ടി വി പ്രശാന്തനെതിരായ പരാതി; പരിയാരം മെഡിക്കൽ കോളജ് പ്രിൻസിപ്പലിൻ്റെ റിപ്പോർട്ട് വൈകുന്നു

എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി പരാതി ഉന്നയിച്ച ടി വി പ്രശാന്തനെതിരായ പരാതിയിൽ പരിയാരം മെഡിക്കൽ കോളജ് പ്രിൻസിപ്പലിൻ്റെ റിപ്പോർട്ട് വൈകുന്നു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രിൻസിപ്പൽ നൽകിയത് പ്രശാന്തൻ പരിയാരത്തെ ജീവനക്കാരൻ എന്ന പ്രാഥമിക റിപ്പോർട്ട് മാത്രമാണ്.

ടി വി പ്രശാന്താൻ പമ്പ് തുടങ്ങാനോ, വ്യാപാര സ്ഥാപനം ആരംഭിക്കാനോ അനുമതി തേടിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നു. അനുമതി തേടിയിട്ടില്ല എങ്കിൽ നടപടി ഉണ്ടായേക്കും. അന്വേഷണം റിപ്പോർട്ട് ലഭിച്ചാലുടൻ സർക്കാരിന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നടപടിക്ക് ശുപാർശ ചെയ്യും. പരിയാരം മെഡിക്കൽ കോളജിലെ ഇലക്ട്രീഷ്യനാണ് ടി വി പ്രശാന്തൻ.

2019ൽ പരിയാരം മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുക്കുമ്പോൾ പ്രശാന്തൻ അവിടെ ജീവനക്കാരനായിരുന്നു. പ്രശാന്തൻ ഉൾപ്പെടെയുള്ള ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടയാണ് എഡിഎം കെ നവീൻ ബാബുവിന്റെ മരണം ഉണ്ടായത്. അതേസമയം കണ്ണൂരിലെ വിവാദ പെട്രോൾ പമ്പിനായി രണ്ട് കോടി രൂപ എങ്ങനെ കണ്ടെത്തിയെന്ന് പരിശോധിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പരിയാരം മെഡിക്കൽ കോളേജിലെ സാധാരണ ജീവനക്കാരനായ പ്രശാന്തന് പണം എങ്ങനെ സമാഹരിക്കാൻ കഴിഞ്ഞു എന്നതിലും അന്വേഷണം ഉണ്ടാകും.

Related Posts

അമ്പൂരിയിലെ 3 വയസുകാരിയുടെ മരണം: അമ്മ നിഷ ആത്മഹത്യക്ക് ശ്രമിച്ചു
  • July 6, 2026

അമ്പൂരി കുമ്പച്ചൽക്കടവ് പാലത്തിൽ വച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട മൂന്നു വയസ്സുകാരി ഋതുവേദയുടെ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കാട്ടാക്കട കുറ്റിയാണിക്കാട് സ്വദേശിയായ നിഷയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വീട്ടിനുള്ളിൽ തൂങ്ങിയ നിലയിൽ ആയിരുന്നു. ബന്ധുക്കൾ കണ്ടതോടെ നിഷയെ കാട്ടാക്കട സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ചു. ഇന്ന്…

Continue reading
ശമ്പള വർധന: തൃശൂരിൽ നഴ്സസ് സമ്പൂർണ്ണ പണിമുടക്കിലേക്ക്
  • July 6, 2026

നഴ്സസ് ശമ്പള വർധനയിൽ അമല, ജൂബിലി ആശുപത്രികൾ വാഗ്ദാനം നടപ്പാക്കാത്തതോടെ തൃശ്ശൂർ ജില്ലയിലെ നഴ്സസ് സമ്പൂർണ്ണ പണിമുടക്കിലേക്ക്. 48 മണിക്കൂറിനകം ജില്ലാതലത്തിൽ ശക്തമായ സമരം നടത്തും. സമരത്തിന്റെ പശ്ചാത്തലത്തിൽ രോഗികളെ ബുദ്ധിമുട്ടിക്കാതിരിക്കാൻ ആശുപത്രിയിൽ രോഗികളെ മാറ്റാൻ 48 മണിക്കൂർ സമയം നൽകുമെന്ന്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

അമ്പൂരിയിലെ 3 വയസുകാരിയുടെ മരണം: അമ്മ നിഷ ആത്മഹത്യക്ക് ശ്രമിച്ചു

അമ്പൂരിയിലെ 3 വയസുകാരിയുടെ മരണം: അമ്മ നിഷ ആത്മഹത്യക്ക് ശ്രമിച്ചു

ശമ്പള വർധന: തൃശൂരിൽ നഴ്സസ് സമ്പൂർണ്ണ പണിമുടക്കിലേക്ക്

ശമ്പള വർധന: തൃശൂരിൽ നഴ്സസ് സമ്പൂർണ്ണ പണിമുടക്കിലേക്ക്

രാമക്ഷേത്ര സംഭാവനകൊള്ള: CBI അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് അലഹബാദ് ഹൈക്കോടതി

രാമക്ഷേത്ര സംഭാവനകൊള്ള: CBI അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് അലഹബാദ് ഹൈക്കോടതി

റാപ്പിഡോ ബൈക്ക് ടാക്സി അപകടം; കുടുംബത്തിന് സഹായം നൽകുമെന്ന കമ്പനിയുടെ ഉറപ്പ് നടപ്പായില്ല

റാപ്പിഡോ ബൈക്ക് ടാക്സി അപകടം; കുടുംബത്തിന് സഹായം നൽകുമെന്ന കമ്പനിയുടെ ഉറപ്പ് നടപ്പായില്ല

‘അമ്മ സംഘടനയുടെ ഒരാവശ്യവും സമൂഹത്തിനില്ല’; അമ്മ പിരിച്ചുവിടണമെന്ന് ജി സുധാകരൻ

‘അമ്മ സംഘടനയുടെ ഒരാവശ്യവും സമൂഹത്തിനില്ല’; അമ്മ പിരിച്ചുവിടണമെന്ന് ജി സുധാകരൻ

മലയാളികള്‍ക്ക് ആശ്വാസം, ഓണത്തിന് കേരളത്തിലേക്ക് നൂറ് ട്രെയിനുകള്‍ എത്തും; വമ്പൻ പ്രഖ്യാപനവുമായി റെയിൽവേ മന്ത്രി

മലയാളികള്‍ക്ക് ആശ്വാസം, ഓണത്തിന് കേരളത്തിലേക്ക് നൂറ് ട്രെയിനുകള്‍ എത്തും; വമ്പൻ പ്രഖ്യാപനവുമായി റെയിൽവേ മന്ത്രി