‘അടിനാശം വെള്ളപ്പൊക്കം’; ടൈറ്റിൽ പോസ്റ്റർ ലോഞ്ച് ചെയ്ത് ശോഭന

‘അടി കപ്യാരെ കൂട്ടമണി’ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ എ ജെ വർഗീസ് ഒരുക്കുന്ന പുതിയ ചിത്രം ‘അടിനാശം വെള്ളപ്പൊക്കത്തിന്റെ’ ടൈറ്റിൽ പോസ്റ്റർ ലോഞ്ച് ചെയ്ത് ശോഭന. ഉറിയടി എന്ന കോമഡി എന്റെർറ്റൈനർ ചിത്രമായിരുന്നു എ ജെ വർഗീസ് അവസാനം സംവിധാനം ചെയ്തത്. സൂര്യ ഭാരതി ക്രിയേഷൻസിൻ്റെ ബാനറിൽ മനോജ് കുമാർ കെ പി ആണ് ചിത്രം നിർമ്മിക്കുന്നത്. നടി ശോഭനയാണ് ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ ലോഞ്ച് ചെയ്തത്. ഇന്ന് തൃശൂർ വെച്ച് നടന്ന ചടങ്ങിൽ പൂര നഗരിയെയും വടക്കുംനാഥനെയും സാക്ഷിയാക്കി ‘അടിനാശം വെള്ളപ്പൊക്കം’എന്ന ടൈറ്റിൽ ഗജരാജൻ ഉഷശ്രീ ശങ്കരൻകുട്ടി തിടമ്പേറ്റി. ശോഭനയാണ് തിടമ്പ് അനാച്ഛാദനം ചെയ്തു നൽകിയത്. ആർ ജയചന്ദ്രൻ, എസ് ബി മധു, താര അതിയേടത്ത് എന്നിവരാണ് ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.

ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്, മഞ്ജു പിള്ള, ജോൺ വിജയ്, അശോകൻ, ബാബു ആൻ്റണി, പ്രേം കുമാർ, ശ്രീകാന്ത് വെട്ടിയാർ, വിനീത് മോഹൻ, സഞ്ജയ് തോമസ്, സജിത് തോമസ്, അരുൺ പ്രിൻസ്, ലിസബത് ടോമി, രാജ് കിരൺ തോമസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. പേര് സൂചിപ്പിക്കുന്നത് പോലെ കോമഡി എന്റെർറ്റൈനറാണ് ‘അടിനാശം വെള്ളപ്പൊക്കം’

ഛായാഗ്രഹണം – സൂരജ് എസ് ആനന്ദ്, എഡിറ്റർ – ലിജോ പോൾ, സംഗീതം – സുരേഷ്
പീറ്റർസ്, ഇലക്ട്രോണിക് കിളി, രാമകൃഷ്ണൻ ഹരീഷ്, കലാസംവിധാനം – ശ്യാം ,
വസ്ത്രാലങ്കാരം – സൂര്യ എസ്, വരികൾ – ടിറ്റോ പി തങ്കചൻ, സുരേഷ് പീറ്റർസ്,
ആരോമൽ ആർ വി, ഇലക്ട്രോണിക് കിളി, മേക്കപ്പ് – അമൽ കുമാർ കെ സി, പ്രൊഡക്ഷൻ
കൺട്രോളർ – സേതു അടൂർ, സംഘട്ടനം – തവസി രാജ് മാസ്റ്റർ, ചീഫ് അസോസിയേറ്റ്
ഡയറക്ടർ – ഷഹാദ് സി, വിഎഫ്എക്സ് – പിക്ടോറിയൽ എഫ് എക്സ്, സ്റ്റിൽസ് –
മുഹമ്മദ് റിഷാജ്, പബ്ലിസിറ്റി ഡിസൈൻ – യെല്ലോ ടൂത്ത്, പിആർഒ – വൈശാഖ് സി
വടക്കേവീട്, ജിനു അനിൽകുമാർ.

Related Posts

‘വി ഡി സതീശനെ മുഖ്യമന്ത്രിയായി കാണാൻ ജനം ആഗ്രഹിക്കുന്നു’; പിന്തുണച്ച് സംവിധായകൻ ഭദ്രൻ
  • May 7, 2026

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശൻ വരണം ഹൈക്കമാന്റിനോട് അഭ്യർഥനയുമായി സംവിധായകൻ ഭദ്രൻ. പോർമുഖത്ത് നിന്ന് പടവെട്ടിയവനെ കോൺഗ്രസ് തന്നെ വനവാസത്തിന് വിടരുതേ, അത് ഉണ്ടാക്കുന്ന ആഘാതം , ജനാധിപത്യത്തിന്റെ മുഖത്ത് ഉരുക്കിയ ടാർ ഒഴിക്കുന്ന പോലാവുമെന്നും ഭദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. രമേശിന്റേയും…

Continue reading
‘പേട്രിയറ്റ്’ ഒരു ടോം ക്രൂസ് സിനിമ പോലെ ഗംഭീരം: വൈറലായി വിദേശ വനിതയുടെ റിവ്യൂ
  • May 6, 2026

മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച പുതിയ ചിത്രം പേട്രിയറ്റിനെ അഭിനന്ദിച്ച് ഓസ്‌ട്രേലിയൻ വനിത. മലയാള സിനിമ പേട്രിയറ്റ് സിനിമ കണ്ട വിദേശ വനിത നടത്തുന്ന അഭിപ്രായ പ്രകടനങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ഒരു ടോം ക്രൂയിസ് സിനിമ പോലെ ഗംഭീരമാണ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

മുഖ്യമന്ത്രി ചര്‍ച്ച; സണ്ണി ജോസഫിന്റെ പിന്തുണ കെ സി വേണുഗോപാലിന്; എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്

മുഖ്യമന്ത്രി ചര്‍ച്ച; സണ്ണി ജോസഫിന്റെ പിന്തുണ കെ സി വേണുഗോപാലിന്; എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്

‘ പടരുന്നത് എലികളുടെ കാഷ്ഠത്തിലൂടെ, ഗുരുതരമായി ബാധിക്കുന്നത് വൃക്കയിലും ശ്വാസകോശത്തിലും’; എന്താണ് ഹാന്റ വൈറസ്

‘ പടരുന്നത് എലികളുടെ കാഷ്ഠത്തിലൂടെ, ഗുരുതരമായി ബാധിക്കുന്നത് വൃക്കയിലും ശ്വാസകോശത്തിലും’; എന്താണ് ഹാന്റ വൈറസ്

‘വിജയ് രാജ്യത്തിന് തന്നെ മാതൃക; 25ഓളം ജനറല്‍ സീറ്റുകളില്‍ ആദിവാസി ദളിത് സ്ഥാനാര്‍ഥികളെ നിര്‍ത്തി വിജയിപ്പിച്ചു’; സി കെ ജാനു

‘വിജയ് രാജ്യത്തിന് തന്നെ മാതൃക; 25ഓളം ജനറല്‍ സീറ്റുകളില്‍ ആദിവാസി ദളിത് സ്ഥാനാര്‍ഥികളെ നിര്‍ത്തി വിജയിപ്പിച്ചു’; സി കെ ജാനു

അവയവദാനത്തിനായി വ്യാജരേഖ; പിന്നില്‍ വന്‍ റാക്കറ്റെന്ന് പൊലീസ്; നിയന്ത്രിച്ചത് കാസര്‍ഗോഡ് സ്വദേശി നജീബ്

അവയവദാനത്തിനായി വ്യാജരേഖ; പിന്നില്‍ വന്‍ റാക്കറ്റെന്ന് പൊലീസ്; നിയന്ത്രിച്ചത് കാസര്‍ഗോഡ് സ്വദേശി നജീബ്

ബിഹാറിൽ സ്കൂളിൽ ഭക്ഷ്യവിഷബാധ; 165 വിദ്യാർഥികൾ ആശുപത്രിയിൽ

ബിഹാറിൽ സ്കൂളിൽ ഭക്ഷ്യവിഷബാധ; 165 വിദ്യാർഥികൾ ആശുപത്രിയിൽ

മുന്‍ ഡിജിപി ഡോ.പി.ജെ അലക്‌സാണ്ടര്‍ അന്തരിച്ചു

മുന്‍ ഡിജിപി ഡോ.പി.ജെ അലക്‌സാണ്ടര്‍ അന്തരിച്ചു