രാജ് ഡികെ നിര്‍മ്മിക്കുന്ന പരമ്പര വളരെ വ്യത്യസ്തമായ കഥയാണ് എന്നാണ് റിപ്പോര്‍ട്ട്. ചെറിയ ഷെഡ്യൂളുകളില്‍ നേരത്തെ തന്നെ പരമ്പരയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു.
മിർസാപൂർ താരം അലി ഫസൽ സാമന്ത പ്രഭുവിനൊപ്പം എത്തുന്നു. രാജ് ഡികെ നിർമ്മിക്കുന്ന രക്ത ബ്രഹ്മാണ്ഡ് എന്ന വരാനിരിക്കുന്ന പരമ്പരയിലാണ് ഇവര്‍ ഒന്നിക്കുന്നത്. ആദിത്യ റോയ് കപൂറും വാമിഖ ഗബ്ബിയും ഈ സീരിസിലെ താര നിരയില്‍ ഉൾപ്പെടുന്നുണ്ട്. 2018-ലെ കൾട്ട് ഹൊറർ ചിത്രമായ തുംബാദിലൂടെ പ്രശസ്തയായ റാഹി അനിൽ ബാർവെയാണ് ഈ സീരിസ് സംവിധാനം ചെയ്യുന്നത്.
രാജ് ഡികെ നിര്‍മ്മിക്കുന്ന പരമ്പര വളരെ വ്യത്യസ്തമായ കഥയാണ് എന്നാണ് റിപ്പോര്‍ട്ട്. ചെറിയ ഷെഡ്യൂളുകളില്‍ നേരത്തെ തന്നെ പരമ്പരയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. ഉടന്‍ തന്നെ പ്രധാന ഭാഗങ്ങളുടെ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് വിവരം. അലി ഫസൽ ഓഗസ്റ്റ് മാസം മുഴുവന്‍ ഈ സീരിസിന്‍റെ ഷൂട്ടിലായിരിക്കും സാമന്തയും അലി ഫസലും എന്നാണ് വിവരം. അതേ സമയം ഇതുവരെ കാണാത്ത ഒരു വേഷത്തിലാണ് അലി ഫസൽ എത്തുക എന്നാണ് സീരിസുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
ആറ് ഭാഗങ്ങളുള്ള സീരിസ് ആയിരിക്കും രക്ത ബ്രഹ്മാണ്ഡ് എന്നാണ് സൂചന. ഇത് ഒരു ലിമിറ്റഡ് സീരിസ് ആയിരിക്കും. എന്നാല്‍ ഏത് പ്ലാറ്റ്ഫോമില്‍ സീരിസ് എത്തും എന്ന് ഉറപ്പായിട്ടില്ല. മുംബൈയില്‍ ആയിരിക്കും ഷൂട്ടിംഗ് ആരംഭിക്കുക എന്നാണ് വിവരം.
അതേ സമയം രാജ് ഡികെ തന്നെ അവതരിപ്പിക്കുന്ന ഗുല്‍കൊണ്ട ടെയില്‍സ് എന്ന കോമഡി മിസ്റ്ററി സീരിസും അനിൽ ബാർവെ സംവിധാനം ചെയ്യുന്നുണ്ട്. ഇത് ആമസോണ്‍ പ്രൈമിലാണ് സ്ട്രീം ചെയ്യുന്നത്.
സാങ്കൽപ്പിക നഗരമായ ഗുൽക്കണ്ടയുടെ പശ്ചാത്തലത്തിലാണ് ഈ സീരിസ് കഥ പറയുന്നത്. കുനാൽ ഖേമു, പങ്കജ് ത്രിപാഠി, പത്രലേഖ എന്നിവരാണ് ഗുല്‍കൊണ്ട ടെയില്‍സിലെ താരങ്ങള്‍.
ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീം ചെയ്യുന്ന മിർസാപൂരിലെ ഗുഡു ഭയ്യ എന്ന ഗ്യാങ് സ്റ്റാറിന്‍റെ റോളിലൂടെയാണ് അലി ഫസൽ അടുത്തിടെ വന്‍ പ്രശസ്തി നേടിയത്. അതേ സമയം ഇന്‍റര്‍നാഷണല്‍ സീരിസ് സിറ്റഡലിന്‍റെ ഇന്ത്യന്‍ പതിപ്പ് ഹണി ബണിയില്‍ സാമന്ത അഭിനയിക്കുന്നുണ്ട്. രാജ് ഡികെ തന്നെയാണ് ഈ സീരിസ് ഒരുക്കുന്നത്.