‘എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു’; ഹരിപ്പാട് ശീതളപാനീയ കട ഇടിച്ചു നിരത്തിയ സംഭവം; അശോകന്റെ വീട്ടിലെത്തി രമേശ് ചെന്നിത്തല

ആലപ്പുഴ ഹരിപ്പാട് പാര്‍ക്കിങ് സ്ഥലത്തിന്റെ പേരില്‍ ഇടിച്ചു നിരത്തിയ ശീതളപാനീയ കടയുടെ ഉടമ അശോകന്റെ വീട്ടില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എത്തി. മന്ത്രി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു എന്ന് അശോകന്‍ പറഞ്ഞു.

ഹരിപ്പാട് ശ്രീവത്സം സില്‍ക്ക്സ് ഉടമയുടെ നേതൃത്വത്തിലാണ് ഹരിപ്പാട് സ്വദേശി അശോകന്റെ ഒറ്റമുറി കട ജെസിബി ഉപയോഗിച്ച് തകര്‍ത്തത്.

ഹരിപ്പാട് നഗരമധ്യത്തില്‍ അശോകന്റെ പേരിലുണ്ടായിരുന്ന സ്ഥലത്തെ ശീതളപാനീയ കടയാണ് ഒറ്റ രാത്രി കൊണ്ട് ഇടിച്ചു നിരത്തിയത്. ശ്രീവത്സം സില്‍ക്‌സിനു മുന്നിലെ ഒറ്റമുറി കട ഒഴിഞ്ഞു നല്‍കണമെന്ന് ആവശ്യപ്പെട്ട് ഏറെ നാളുകളായി ഭീഷണി ഉണ്ടായിരുന്നു. തയാറാവാതെ വന്നതോടെയാണ് ഇടിച്ചു നിരത്തല്‍. ആഭ്യന്തര മന്ത്രിയുടെ സ്വന്തം നാട്ടില്‍ നടന്ന സംഭവം പൊലീസോ നഗരസഭയോ അറിഞ്ഞില്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.

ട്വന്റിഫോര്‍ വാര്‍ത്ത പുറത്തു വിട്ടതിനു പിന്നാലെ ശ്രീവത്സം ഗ്രൂപ്പിനെ പ്രതി ചേര്‍ത്ത് പൊലീസ് കേസെടുത്തു. അത് വരെ ഒരു അനുനയത്തിനും തയാറാവാതിരുന്ന ശ്രീവത്സം പ്രതിനിധികള്‍ പൊലീസ് സ്റ്റേഷനില്‍ ചര്‍ച്ചക്ക് എത്തി. ഇടിച്ചു നിരത്തിയ ശ്രീവത്സം ഗ്രൂപ്പ് തന്നെ അശോകന് പുതിയ കട പണിതു നല്‍കും.

മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും അശോകനൊപ്പം നിന്നു. ഇതോടെ, രണ്ടു മണിക്കൂറില്‍ പ്രശ്‌നം പരിഹരിച്ചു. പുതിയ കട പണിത് നല്‍കുന്നത് വരെയുള്ള തത്കാലിക ഷെഡും ശ്രീവത്സം ഗ്രൂപ്പ് നിര്‍മിച്ചു നല്‍കും. ഇനി യാതൊരു പ്രശ്നവും ഉണ്ടാക്കില്ലെന്നും സ്ഥാപന പ്രതിനിധികള്‍ എഴുതി ഒപ്പിട്ടു നല്‍കി. ശ്രീവത്സം ഗ്രൂപ്പിന് വേണ്ടി കെട്ടിടം ഇടിച്ചുപൊളിച്ച ഷാഹുല്‍ ഹമീദ് എന്ന ചെറായി ഷാജിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Related Posts

പ്രധാനമന്ത്രിക്കെതിരായ അപകീർത്തികരമായ പരാമർശം; ജാൻമണി ദാസിനെതിരെ കേസ്
  • July 28, 2026

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മാതാവിനെയും അധിക്ഷേപിച്ചെന്ന പരാതിയിൽ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസ്. മഹിളാമോർച്ച സംസ്ഥാന അധ്യക്ഷ നവ്യാ ഹരിദാസ് കോഴിക്കോട് സൈബർ പൊലീസിന് നൽകിയ പരാതിയിലാണ് നടപടി. എന്നാൽ ആരെയും വേദനിപ്പിക്കാൻ വേണ്ടിയല്ല പറഞ്ഞതെന്നും പരസ്യമായി ക്ഷമ ചോദിക്കുകയാണെന്നും…

Continue reading
‘പരാതി രാഷ്ട്രീയ ലക്ഷ്യത്തോടെ; പൊതുപ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കാന്‍ നീക്കം’; ‘അമ്മ’ വിവാദത്തില്‍ ശ്വേത മേനോന് എതിരെ രമേശ് പിഷാരടി
  • July 28, 2026

ചലച്ചിത്ര അഭിനേതാക്കളുടെ സംഘടന അമ്മയിലെ വിവാദത്തില്‍, പ്രസിഡന്റ് ശ്വേതാ മേനോന് എതിരെ രമേശ് പിഷാരടി. തനിക്കെതിരായ പരാതി രാഷ്ട്രീയ ലക്ഷ്യത്തോടെയെന്നാണ് വിമര്‍ശനം. എറണാകുളം മുന്‍സിഫ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. തനിക്കെതിരെ ഒരു നിയമപരമായ കാരണവും പരാതിയില്‍ വ്യക്തമാക്കിയിട്ടില്ല. തന്റെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

പ്രധാനമന്ത്രിക്കെതിരായ അപകീർത്തികരമായ പരാമർശം; ജാൻമണി ദാസിനെതിരെ കേസ്

പ്രധാനമന്ത്രിക്കെതിരായ അപകീർത്തികരമായ പരാമർശം; ജാൻമണി ദാസിനെതിരെ കേസ്

‘പരാതി രാഷ്ട്രീയ ലക്ഷ്യത്തോടെ; പൊതുപ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കാന്‍ നീക്കം’; ‘അമ്മ’ വിവാദത്തില്‍ ശ്വേത മേനോന് എതിരെ രമേശ് പിഷാരടി

‘പരാതി രാഷ്ട്രീയ ലക്ഷ്യത്തോടെ; പൊതുപ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കാന്‍ നീക്കം’; ‘അമ്മ’ വിവാദത്തില്‍ ശ്വേത മേനോന് എതിരെ രമേശ് പിഷാരടി

ലോക്‌സഭയില്‍ പൊതുപരീക്ഷ നിയമ ഭേദഗതി ബില്ലില്‍ ഇന്ന് ചര്‍ച്ച; സഹകരിക്കുമെന്ന് പ്രതിപക്ഷം

ലോക്‌സഭയില്‍ പൊതുപരീക്ഷ നിയമ ഭേദഗതി ബില്ലില്‍ ഇന്ന് ചര്‍ച്ച; സഹകരിക്കുമെന്ന് പ്രതിപക്ഷം

‘ജനക്കൂട്ടത്തിന് നേരെ പെല്ലറ്റ് ഗണ്‍ പ്രയോഗിക്കുന്നത് നിരോധിക്കണം’; ഡല്‍ഹി സമരത്തില്‍ പരുക്കേറ്റവര്‍ സുപ്രീംകോടതിയെ സമീപിച്ചു

‘ജനക്കൂട്ടത്തിന് നേരെ പെല്ലറ്റ് ഗണ്‍ പ്രയോഗിക്കുന്നത് നിരോധിക്കണം’; ഡല്‍ഹി സമരത്തില്‍ പരുക്കേറ്റവര്‍ സുപ്രീംകോടതിയെ സമീപിച്ചു

‘ഇറാനുമായി അമേരിക്ക ചര്‍ച്ചകള്‍ നടത്തുന്നു; കരാറിലെത്താന്‍ സാധ്യത; പരാജയപ്പെട്ടാല്‍ അതിശക്തമായ സൈനിക നടപടി’; ഡോണള്‍ഡ് ട്രംപ്