‘ഇറാനുമായി അമേരിക്ക ചര്‍ച്ചകള്‍ നടത്തുന്നു; കരാറിലെത്താന്‍ സാധ്യത; പരാജയപ്പെട്ടാല്‍ അതിശക്തമായ സൈനിക നടപടി’; ഡോണള്‍ഡ് ട്രംപ്

ഇറാനുമായി അമേരിക്ക ചര്‍ച്ചകള്‍ നടത്തുകയാണെന്നും, സംഘര്‍ഷങ്ങള്‍ പരിഹരിച്ച് കരാറിലെത്താന്‍ സാധ്യതയുണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ആക്രമണങ്ങള്‍ പുനരാരംഭിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി

ഞങ്ങള്‍ ഇറാനുമായി വളരെ ഗൗരവമായ ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അവ ഫലിച്ചില്ലെങ്കില്‍, ഞങ്ങള്‍ അതിശക്തമായ സൈനിക നടപടികളിലേക്ക് കടക്കും – ട്രംപ് വ്യക്തമാക്കി. കൂടുതല്‍ സമയമൊന്നുമില്ല. ഒന്നുകില്‍ കാര്യങ്ങള്‍ വേഗത്തില്‍ നീങ്ങണം, അല്ലെങ്കില്‍ ഒട്ടും നടക്കില്ല എന്നായിരുന്നു ചര്‍ച്ചകള്‍ എത്ര നാള്‍ നീളുമെന്ന ചോദ്യത്തിന് ട്രംപിന്റെ മറുപടി. പിന്നീട് ‘എയര്‍ ഫോഴ്‌സ് വണ്ണില്‍’ വെച്ച് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് ഇതേകാര്യം കാര്യം ആവര്‍ത്തിച്ചു പറഞ്ഞു.

എന്നാല്‍, അമേരിക്കയുമായി നിലവില്‍ യാതൊരു ചര്‍ച്ചകളും നടക്കുന്നില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യുദ്ധത്തിന്റെയും സമാധാനത്തിന്റെയും സമയം തീരുമാനിക്കാന്‍ അമേരിക്കയെ ഒരിക്കലും അനുവദിക്കില്ലെന്നും ഇറാന്‍ അറിയിച്ചു.

അതേസമയം, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുമായും, യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കിയുമായും ട്രംപ് ഇന്ന് കൂടിക്കാഴ്ച നടത്തും.

Related Posts

ചെങ്കടലില്‍ ആധിപത്യം ഉറപ്പിച്ച് ഹൂതികള്‍, കൂടുതല്‍ ദ്വീപുകള്‍ പിടിച്ചെടുത്തു; സൗദിയ്ക്ക് നേരെ ഇന്നും ഹൂതി ആക്രമണം
  • September 15, 2026

യെമന്‍: ചെങ്കടലില്‍ ആധിപത്യം ഉറപ്പിച്ച് ഹൂതികള്‍. കൂടുതല്‍ ദ്വീപുകള്‍ പിടിച്ചെടുത്തു. എണ്ണക്കയറ്റുമതിക്ക് ഹോര്‍മുസിന് ബദലായ ബാബ് അല്‍ മന്ദബില്‍ പിടിമുറുക്കി. സൗദി അറേബ്യയ്ക്ക് നേരെ ഇന്നും ഹൂതി ആക്രമണം റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 13 പേര്‍ക്ക് പരുക്കേറ്റു. (Houthis seize strategic…

Continue reading
വിമർശനങ്ങളും സ്വയം വിമർശനങ്ങളും ഉണ്ട്; പോരായ്മകൾ പരിഹരിക്കുന്നതിനുള്ള നിർദേശങ്ങൾ ഉന്നയിച്ചിട്ടുണ്ട്: എംവി ​ഗോവിന്ദൻ
  • September 14, 2026

കോഴിക്കോട്: പരാജയത്തിൽ നിന്നുള്ള തിരിച്ചുവരവിന് അടുമുടി മാറ്റം നിർദേശിച്ച് സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ അഭിപ്രായം. അവലോകന റിപ്പോർട്ടിൽ വിമർശനങ്ങളും സ്വയം വിമർശനങ്ങളും ഉണ്ടായിട്ടുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. സംസ്ഥാന സമിതി ചേർന്ന് മറുപടി തയാറാക്കും. തിരുത്തൽ നടത്തി…

Continue reading

You Missed

ഇ.ഡി റിപ്പോർട്ട് സർക്കാരിന് അയച്ചിട്ടുണ്ട്; നിർദേശങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് ഡിജിപി

ഇ.ഡി റിപ്പോർട്ട് സർക്കാരിന് അയച്ചിട്ടുണ്ട്; നിർദേശങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് ഡിജിപി

മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫാബിസിന്റെ ലോക്കറില്‍ ഇ ഡി പരിശോധന; ലോക്കറിലുള്ളത് 50 പവനോളം സ്വര്‍ണം

മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫാബിസിന്റെ ലോക്കറില്‍ ഇ ഡി പരിശോധന; ലോക്കറിലുള്ളത് 50 പവനോളം സ്വര്‍ണം

ചെങ്കടലില്‍ ആധിപത്യം ഉറപ്പിച്ച് ഹൂതികള്‍, കൂടുതല്‍ ദ്വീപുകള്‍ പിടിച്ചെടുത്തു; സൗദിയ്ക്ക് നേരെ ഇന്നും ഹൂതി ആക്രമണം

ചെങ്കടലില്‍ ആധിപത്യം ഉറപ്പിച്ച് ഹൂതികള്‍, കൂടുതല്‍ ദ്വീപുകള്‍ പിടിച്ചെടുത്തു; സൗദിയ്ക്ക് നേരെ ഇന്നും ഹൂതി ആക്രമണം

ടി വീണയ്ക്ക് എതിരായ ED നടപടി, കൈക്കൂലി കൊടുത്തവരും വാങ്ങിയവരും സമ്മതിച്ചു; എല്ലാ വശങ്ങളും പരിശോധിച്ച് നടപടിയുണ്ടാകുമെന്ന് സന്ദീപ് വാര്യർ

ടി വീണയ്ക്ക് എതിരായ ED നടപടി, കൈക്കൂലി കൊടുത്തവരും വാങ്ങിയവരും സമ്മതിച്ചു; എല്ലാ വശങ്ങളും പരിശോധിച്ച് നടപടിയുണ്ടാകുമെന്ന് സന്ദീപ് വാര്യർ

കോൺഗ്രസിന് EDയോട് എപ്പോഴും ഒരേ സമീപനം: ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ട; മന്ത്രി കെ മുരളീധരൻ

കോൺഗ്രസിന് EDയോട് എപ്പോഴും ഒരേ സമീപനം: ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ട; മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും; വൈകിട്ട് 6നും 12:45നുമിടയില്‍ വൈദ്യുതി മുടങ്ങാന്‍ സാധ്യത

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും; വൈകിട്ട് 6നും 12:45നുമിടയില്‍ വൈദ്യുതി മുടങ്ങാന്‍ സാധ്യത