അര്‍ജുന്‍ അശോകനൊപ്പം മാത്യു തോമസും മഹിമ നമ്പ്യാരും; ‘ബ്രോമാന്‍സ്’ ആരംഭിച്ചു

അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രം

അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്പ്യാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ബ്രോമാൻസ് എന്ന സിനിമയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ കലാഭവൻ ഷാജോൺ, ബിനു പപ്പു, ശ്യാം മോഹൻ, സംഗീത് പ്രതാപ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ജോ ആൻഡ് ജോ, 18+ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോമാൻസ് .

അരുൺ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യൻ, രവീഷ് നാഥ് എന്നിവർ ചേർന്നാണ് തിരക്കഥ, സംഭാഷണം എഴുതുന്നത്. അഖിൽ ജോർജ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റിം​ഗ് ചമൻ ചാക്കോ, സംഗീതം ഗോവിന്ദ് വസന്ത, പ്രൊഡക്ഷൻ കൺട്രോളർ സുധാർമ്മൻ വള്ളിക്കുന്ന്,
മേക്കപ്പ് റോണക്‌സ് സേവ്യർ, കോസ്റ്റ്യൂംസ് മഷർ ഹംസ, കലാസംവിധാനം നിമേഷ് എം താനൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ റെജിവാൻ അബ്ദുൽ ബഷീർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സജി പുതുപ്പള്ളി, പ്രൊഡക്ഷൻ മാനേജർ സുജിത്, ഹിരൺ, ഡിസൈൻസ് യെല്ലോ ടൂത്ത്,
സ്റ്റിൽസ് വിഘ്‌നേശ്, കണ്ടെന്റ് & മാർക്കറ്റിംഗ് ഡിസൈൻ പപ്പെറ്റ് മീഡിയ, പി ആർ ഒ- എ എസ് ദിനേശ്.

  • Related Posts

    ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്
    • March 12, 2025

    ബേസിൽ ജോസഫും സജിൻ ഗോപുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘പൊൻമാൻ’ ഒടിടിയിലേക്ക്. ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രം മാർച്ച് 14ന് ജിയോ ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ആരംഭിക്കും. [Basil’ Joseph’s ‘Ponman’] ജി.ആർ. ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്പദമാക്കി…

    Continue reading
    ‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു
    • March 12, 2025

    കോട്ടയത്തെ വീട്ടമ്മയുടെയും മക്കളുടെയും ദാരുണമായ മരണം സിനിമയാകുന്നു. 9KKറോഡ്, ഒരു നല്ല കോട്ടയംകാരൻ എന്നീ ചിത്രങ്ങൾക്കു ശേഷം യേശു സിനിമാസിൻ്റെ ബാനറിൽ സൈമൺ കുരുവിളയാണ് ചിത്രം സംവിധാനം ചെയുന്നത്. ഡിജോ കാപ്പൻ lPS എന്ന പോലീസ് ഉദ്യോഗസ്ഥൻ്റെ അന്വേഷണത്തിലൂടെ സംഭവത്തിൻ്റെ കാണാപ്പുറങ്ങളിലേക്ക്…

    Continue reading

    You Missed

    പ്രേക്ഷക മനസ്സുകൾ കവർ‍ന്ന് തിയേറ്ററുകളിൽ ‘ഔസേപ്പിൻ്റെ ഒസ്യത്ത്’ രണ്ടാം വാരത്തിലേക്ക്

    പ്രേക്ഷക മനസ്സുകൾ കവർ‍ന്ന് തിയേറ്ററുകളിൽ ‘ഔസേപ്പിൻ്റെ ഒസ്യത്ത്’ രണ്ടാം വാരത്തിലേക്ക്

    നെല്ല് സംഭരണത്തിന്‌ 353 കോടി രൂപ അനുവദിച്ചു; നടപടി കേന്ദ്ര സഹായം ലഭിക്കാത്തതിനെ തുടർന്ന്

    നെല്ല് സംഭരണത്തിന്‌ 353 കോടി രൂപ അനുവദിച്ചു; നടപടി കേന്ദ്ര സഹായം ലഭിക്കാത്തതിനെ തുടർന്ന്

    വന്യജീവികളെ വെടിവച്ചു കൊല്ലുമെന്ന നിലപാടിലുറച്ച് ചക്കിട്ടപ്പാറ പഞ്ചയത്ത്; സർക്കാർ എതിർത്താൽ കോടതിയെ സമീപിക്കും

    പ്രതികൾ പരീക്ഷ എഴുതുന്നത് തടയണം, എന്റെ മകനും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതല്ലേ; ഹൈക്കോടതിയെ സമീപിച്ച് ഷഹബാസിന്റെ പിതാവ്