ദിമിത്രിയോസിന്റെ രണ്ടടിയില്‍ ചരിത്രം തിരുത്തി കൊല്‍ക്കത്ത ഈസ്റ്റ് ബംഗാള്‍ എഎഫ്‌സി ചലഞ്ച് കപ്പ് ക്വാര്‍ട്ടറില്‍

ഭൂട്ടാനിലെ തിമ്പുവിലെ ചാംഗ്ലിമിതാങ് സ്റ്റേഡിയത്തില്‍ പതിനൊന്ന് വര്‍ഷത്തെ ചരിത്രം മാറ്റിയെഴുതി കൊല്‍ക്കത്ത ഈസ്റ്റ് ബംഗാള്‍ എഫ്‌സി. എഎഫ്സി ചലഞ്ച് ലീഗില്‍ വെള്ളിയാഴ്ച നടന്ന അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ലെബനനിലെ നെജ്‌മെഹ് എസ്സിയെ 3-2ന് തോല്‍പ്പിച്ചാണ് ആദ്യമായി ഈസ്റ്റ് ബംഗാള്‍ ഒരു ഏഷ്യന്‍ ടൂര്‍ണമെന്റിന്റെ നോക്കൗട്ടിലേക്ക് യോഗ്യത നേടിയിരിക്കുന്നത്.
ഈ വിജയത്തോടെ ഈസ്റ്റ് ബംഗാള്‍ ടേബിള്‍-ടോപ്പറായി ഗ്രൂപ്പ് എയില്‍ ഒന്നാമതെത്തി ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് നേരിട്ട് പ്രവേശനം നേടി.

17, 77 മിനിറ്റുകളില്‍ ഒരു പെനാല്‍റ്റി അടക്കം ഗ്രീക്ക് സ്ട്രൈക്കര്‍ ദിമിത്രിയോസ് ഡയമെന്റാക്കോസ് നേടിയ രണ്ട് ഗോളുകളുടെ പിന്‍ബലത്തിലായിരുന്നു ഇന്ത്യന്‍ ക്ലബ്ബിന്റെ വിജയം. നെജ്മയുടെ ബാബ മൂസയുടെ സെല്‍ഫ് ഗോളില്‍ എട്ടാം മിനിറ്റില്‍ തന്നെ കൊല്‍ക്കത്ത ലീഡ് നേടി. മാദി തലാലിന്റെ കോര്‍ണര്‍ ഹെഡ് ചെയ്ത് അപകടമൊഴിവാക്കാനുള്ള ശ്രമത്തിനിടെയായിരുന്നു മൂസയുടെ സെല്‍ഫ് ഗോള്‍. 17-ാം മിനിറ്റില്‍ മഹേഷ് നോറമിന്റെ ക്രോസ് ഗോളാക്കിമാറ്റി ദിമിത്രിയോസ് കൊല്‍ക്കത്തയുടെ ലീഡ് രണ്ടാക്കി. എന്നാല്‍, ഇടവേളക്ക് മുന്‍പ് തന്നെ രണ്ട് ഗോളുകളും തിരിച്ചടിച്ച് ലെബനന്‍ ടീം ശക്തമായ തിരിച്ചുവരവ് നടത്തി. പതിനെട്ടാം മിനിറ്റില്‍ കോളിന്‍സ് ഒപ്പറെയും 43-ാം മിനിറ്റില്‍ ഹുസൈന്‍ മോന്‍സറുമാണ് ലബനന്‍ സംഘത്തിനായി വല ചലിപ്പിച്ചത്. മേല്‍ക്കൈക്കായി ഇരുടീമുകളും ശ്രമം തുടരുന്നതിനിടെ കൊല്‍ക്കത്തക്ക് സുവര്‍ണാവസരം ലഭിച്ചു. 77-ാം മിനിറ്റില്‍ തലാലിനെ വീഴ്ത്തിയതിന് കൊല്‍ക്കത്തക്ക് അനുകൂലമായി പെനാല്‍റ്റിയായിരുന്നു റഫറി വിധിച്ചത്. കിക്ക് എടുത്ത ദിമിത്രിയോസ് ഡയമെന്റാക്കോസിന് പിഴച്ചില്ല. ഈസ്റ്റ് ബംഗാളിന്റെ വിജയഗോള്‍ കുറിച്ച ഗോളില്‍ അങ്ങനെ പുതിയ ചരിത്രം പിറക്കുകയായിരുന്നു.

കൊല്‍ക്കത്ത ഈസ്റ്റ് ബംഗാള്‍ എഫ്‌സിയുടെ ആദ്യമത്സരം ഭൂട്ടാന്‍ ടീമായ പാരോയുമായിട്ടായിരുന്നു. ഈ മത്സരം 2-2 സമനില പിടിച്ച ഈസ്റ്റ് ബംഗാള്‍ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശ് ക്ലബ്ബായ ബസുന്ധര കിങ്സിനെ എതിരില്ലാത്ത നാലുഗോളുകള്‍ക്ക് തകര്‍ത്തിരുന്നു. നെജ്മ ആദ്യ രണ്ടുകളികളിലും ജയിച്ചതിനാല്‍ സമനിലയാണെങ്കിലും ക്വാര്‍ട്ടറിലേക്ക് പ്രവേശിക്കാമായിരുന്നു. എന്നാല്‍ ഈസ്റ്റ് ബംഗാളിന് ജയം അനിവാര്യമായിരുന്നു. അതേ സമയം ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ച്ചയായി ആറ് മത്സരങ്ങളില്‍ തോല്‍വിയേറ്റു വാങ്ങിയ ഈസ്റ്റ് ബംഗാള്‍ അവരുടെ പുതിയ പരിശീലകനായ ഓസ്‌കാര്‍ ബുസോണിനു കീഴില്‍ വന്‍തിരിച്ചുവരവാണ് എഎഫ്‌സി ചലഞ്ച് കപ്പിലൂടെ നടത്തിയിരിക്കുന്നത്. ടൂര്‍ണമെന്റിലെ ഈ നേട്ടം ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.

Related Posts

മധു കൊലപാതക കേസ്; 12 പ്രതികൾക്ക് ജീവപര്യന്തം
  • May 25, 2026

അട്ടപ്പാടിയിൽ മധുവിനെ ആൾക്കൂട്ടം മർദ്ദിച്ചുകൊലപ്പെടുത്തയ സംഭവത്തിൽ 12 പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ. രണ്ട് മുതൽ – 15 വരെയുള്ള പ്രതികൾക്കാണ് ജീവപര്യന്തം. പതിനാറാം പ്രതിയുടെ ശിക്ഷ ഉയർത്തണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. പ്രതിക്ക് ഒരു വ​ർഷം തടവ് വിധിച്ചു. കേസിൽ…

Continue reading
അമ്മ കുടുംബ സംഗമത്തിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് 75 ലക്ഷം രൂപ, ഏറ്റെടുത്തത് വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രം; വിവാദ സ്പോൺസർഷിപ്പ് കരാർ പുറത്ത്
  • May 25, 2026

അമ്മയിലെ വിവാദ സ്പോൺസർഷിപ്പ് കരാർ പുറത്ത്. അമ്മയുടെ കുടുംബ സംഗമത്തിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് ഏറ്റെടുത്തത് വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രം. ക്ഷേത്രം പ്രസിഡൻറ് ടി ജി നന്ദകുമാറിന്റെയും അമ്മ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരന്റെയും പേരിലാണ് കരാർ. കരാറിന്റെ പകർപ്പ് 24ന്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

അട്ടപ്പാടി മധു കൊലക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു, സുപ്രീംകോടതിയെ സമീപിക്കുമെന്ന് മധുവിന്റെ സഹോദരി

അട്ടപ്പാടി മധു കൊലക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു, സുപ്രീംകോടതിയെ സമീപിക്കുമെന്ന് മധുവിന്റെ സഹോദരി

മധു കൊലപാതക കേസ്; 12 പ്രതികൾക്ക് ജീവപര്യന്തം

മധു കൊലപാതക കേസ്; 12 പ്രതികൾക്ക് ജീവപര്യന്തം

‘മുനമ്പത്ത് 10 മിനിറ്റില്‍ തീരുമാനം എടുപ്പിക്കാതിരിക്കാൻ മുൻ സർക്കാർ പോണ പോക്കിൽ എട്ടിന്റെ പണി തന്നു’; മുഖ്യമന്ത്രി

‘മുനമ്പത്ത് 10 മിനിറ്റില്‍ തീരുമാനം എടുപ്പിക്കാതിരിക്കാൻ മുൻ സർക്കാർ പോണ പോക്കിൽ എട്ടിന്റെ പണി തന്നു’; മുഖ്യമന്ത്രി

കെകെ ശിവരാമന് എതിരെ പാർട്ടി നടപടി: ജില്ലാ എക്സിക്യൂട്ടീവിൽ നിന്നും ഒഴിവാക്കി

കെകെ ശിവരാമന് എതിരെ പാർട്ടി നടപടി: ജില്ലാ എക്സിക്യൂട്ടീവിൽ നിന്നും ഒഴിവാക്കി

അമ്മ കുടുംബ സംഗമത്തിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് 75 ലക്ഷം രൂപ, ഏറ്റെടുത്തത് വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രം; വിവാദ സ്പോൺസർഷിപ്പ് കരാർ പുറത്ത്

അമ്മ കുടുംബ സംഗമത്തിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് 75 ലക്ഷം രൂപ, ഏറ്റെടുത്തത് വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രം; വിവാദ സ്പോൺസർഷിപ്പ് കരാർ പുറത്ത്

കാലവർഷം നാളെയില്ല; മൂന്ന് ജില്ലകളിലെ മഴ മുന്നറിയിപ്പ് പിൻവലിച്ചു; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

കാലവർഷം നാളെയില്ല; മൂന്ന് ജില്ലകളിലെ മഴ മുന്നറിയിപ്പ് പിൻവലിച്ചു; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്