‘ഒരുമയോടെ ഒരോണം’; വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിലും വിമൻസ് ഫോറവും ചേർന്ന് പരിപാടി സംഘടിപ്പിച്ചു

വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിലിന്റെയും വിമൻസ് ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ റിയാദിൽ ‘ഒരുമയോടെ ഒരോണം’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. ചെണ്ട മേളം, മാവേലി എഴുന്നള്ളിപ്പ്, തിരുവാതിരകളി, പുലിക്കളി, കാവടിയാട്ടമടക്കമുള്ള വിവിധ കലാരൂപങ്ങളാൽ ആഘോഷം ഉത്സവ പ്രതീതിയായിരുന്നു. കൂടാതെ റിയാദിലെ വിവിധ കലാകാരൻമാരുടെ പരിപാടികളും അരങ്ങേറി.

ആഘോഷങ്ങളുടെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളന ത്തിൽ റിയാദ് കൗൺസിൽ പ്രസിഡൻ്റ് കബീർ പട്ടാമ്പി അധ്യക്ഷനായിരുന്നു കൺവീനർ ഷംനാസ് അയ്യൂബ് ആമുഖ പ്രഭാഷണം നടത്തി.
മുഷ്താഖ്, ഡോ. ഷിംന, റഹ്മാൻ മുനമ്പം, സെക്രട്ടറി നൗഷാദ് ആലുവ, അഡ്വൈസറി ബോര്‍ഡ് അംഗം ഷിഹാബ് കൊട്ടുകാട്, നാഷണൽ കമ്മറ്റി സെക്രട്ടറി ഹെൻട്രി തോമസ്, ട്രഷറർ അൻസാർ വർക്കല, മിഡിൽ ഈസ്റ്റ്‌ കൗൺസിൽ വിമൻസ് ഫോറം കോർഡിനേറ്റർ വല്ലി ജോസ്, റിയാദ് വിമൻസ് ഫോറം പ്രസിഡന്റ് സബ്രീൻ, സെക്രട്ടറി അഞ്ചു അനിയൻ, ട്രഷറർ അഞ്ചു ആനന്ദ്, കോർഡിനേറ്റർ കാർത്തിക, അലി ആലുവ, കനകലാൽ, സനു മച്ചാൻ, ഡൊമിനിക് സാവിയോ, ഷംനാദ് കുളത്തൂപ്പുഴ, സ്കറിയ, നിസാർ പള്ളികശ്ശേരി, ഇല്യാസ് കാസർകോട്, സെലീന, ജീവ, ലൂബൈബ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. റിയാദ് കൗൺസിൽ സെക്രട്ടറി സലാം പെരുമ്പാവൂർ സ്വാഗതവും ട്രഷറർ ബിൻയാമിൻ ബിൽറു നന്ദിയും പറഞ്ഞു.

ആയിരമാളുകൾക്കുള്ള വിഭവസമൃദ്ധമായ സദ്യയും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരുന്നു. പരിപാടികൾക്ക് ഷിജു ബഷീർ, സജിൻ, റിജോഷ്, കെ.ടി. കരിം, ഹാരിസ് ചോല, ഹമാനി റഹ്മാൻ, സുബി സജിൻ, ഭൈമി സുബിൻ തുടങ്ങിയവർ നേതൃത്വം നൽകി.

Related Posts

‘മാനേജ് സബ്‌സ്‌ക്രിപ്‌ഷൻ’ ഫീച്ചറുമായി ജിമെയിൽ; ഇൻബോക്സ് ഇനി കൂടുതൽ വൃത്തിയാക്കാം.
  • July 10, 2025

ഇമെയിൽ ഇൻബോക്സുകൾ പലർക്കും തലവേദനയാണ്. ആവശ്യമില്ലാത്ത നൂറുകണക്കിന് പ്രൊമോഷണൽ മെയിലുകളും വാർത്താക്കുറിപ്പുകളും കൊണ്ട് ഇൻബോക്സ് നിറയുന്നത് സാധാരണമാണ്. ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരവുമായി ഗൂഗിൾ രംഗത്തെത്തിയിരിക്കുകയാണ്, ‘മാനേജ് സബ്‌സ്‌ക്രിപ്‌ഷൻ’ എന്ന പുതിയ ഫീച്ചറിലൂടെ. ഏറെ നാളത്തെ പരീക്ഷണങ്ങൾക്കും കാത്തിരിപ്പിനും ശേഷം ഈ…

Continue reading
80 ലക്ഷത്തിന്റെ ഭാഗ്യം നിങ്ങൾക്കോ?; കാരുണ്യ പ്ലസ് KN-570 ലോട്ടറി ഫലം
  • April 24, 2025

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN-570 ലോട്ടറി ടിക്കറ്റ് ഫലം പുറത്ത്. ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ PG 240522 എന്ന ടിക്കറ്റാണ് ലഭിച്ചത്. രണ്ടാം സമ്മാനമായ 10 ലക്ഷം PB 875960 എന്ന ടിക്കറ്റും സ്വന്തമാക്കി. ഉച്ച…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

വന്ദേഭാരതില്‍ ഗണഗീതം; കണ്ടത് തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒളിച്ചു കടത്തല്‍; മുഖ്യമന്ത്രി

വന്ദേഭാരതില്‍ ഗണഗീതം; കണ്ടത് തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒളിച്ചു കടത്തല്‍; മുഖ്യമന്ത്രി

ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് വീണ്ടും റീല്‍സ് ചിത്രീകരണം; ജസ്‌ന സലീമിനെതിരെ കേസെടുത്തു

ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് വീണ്ടും റീല്‍സ് ചിത്രീകരണം; ജസ്‌ന സലീമിനെതിരെ കേസെടുത്തു

‘കാന്ത’ ടീമിന് വമ്പൻ സ്വീകരണം; ലുലു മാൾ ഇളക്കി മറിച്ച് ദുൽഖർ സൽമാനും ടീമും

‘കാന്ത’ ടീമിന് വമ്പൻ സ്വീകരണം; ലുലു മാൾ ഇളക്കി മറിച്ച് ദുൽഖർ സൽമാനും ടീമും

നേമം സര്‍വീസ് സഹകരണ ബാങ്കിലെ ഇഡി പരിശോധന; നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തു

നേമം സര്‍വീസ് സഹകരണ ബാങ്കിലെ ഇഡി പരിശോധന; നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തു

ഹൃദ്രോ​ഗം, പ്രമേഹം, അമിത വണ്ണം എന്നിവയുണ്ടെങ്കിൽ വിസ ഇല്ല; നിയന്ത്രണങ്ങളുമായി ട്രംപ് ഭരണകൂടം

ഹൃദ്രോ​ഗം, പ്രമേഹം, അമിത വണ്ണം എന്നിവയുണ്ടെങ്കിൽ വിസ ഇല്ല; നിയന്ത്രണങ്ങളുമായി ട്രംപ് ഭരണകൂടം

തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതി; ഡിപിആർ തയ്യാറാക്കാൻ KMRL

തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതി; ഡിപിആർ തയ്യാറാക്കാൻ KMRL