. അക്രമങ്ങൾ തുടരുന്നത് ഇന്ത്യയ്ക്ക് തന്നെ ലജ്ജാകരമാണെന്ന് താഡോ കുക്കി വിഭാഗം പറഞ്ഞു. അതേസമയംമണിപ്പൂർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് എന്ന് കുക്കി എംഎൽഎമാർ പറ‍ഞ്ഞു. ഭാവിയിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ ഉദ്ദേശിക്കുന്നില്ല എന്നും എംഎൽഎമാർ വ്യക്തമാക്കി. മണിപ്പൂരിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തി എന്നായിരുന്നു സർക്കാർ വാദം.

രണ്ടു മാസത്തെ ഇടവേളക്കുശേഷമാണ് മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടാകുന്നത്. സൈറ്റൺ, ജിരിബാം, സനാസബി, സബുങ്‌ഖോക്, യിംഗാങ്‌പോക്‌പി എന്നിവിടങ്ങളിലും വെടിവെപ്പ് ഉണ്ടായതായി റിപ്പോർട്ടുണ്ട്. ആസൂത്രിത ആക്രമണങ്ങൾക്ക് പിന്നിൽ കുക്കി വിഭാഗമെന്ന് മെയ്തേയ് വിഭാഗം ആരോപിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല. ജിരിബാമിൽ അധ്യാപികയെ വെടിവച്ച ശേഷം തീവച്ചു കോലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാണ്. വീണ്ടും അക്രമങ്ങളുണ്ടായതോടെ, പോലീസിനും സുരക്ഷാസേനയ്ക്കും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

Related Posts

‘ക്വിന്റൽ ഇടി ലാൽ’ ; മോഹൻലാലിൻറെ കരിയറിലെ സംഘട്ടന വിശേഷങ്ങൾ
  • May 21, 2026

700 ൽ അധികം ആക്ഷൻ രംഗങ്ങളിൽ മോഹൻലാൽ അഭിനയിച്ചിട്ടുണ്ട്. അതിൽ തന്നെ 200 ഓളം രംഗങ്ങൾക്ക് സംഘട്ടനം ഒരുക്കിയത് ഫൈറ്റ് മാസ്റ്റർ ത്യാഗരാജനാണ്. രാവണപ്രഭു, വരവേൽപ്പ്, ദൃശ്യം തുടങ്ങിയ ചിത്രങ്ങളിലെ ചില സംഘട്ടന രംഗങ്ങൾ സംവിധാനം ചെയ്തത് മോഹൻലാലാണ്. പുലിമുരുകൻ, മലൈക്കോട്ടൈ…

Continue reading
വരുന്നത് ലാലേട്ടന്റെ പിറന്നാള്‍ ദിനത്തിലല്ലേ, തീ ആയിരിക്കും; ജോര്‍ജുകുട്ടി ഇനിയെന്തൊക്കെ ചെയ്ത് കൂട്ടുമെന്ന് പിടുത്തമില്ലാതെ പ്രേക്ഷകര്‍; ദൃശ്യം 3 ഇന്ന് മുതല്‍
  • May 21, 2026

മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനമായ ഇന്ന് ദൃശ്യം-3-യിലൂടെ ജോര്‍ജുകുട്ടിയും കുടുംബവും വീണ്ടും തീയേറ്ററുകളിലെത്തുകയാണ്. ആദ്യ ചിത്രമിറങ്ങി 13 വര്‍ഷത്തിനുശേഷമാണ് ചിത്രത്തിന്റെ മൂന്നാം ഭാഗം ഇറങ്ങുന്നത്. (mohanlal- jeethu joseph movie Drishyam 3 release today) ഒരു സാധാരണ കുടുംബനാഥന്റെ അതിജീവനത്തിന്റെ കഥ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘ക്വിന്റൽ ഇടി ലാൽ’ ; മോഹൻലാലിൻറെ കരിയറിലെ സംഘട്ടന വിശേഷങ്ങൾ

‘ക്വിന്റൽ ഇടി ലാൽ’ ; മോഹൻലാലിൻറെ കരിയറിലെ സംഘട്ടന വിശേഷങ്ങൾ

ഇനി തമിഴ്‌നാടിന്റെ പ്രത്യേക പ്രതിനിധി? ചര്‍ച്ചകള്‍ നടക്കുന്നതായി സ്ഥിരീകരിച്ച് കെ വി തോമസ്

ഇനി തമിഴ്‌നാടിന്റെ പ്രത്യേക പ്രതിനിധി? ചര്‍ച്ചകള്‍ നടക്കുന്നതായി സ്ഥിരീകരിച്ച് കെ വി തോമസ്

ഇറാന്‍ യുദ്ധം: ട്രംപും നെതന്യാഹുവും തമ്മില്‍ അഭിപ്രായവ്യത്യാസം? ആക്രമണം മാറ്റിവച്ചതില്‍ ഇസ്രയേലിന് കടുത്ത അതൃപ്തിയെന്ന് റിപ്പോര്‍ട്ട്

ഇറാന്‍ യുദ്ധം: ട്രംപും നെതന്യാഹുവും തമ്മില്‍ അഭിപ്രായവ്യത്യാസം? ആക്രമണം മാറ്റിവച്ചതില്‍ ഇസ്രയേലിന് കടുത്ത അതൃപ്തിയെന്ന് റിപ്പോര്‍ട്ട്

ഇറാനെ അമേരിക്ക ഏറ്റെടുത്തുവെന്ന് ട്രംപ്: വീണ്ടും ആക്രമിച്ചാൽ അമേരിക്ക ദുഖിക്കേണ്ടി വരുമെന്ന് ഇറാൻ

ഇറാനെ അമേരിക്ക ഏറ്റെടുത്തുവെന്ന് ട്രംപ്: വീണ്ടും ആക്രമിച്ചാൽ അമേരിക്ക ദുഖിക്കേണ്ടി വരുമെന്ന് ഇറാൻ

വരുന്നത് ലാലേട്ടന്റെ പിറന്നാള്‍ ദിനത്തിലല്ലേ, തീ ആയിരിക്കും; ജോര്‍ജുകുട്ടി ഇനിയെന്തൊക്കെ ചെയ്ത് കൂട്ടുമെന്ന് പിടുത്തമില്ലാതെ പ്രേക്ഷകര്‍; ദൃശ്യം 3 ഇന്ന് മുതല്‍

വരുന്നത് ലാലേട്ടന്റെ പിറന്നാള്‍ ദിനത്തിലല്ലേ, തീ ആയിരിക്കും; ജോര്‍ജുകുട്ടി ഇനിയെന്തൊക്കെ ചെയ്ത് കൂട്ടുമെന്ന് പിടുത്തമില്ലാതെ പ്രേക്ഷകര്‍; ദൃശ്യം 3 ഇന്ന് മുതല്‍

മുൻ DGP എ ഹേമചന്ദ്രൻ ആഭ്യന്തരമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവാകും

മുൻ DGP എ ഹേമചന്ദ്രൻ ആഭ്യന്തരമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവാകും