‘ജനക്കൂട്ടത്തിന് നേരെ പെല്ലറ്റ് ഗണ്‍ പ്രയോഗിക്കുന്നത് നിരോധിക്കണം’; ഡല്‍ഹി സമരത്തില്‍ പരുക്കേറ്റവര്‍ സുപ്രീംകോടതിയെ സമീപിച്ചു

ജനക്കൂട്ടത്തിന് നേരെ പെല്ലറ്റ് ഗണ്‍ പ്രയോഗിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി സമരത്തില്‍ പരുക്കേറ്റവര്‍ സുപ്രീംകോടതിയെ സമീപിച്ചു. സിജെപി പ്രതിഷേധത്തിനിടെ പെല്ലറ്റ് ആക്രമണം നേരിട്ട രണ്ട് പേരും മുന്‍ ഐബി സ്പെഷ്യല്‍ ഡയറക്ടര്‍ യശോവര്‍ദ്ധന്‍ ആസാദുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. പെല്ലറ്റ് ആക്രമണത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരവും ചികിത്സയും ഉറപ്പാക്കണമെന്നാണ് ആവശ്യം.

സിജെപി പാര്‍ലമെന്റ് മാര്‍ച്ചില്‍ പൊലീസ് നടത്തിയ അതിക്രമത്തിന് എതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹര്‍ജികളില്‍ ഇന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വിശദമായ വാദം കേള്‍ക്കും. ഇന്നലെ ഹര്‍ജികള്‍ പരിഗണിക്കവേ സമാധാനപരവും നിയമാനുസൃതവുമായ പ്രതിഷേധം ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശമെന്ന് കോടതി നീരീക്ഷിച്ചിരുന്നു. പ്രതിഷേധം നടന്നുവെന്ന കാരണത്താല്‍ മാത്രം ലാത്തിച്ചാര്‍ജിനെ ന്യായീകരിക്കാനാവില്ല എന്നും കോടതി വാക്കാല്‍ പറഞ്ഞു. പരുക്കേറ്റ പൊലീസുകാരുടെ കുടുംബവും തങ്ങളുടെ വാദം കേള്‍ക്കണമെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്. ബിഹാര്‍ ബന്ദിലെ എ കെ 47 ഉപയോഗിച്ചുള്ള വെടിവെപ്പും ഹര്‍ജിക്കാര്‍ ഇന്നലെ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

സിജെപിക്ക് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുകള്‍ എഴുതി നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.ഉറപ്പ് ലംഘിച്ചാല്‍ വീണ്ടും സമരം തുടങ്ങുമെന്നാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ മുന്നറിയിപ്പ്. അതിനിടെ, വിദ്യാര്‍ഥികള്‍ക്കെതിരെ എടുത്ത എഫ്‌ഐആര്‍ റദ്ദാക്കുമെന്ന് ബിഹാര്‍, അസം, രാജസ്ഥാന്‍ സര്‍ക്കാര്‍ അറിയിച്ചു. എന്‍ഡിഎ ഭരണത്തിലുള്ള മറ്റ് സംസ്ഥാനങ്ങളിലും സമാന നടപടി വേണമെന്നാണ് സിജെപി ആവശ്യം. അതേസമയം, സിജെപി സമരവേദിയില്‍ എത്തിയ ക്രിമിനലുകളെ കുറിച്ച് ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചു. ജൂലൈ 20-നും 25-നും ഇടയില്‍ 2873 കുറ്റവാളികള്‍ ജന്തര്‍മന്തറില്‍ എത്തിയെന്നാണ് ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ക്യാമറകള്‍ വഴി പൊലീസ് കണ്ടെത്തിയത്. കൊലപാതകം, ലൈംഗിക അതിക്രമം, POCSO തുടങ്ങിയ കൊടുംകുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരാണ് ഇവര്‍.

Related Posts

സർക്കാർ ചടങ്ങിൽ വന്ദേ മാതരം പൂർണരൂപത്തിൽ ആലപിച്ച ഏക പ്രധാനമന്ത്രി മോദി: അമിത് ഷാ
  • September 14, 2026

മുംബൈ: ഇന്ത്യയുടെ സാംസ്കാരിക ദേശീയതയ്ക്ക് അടിത്തറയിട്ടത് വന്ദേ മാതരമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വന്ദേമാതരത്തെ വിഭജിക്കപ്പെട്ടു. വന്ദേ മാതരം പൂർണരൂപത്തിൽ സർക്കാർ ചടങ്ങിൽ ആലപിച്ച ഏക പ്രധാനമന്ത്രി മോദിയെന്നും അമിത് ഷാ വ്യക്തമാക്കി. വന്ദേ മാതരത്തിന്റെ 150-ാം വാർഷികത്തിൽ…

Continue reading
വിമർശനങ്ങളും സ്വയം വിമർശനങ്ങളും ഉണ്ട്; പോരായ്മകൾ പരിഹരിക്കുന്നതിനുള്ള നിർദേശങ്ങൾ ഉന്നയിച്ചിട്ടുണ്ട്: എംവി ​ഗോവിന്ദൻ
  • September 14, 2026

കോഴിക്കോട്: പരാജയത്തിൽ നിന്നുള്ള തിരിച്ചുവരവിന് അടുമുടി മാറ്റം നിർദേശിച്ച് സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ അഭിപ്രായം. അവലോകന റിപ്പോർട്ടിൽ വിമർശനങ്ങളും സ്വയം വിമർശനങ്ങളും ഉണ്ടായിട്ടുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. സംസ്ഥാന സമിതി ചേർന്ന് മറുപടി തയാറാക്കും. തിരുത്തൽ നടത്തി…

Continue reading

You Missed

ഇ.ഡി റിപ്പോർട്ട് സർക്കാരിന് അയച്ചിട്ടുണ്ട്; നിർദേശങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് ഡിജിപി

ഇ.ഡി റിപ്പോർട്ട് സർക്കാരിന് അയച്ചിട്ടുണ്ട്; നിർദേശങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് ഡിജിപി

മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫാബിസിന്റെ ലോക്കറില്‍ ഇ ഡി പരിശോധന; ലോക്കറിലുള്ളത് 50 പവനോളം സ്വര്‍ണം

മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫാബിസിന്റെ ലോക്കറില്‍ ഇ ഡി പരിശോധന; ലോക്കറിലുള്ളത് 50 പവനോളം സ്വര്‍ണം

ചെങ്കടലില്‍ ആധിപത്യം ഉറപ്പിച്ച് ഹൂതികള്‍, കൂടുതല്‍ ദ്വീപുകള്‍ പിടിച്ചെടുത്തു; സൗദിയ്ക്ക് നേരെ ഇന്നും ഹൂതി ആക്രമണം

ചെങ്കടലില്‍ ആധിപത്യം ഉറപ്പിച്ച് ഹൂതികള്‍, കൂടുതല്‍ ദ്വീപുകള്‍ പിടിച്ചെടുത്തു; സൗദിയ്ക്ക് നേരെ ഇന്നും ഹൂതി ആക്രമണം

ടി വീണയ്ക്ക് എതിരായ ED നടപടി, കൈക്കൂലി കൊടുത്തവരും വാങ്ങിയവരും സമ്മതിച്ചു; എല്ലാ വശങ്ങളും പരിശോധിച്ച് നടപടിയുണ്ടാകുമെന്ന് സന്ദീപ് വാര്യർ

ടി വീണയ്ക്ക് എതിരായ ED നടപടി, കൈക്കൂലി കൊടുത്തവരും വാങ്ങിയവരും സമ്മതിച്ചു; എല്ലാ വശങ്ങളും പരിശോധിച്ച് നടപടിയുണ്ടാകുമെന്ന് സന്ദീപ് വാര്യർ

കോൺഗ്രസിന് EDയോട് എപ്പോഴും ഒരേ സമീപനം: ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ട; മന്ത്രി കെ മുരളീധരൻ

കോൺഗ്രസിന് EDയോട് എപ്പോഴും ഒരേ സമീപനം: ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ട; മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും; വൈകിട്ട് 6നും 12:45നുമിടയില്‍ വൈദ്യുതി മുടങ്ങാന്‍ സാധ്യത

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും; വൈകിട്ട് 6നും 12:45നുമിടയില്‍ വൈദ്യുതി മുടങ്ങാന്‍ സാധ്യത