ജെൻസണുമായി ഒന്നിച്ച് എത്തേണ്ട വേദിയില്‍ ശ്രുതി ഒറ്റയ്‌ക്കെത്തി, ചേര്‍ത്തുപിടിച്ച് മമ്മൂട്ടി

മമ്മൂട്ടിയെ കാണാന്‍ ഉറ്റവനില്ലാതെ ശ്രുതി കൊച്ചിയില്‍ എത്തി. സമൂഹവിവാഹത്തില്‍ അതിഥിയായി പങ്കെടുത്ത ശ്രുതി മമ്മൂട്ടി കൈമാറിയ സമ്മാനം സ്വീകരിച്ചു. വയനാട് ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ടപ്പോളും ശ്രുതിക്കായി മാത്രം ജീവിച്ച ജെൻസന്‍റെ കഥ അറിഞ്ഞ മമ്മൂട്ടി, തന്‍റെ സഹപ്രവർത്തകർ ഒരുക്കുന്ന സമൂഹ വിവാഹച്ചടങ്ങിൽ ശ്രുതിയെയും ജെൻസനെയും ഉൾപ്പെടുത്തണമെന്ന് നിർദേശിച്ചിരുന്നു. ആ ചടങ്ങിനായുള്ള കാത്തിരിപ്പിനിടയിൽ ആണ് ജെൻസൺ കാറപകടത്തിൽ മരണമടയുന്നത്.

‘ട്രൂത് മംഗല്യം’ വിവാഹ ചടങ്ങ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നപ്പോൾ ശ്രുതി അതിഥിയായി എത്തി. ശ്രുതിക്കായി കരുതി വച്ചതെല്ലാം നേരിട്ട് ഏൽപ്പിക്കണം എന്നായിരുന്നു മമ്മൂട്ടിയുടെ നിർദേശം. അതിന് വേണ്ടിയ ക്രമീകരണങ്ങൾ സമദ് ഒരുക്കി. മമ്മൂട്ടി ആ തുക ശ്രുതിയെ നേരിട്ട് ഏൽപ്പിക്കുകയായിരുന്നു.

‘ഇതൊരു കടലാസാണ് ഇതിനകത്ത് ചെക്കുമില്ല, എന്നാലും ഇതൊരു പ്രതീകമാണ്, സ്‌നേഹത്തിന്റെ പ്രതീകം’ എന്നാണ് ശുതിയെ ചേര്‍ത്തുനിര്‍ത്തി മമ്മൂട്ടി പറഞ്ഞത്. മ്മൂട്ടിയുടെ പിആർഒ റോബർട്ട് കുര്യക്കോസാണ് സമൂഹമാധ്യമത്തിൽ വീഡിയോ പങ്കുവച്ചത്.

Related Posts

പാതിവില തട്ടിപ്പ്; പറവൂർ പൊലീസ് സ്റ്റേഷന് മുന്നിൽ പരാതിക്കാരുടെ നീണ്ട ക്യൂ
  • February 8, 2025

പാതിവില തട്ടിപ്പിൽ പരാതിക്കാരുടെ നീണ്ട ക്യൂ. പറവൂർ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകാൻ നൂറുകണക്കിന് ഇരകളാണ് ക്യൂ നിൽക്കുന്നത്. ഇന്ന് രാവിലെ മുതലാണ് പരാതിക്കാർ പൊലീസ് സ്റ്റേഷനിൽ ക്യൂ നിന്ന് പരാതി നൽകാൻ തുടങ്ങിയത്. ഇന്ന് ഉച്ചവരെ ഏകദേശം 550 തിലേറെ…

Continue reading
തിരുവനന്തപുരം വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണ ഭീഷണി
  • February 8, 2025

തിരുവനന്തപുരം വിമാനത്താവളത്തിന് നേരെ ഭീഷണി സന്ദേശം. ഇമെയിൽ വഴിയാണ് സന്ദേശം ലഭിച്ചത്. വിമാനത്താവളത്തിൽ ജാഗ്രത നിർദ്ദേശം നൽകി. തിരുവനന്തപുരം സിറ്റി പോലീസ് സംഘം പരിശോധനയും തുടങ്ങി. ഡ്രോൺ ആക്രമണം ഉണ്ടാകുമെന്നാണ് സന്ദേശം. വ്യാജ ഇമെയിൽ സന്ദേശം എന്ന് പൊലീസ് വ്യക്തമാക്കി. ഇന്ന്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

അയോധ്യ രാമക്ഷേത്രത്തിന് ആദ്യ കല്ലിട്ട കർസേവക് കാമേശ്വർ ചൗപാൽ അന്തരിച്ചു

അയോധ്യ രാമക്ഷേത്രത്തിന് ആദ്യ കല്ലിട്ട കർസേവക് കാമേശ്വർ ചൗപാൽ അന്തരിച്ചു

പാതിവില തട്ടിപ്പ്; പറവൂർ പൊലീസ് സ്റ്റേഷന് മുന്നിൽ പരാതിക്കാരുടെ നീണ്ട ക്യൂ

പാതിവില തട്ടിപ്പ്; പറവൂർ പൊലീസ് സ്റ്റേഷന് മുന്നിൽ പരാതിക്കാരുടെ നീണ്ട ക്യൂ

തിരുവനന്തപുരം വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണ ഭീഷണി

തിരുവനന്തപുരം വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണ ഭീഷണി

ഡൽഹിയിലെ തോൽവിക്ക് കാരണം ഇന്ത്യ മുന്നണിയിലെ ഭിന്നിപ്പ്; പി.കെ കുഞ്ഞാലിക്കുട്ടി

ഡൽഹിയിലെ തോൽവിക്ക് കാരണം ഇന്ത്യ മുന്നണിയിലെ ഭിന്നിപ്പ്; പി.കെ കുഞ്ഞാലിക്കുട്ടി

‘രാവണൻ്റെ അഹങ്കാരത്തിന് നിലനിൽപ്പില്ല, അന്തിമവിജയം ധർമത്തിന്, കൗരവസഭയിൽ അപമാനിക്കപ്പെട്ട പാഞ്ചാലി’: പോസ്റ്റുമായി സ്വാതി മാലിവാൾ

‘രാവണൻ്റെ അഹങ്കാരത്തിന് നിലനിൽപ്പില്ല, അന്തിമവിജയം ധർമത്തിന്, കൗരവസഭയിൽ അപമാനിക്കപ്പെട്ട പാഞ്ചാലി’: പോസ്റ്റുമായി സ്വാതി മാലിവാൾ

ഡല്‍ഹി വോട്ടെണ്ണൽ ബൂത്തിന് പുറത്ത് ‘മിനി കെജ്‌രിവാള്‍’; താരമായി ആറുവയസുകാരൻ അവ്യാന്‍ തോമര്‍

ഡല്‍ഹി വോട്ടെണ്ണൽ ബൂത്തിന് പുറത്ത് ‘മിനി കെജ്‌രിവാള്‍’; താരമായി ആറുവയസുകാരൻ അവ്യാന്‍ തോമര്‍