പഹൽഗാമിൽ ഭീകരർക്കായി തിരച്ചിൽ തുടരുന്നു; രാഹുൽ ഗാന്ധി ജമ്മുകാശ്മീരിൽ എത്തും

പഹൽഗാം ആക്രമണത്തിൽ ഭീകരർക്കായി സൈന്യം തിരച്ചിൽ തുടരുന്നു. കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി ഇന്ന് ശ്രീനഗറിൽ എത്തും. ഭീകരാക്രമണത്തെ തുടർന്ന് മേഖലയിലെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി പ്രത്യേക അവലോകനയോഗം ചേരും.

ഇതുവരെ സ്വീകരിച്ച നടപടികൾ ഉന്നത സൈനിക ഉദ്യോഗസ്ഥർ കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേധിയെ അറിയിക്കും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് ജമ്മു കാശ്മീരിൽ എത്തും. അനന്ത്നാഗിൽ 11 മണിയോടെ എത്തുന്ന രാഹുൽ ഗാന്ധി ഭീകരാക്രമണത്തിൽ പരുക്കേറ്റ്
ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കും.

പഹൽഗാമിൽ സുരക്ഷാവീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. സാധാരണയായി ജൂണിൽ തുറക്കാറുള്ള ബൈസരൺ വാലി ഇപ്രാവശ്യം ഏപ്രിലിൽ തുറന്നത് സുരക്ഷ ഏജൻസികൾ അറിഞ്ഞിരുന്നില്ലെന്ന് കേന്ദ്രം പറയുമ്പോൾ അത് സുരക്ഷാ വീഴ്ചയല്ലേ എന്നാണ് പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്ന ആരോപണം. അതേസമയം പാകിസ്താൻ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനു വേണ്ടിയുള്ള ചർച്ചകൾ പുരോഗമിക്കുന്നു.

Related Posts

തിരുവനന്തപുരത്തെ ഇരുചക്ര വാഹന ഷോറൂമിലെ തീപിടുത്തം; കേസെടുത്ത് പൊലീസ്
  • June 7, 2025

തിരുവനന്തപുരം PMG-യിൽ ഇരുചക്ര വാഹന ഷോറൂമിലെ തീപിടുത്തത്തിൽ കേസെടുത്ത് പൊലീസ്. രണ്ട് കോടി രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താനായി ഫൊറൻസിക് സംഘം പരിശോധന നടത്തും. ഇന്ന് പുലർച്ചെയാണ് തീപിടുത്തം. തീപിടുത്തത്തിൽ പത്തോളം വാഹനങ്ങൾ കത്തി നശിച്ചു പുലർച്ചെ മൂന്നരയോടെ…

Continue reading
തൃശൂരില്‍ ഇരട്ടക്കൊലപാതകം; പടിയൂരിലെ വീട്ടില്‍ അമ്മയുടേയും മകളുടേയും ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹങ്ങള്‍
  • June 5, 2025

തൃശൂരില്‍ ഇരട്ടക്കൊലപാതകം. പടിയൂരില്‍ വീടിനുള്ളില്‍ അമ്മയേയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളാ സ്വദേശി മണി (74 ) , രേഖ (43) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്. (mother and daughter found murdered in Thrissur) സംഭവം…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

സംസ്ഥാനത്ത് മഴ കനക്കുന്നു, വിവിധ ജില്ലകളിലെ മുന്നറിയിപ്പില്‍ മാറ്റം

സംസ്ഥാനത്ത് മഴ കനക്കുന്നു, വിവിധ ജില്ലകളിലെ മുന്നറിയിപ്പില്‍ മാറ്റം

മോഷണ ശ്രമത്തിനിടെ വിശന്നു; ഹോട്ടലിൽ നിന്ന് ഭക്ഷണം ചൂടാക്കി കഴിക്കാൻ ശ്രമിച്ചയാൾ

മോഷണ ശ്രമത്തിനിടെ വിശന്നു; ഹോട്ടലിൽ നിന്ന് ഭക്ഷണം ചൂടാക്കി കഴിക്കാൻ ശ്രമിച്ചയാൾ

കേദാർനാഥ് തീർത്ഥയാത്രക്കിടെ വീണ്ടും അപകടം; പാറക്കഷ്ണം വീണ് രണ്ട് തീർത്ഥാടകർ മരിച്ചു

കേദാർനാഥ് തീർത്ഥയാത്രക്കിടെ വീണ്ടും അപകടം; പാറക്കഷ്ണം വീണ് രണ്ട് തീർത്ഥാടകർ മരിച്ചു

ഇടനെഞ്ചിലെ മോഹം……’ ; ഒരു വടക്കന്‍ തേരോട്ടത്തിലെ ലിറിക്കല്‍ ഗാനം പുറത്ത്

ഇടനെഞ്ചിലെ മോഹം……’ ; ഒരു വടക്കന്‍ തേരോട്ടത്തിലെ ലിറിക്കല്‍ ഗാനം പുറത്ത്

ശുഭാംശു ശുക്ലയുടെ യാത്ര വൈകും: ആക്‌സിയം-4 ദൗത്യം വീണ്ടും മാറ്റിവെച്ചു

ശുഭാംശു ശുക്ലയുടെ യാത്ര വൈകും: ആക്‌സിയം-4 ദൗത്യം വീണ്ടും മാറ്റിവെച്ചു

കശ്മീർ വിഷയത്തിൽ മധ്യസ്ഥത വേണ്ട, ആക്രമണം നിര്‍ത്തിയത് പാകിസ്താൻ

കശ്മീർ വിഷയത്തിൽ മധ്യസ്ഥത വേണ്ട, ആക്രമണം നിര്‍ത്തിയത് പാകിസ്താൻ