ആരാധകര്‍ക്ക് വീണ്ടും നിരാശ, മോഹൻലാല്‍ ചിത്രം റാം വൈകും

മോഹൻലാലിന്റെ റാം വൈകുമെന്ന് റിപ്പോര്‍ട്ടുണ്ട്.

മോഹൻലാല്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് റാം. ജീത്തു ജോസഫും മോഹൻലാലും ഒന്നിച്ച ചിത്രങ്ങളൊക്കെ വമ്പൻ ഹിറ്റുകളാകാറുണ്ട്. റാമിന്റെ പുതിയ അപ്‍ഡേറ്റ് നിരാശയുണ്ടാക്കുന്നതാണ്. റാം വൈകിയേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ചിത്രീകരണം ഓഗസ്റ്റില്‍ പൂര്‍ത്തിയാക്കി ക്രിസ്‍മസിന് തിയ്യറ്ററുകളില്‍ എത്തിക്കാനായിരുന്നു നേരത്തെ ആലോചനകള്‍ ഉണ്ടായിരുന്നത്.  നിലവിലെ സൂചനകള്‍ റാം ഒന്നാം ഭാഗം ഡിസംബറില്‍ പ്രദര്‍ശനത്തിന് എത്തില്ല എന്നതാണ്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ വൈകുന്നതിനാലാണ് ചിത്രം ഓഗസ്റ്റില്‍ പൂര്‍ത്തിയാക്കാനാകാത്തത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ എല്‍ 360 മോഹൻലാല്‍ ചിത്രമായി ക്രിസ്‍മസിന് പ്രദര്‍ശനത്തിന് എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണട്്.

ഗാനരചന നിര്‍വഹിക്കുന്നത് വിനായക് ശശികുമാറാണ്. മോഹൻലാലിന്റെ റാമിന്റെ തീം സോംഗ് താൻ ഇംഗ്ലീഷിലാണ് എഴുതിയതെന്ന് ഒരു അഭിമുഖത്തില്‍ പറയുകയാണ് വിനായക് ശശികുമാര്‍. എഴുതിയത് ജീത്തു സാറിനു മുന്നില്‍ താൻ അവതരിപ്പിച്ചത് ഇഷ്‍ടപ്പെട്ടു. ഒരു മാസ് സോംഗെന്ന് വേണമെങ്കില്‍ പറയാം അത്. ന്ത്യൻ ടൈപ്പ് ഓഫ് സോംഗല്ല. ഒരു ജെയിംസ് ബോണ്ട് സിനിമയില്‍ വരുന്ന വിധമുള്ള പാട്ടായി അതിനെ കാണാമെന്നും പറയുന്നു വിനായക് ശശികുമാര്‍. മോഹൻലാല്‍ നായകനായെത്തുന്ന റാം സിനിമയുടെ ഒടിടി റൈറ്റ്‍സ് വിറ്റുപോയി എന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

ഇന്ദ്രജിത്ത്, അനൂപ് മേനോൻ എന്നിവര്‍ക്കൊപ്പം ചിത്രത്തില്‍ സംയുക്ത മേനോൻ, സുമൻ എന്നിവരും കഥാപാത്രങ്ങളായി മോഹൻലാലിന്റെ റാമിലുണ്ട്. ഒരു റോ ഏജന്റ് കഥാപാത്രമായി ചിത്രത്തില്‍ മോഹൻലാല്‍ നായകനാകുമ്പോള്‍ വമ്പൻ വിജയ ചിത്രമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ആദില്‍ ഹുസൈനും ഒരു പ്രധാന കഥാപാത്രമാകുമ്പോള്‍ മോഹൻലാലിന്റെ റാമിന്റെ ഛായാഗ്രാഹണം സതീഷ് കുറുപ്പ് നിര്‍വഹിക്കുന്നു. സംഗീതം വിഷ്‍ണു ശ്യാമാണ് നിര്‍വഹിക്കുന്നത്.

  • Related Posts

    വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനെ കൈവശം വച്ച സംഭവം: നടൻ വിക്രം വിശദീകരണം നൽകണമെന്ന് വനം വകുപ്പ്
    • August 14, 2026

    വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനെ കൈവശം വച്ച സംഭവത്തിൽ നടൻ വിക്രം വിശദീകരണം നൽകണമെന്ന് വനം വകുപ്പ് ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്നാണ് നോട്ടീസ്. വിവാദമായതോടെ കുരങ്ങിനൊപ്പമുള്ള വീഡിയോ നടൻ പിൻവലിച്ചിരുന്നു. ലാർ ഗിബ്ബൺ ഇനത്തിലെ അപൂർ ഇനം കുരങ്ങിനെയാണ്…

    Continue reading
    സംഗീതം പെയ്തിറങ്ങുന്ന ഒരു രാത്രി; പ്രതിഭകള്‍ക്ക് ആദരം; ഫ്‌ളവേഴ്‌സ് മ്യൂസിക് അവാര്‍ഡ് 2026 ഇന്ന് വൈകീട്ട്; പ്രവേശനം സൗജന്യം
    • August 12, 2026

    സംഗീതത്തിനും സംഗീത പ്രതിഭകള്‍ക്കും ആദരം നല്‍കാന്‍ ഫ്‌ളവേഴ്‌സ് ഒരുക്കുന്ന ഫ്‌ളവേഴ്‌സ് മ്യൂസിക് അവാര്‍ഡ് 2026 ഇന്ന്. വൈകീട്ട് ആറ് മണിക്ക് നെടുമ്പാശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് പ്രൗഢഗംഭീരമായ മ്യൂസിക് അവാര്‍ഡ്‌സ് നടക്കുക. പരിപാടിയിലേക്ക് പ്രവേശനം തികച്ചും സൗജന്യമായിരിക്കും. (flowers music awards…

    Continue reading

    You Missed

    വന്ദേമാതര വിവാദം; പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് കേസുകൾ

    വന്ദേമാതര വിവാദം; പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് കേസുകൾ

    ബോഡി ബിൽഡർമാരുടെ പൊലീസ് നിയമനം.

    ബോഡി ബിൽഡർമാരുടെ പൊലീസ് നിയമനം.

    ‘റബറിൻ്റെ വില 300 രൂപ ആക്കും, കർഷകരെ ചേർത്ത് നിർത്തുന്ന കർഷക ബന്ധുവാണ് UDF സർക്കാർ’: മുഖ്യമന്ത്രി

    ‘റബറിൻ്റെ വില 300 രൂപ ആക്കും, കർഷകരെ ചേർത്ത് നിർത്തുന്ന കർഷക ബന്ധുവാണ് UDF സർക്കാർ’: മുഖ്യമന്ത്രി

    യുജിസി നെറ്റ് പുനഃപരീക്ഷ: NTAയ്ക്കെതിരെ വ്യാപക പ്രതിഷേധം

    യുജിസി നെറ്റ് പുനഃപരീക്ഷ: NTAയ്ക്കെതിരെ വ്യാപക പ്രതിഷേധം

    നിലമ്പൂർ ഗവ. ഐടിഐയിലെ വിദ്യാർത്ഥികൾക്ക് ഭക്ഷണം മുടങ്ങി

    നിലമ്പൂർ ഗവ. ഐടിഐയിലെ വിദ്യാർത്ഥികൾക്ക് ഭക്ഷണം മുടങ്ങി

    രാജ്യത്ത് വിദ്യാഭ്യാസ സംവിധാനം ചൂഷണ യന്ത്രമായി, തെറ്റ് സമ്മതിക്കാൻ മോദി സർക്കാർ തയ്യാറാകുന്നില്ല; കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി

    രാജ്യത്ത് വിദ്യാഭ്യാസ സംവിധാനം ചൂഷണ യന്ത്രമായി, തെറ്റ് സമ്മതിക്കാൻ മോദി സർക്കാർ തയ്യാറാകുന്നില്ല; കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി