ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ വെടിവയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു; സംഭവത്തിന് പിന്നില്‍ ഗുണ്ടാസംഘങ്ങളുടെ കുടിപ്പക

ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ നടന്ന വെടിവയ്പ്പില്‍ ഒരാള്‍ മരിച്ചു. രണ്ട് ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയാണ് വെടിവയ്പ്പില്‍ കലാശിച്ചത്. ദീപക് എന്നയാളാണ് മരിച്ചത്. 35 വയസായിരുന്നു. നരേന്ദ്ര, സൂരജ് എന്നിവരുടെ ക്രിമിനല്‍ സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് വിവരം. പ്രദേശത്താകെ അക്രമ സാഹചര്യം നിലനിന്നിരുന്നുവെന്നും ഇരുഗ്രൂപ്പുകളും 10 റൗണ്ട് വെടിയുതിര്‍ത്തുവെന്നും പൊലീസ് പറഞ്ഞു. ( Delhi Violent clash in Jahangirpuri leaves one dead)

വെടിവയ്പ്പില്‍ ദീപക്കിന്റെ കഴുത്തിലും കാലിലും മുതുകിലും ഗുരുതരമായി പരുക്കേറ്റിരുന്നു. സഹോദരന്റെ കണ്‍മുന്നില്‍ വച്ചാണ് ദീപകിന് വെടിയേറ്റത്. പ്രത്യാക്രമണത്തില്‍ പരുക്കേറ്റ നരേന്ദ്രനേയും സൂരജിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രണ്ട് ഗ്രൂപ്പുകളും തമ്മില്‍ വര്‍ഷങ്ങളായി ഉണ്ടായിരുന്ന കുടിപ്പക മൂലമാണ് വെടിവയ്പ്പ് ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് നരേന്ദ്രന്റേയും സൂരജിന്റേയും അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തില്‍ പ്രദേശവാസികള്‍ ഭീതിയിലാണെന്നും പ്രദേശത്തെ സുരക്ഷ ശക്തമാക്കിയെന്നും പൊലീസ് വ്യക്തമാക്കി.

Related Posts

സ്വരമധുരമായ ഒരു സംഗീത നദി; മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയ്ക്ക് ഇന്ന് 63-ാം പിറന്നാള്‍
  • July 27, 2026

നാലു പതിറ്റാണ്ടിലേറെയായി മലയാളി മനസുകളെ തൊട്ടുണര്‍ത്തിക്കൊണ്ട് ഒഴുകുകയാണ് ചിത്ര എന്ന സംഗീത നദി. മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയ്ക്ക് ഇന്ന് 63-ാം പിറന്നാള്‍. ആഴവും പരപ്പും ആര്‍ദ്രതയുമുള്ള ആലാപനമാണ് കെ എസ് ചിത്രയുടെ സവിശേഷത. സ്വരമധുരമായ ഒരു സംഗീത നദിയാണ്…

Continue reading
കോറോ ഹെൽത്ത് കൂട്ട പിരിച്ചുവിടൽ; ജീവനക്കാർക്ക് 5 മാസത്തെ ശമ്പളം കൂടി നൽകും, ചർച്ചയിൽ ധാരണയായി
  • July 20, 2026

കോറോ ഹെൽത്ത് കൂട്ട പിരിച്ചുവിടലുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ ധാരണ. ജീവനക്കാർക്ക് അഞ്ചു മാസത്തെ ആനുകൂല്യം കൂടി നൽകാമെന്ന് സമ്മതിച്ചു. തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്. ഈമാസം 26 ന് മുൻപ് പണം നൽകും. ആകെ ഏഴ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

പ്രധാനമന്ത്രിക്കെതിരായ അപകീർത്തികരമായ പരാമർശം; ജാൻമണി ദാസിനെതിരെ കേസ്

പ്രധാനമന്ത്രിക്കെതിരായ അപകീർത്തികരമായ പരാമർശം; ജാൻമണി ദാസിനെതിരെ കേസ്

‘പരാതി രാഷ്ട്രീയ ലക്ഷ്യത്തോടെ; പൊതുപ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കാന്‍ നീക്കം’; ‘അമ്മ’ വിവാദത്തില്‍ ശ്വേത മേനോന് എതിരെ രമേശ് പിഷാരടി

‘പരാതി രാഷ്ട്രീയ ലക്ഷ്യത്തോടെ; പൊതുപ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കാന്‍ നീക്കം’; ‘അമ്മ’ വിവാദത്തില്‍ ശ്വേത മേനോന് എതിരെ രമേശ് പിഷാരടി

ലോക്‌സഭയില്‍ പൊതുപരീക്ഷ നിയമ ഭേദഗതി ബില്ലില്‍ ഇന്ന് ചര്‍ച്ച; സഹകരിക്കുമെന്ന് പ്രതിപക്ഷം

ലോക്‌സഭയില്‍ പൊതുപരീക്ഷ നിയമ ഭേദഗതി ബില്ലില്‍ ഇന്ന് ചര്‍ച്ച; സഹകരിക്കുമെന്ന് പ്രതിപക്ഷം

‘ജനക്കൂട്ടത്തിന് നേരെ പെല്ലറ്റ് ഗണ്‍ പ്രയോഗിക്കുന്നത് നിരോധിക്കണം’; ഡല്‍ഹി സമരത്തില്‍ പരുക്കേറ്റവര്‍ സുപ്രീംകോടതിയെ സമീപിച്ചു

‘ജനക്കൂട്ടത്തിന് നേരെ പെല്ലറ്റ് ഗണ്‍ പ്രയോഗിക്കുന്നത് നിരോധിക്കണം’; ഡല്‍ഹി സമരത്തില്‍ പരുക്കേറ്റവര്‍ സുപ്രീംകോടതിയെ സമീപിച്ചു

‘ഇറാനുമായി അമേരിക്ക ചര്‍ച്ചകള്‍ നടത്തുന്നു; കരാറിലെത്താന്‍ സാധ്യത; പരാജയപ്പെട്ടാല്‍ അതിശക്തമായ സൈനിക നടപടി’; ഡോണള്‍ഡ് ട്രംപ്

‘ഇറാനുമായി അമേരിക്ക ചര്‍ച്ചകള്‍ നടത്തുന്നു; കരാറിലെത്താന്‍ സാധ്യത; പരാജയപ്പെട്ടാല്‍ അതിശക്തമായ സൈനിക നടപടി’; ഡോണള്‍ഡ് ട്രംപ്

‘എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു’; ഹരിപ്പാട് ശീതളപാനീയ കട ഇടിച്ചു നിരത്തിയ സംഭവം; അശോകന്റെ വീട്ടിലെത്തി രമേശ് ചെന്നിത്തല

‘എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു’; ഹരിപ്പാട് ശീതളപാനീയ കട ഇടിച്ചു നിരത്തിയ സംഭവം; അശോകന്റെ വീട്ടിലെത്തി രമേശ് ചെന്നിത്തല