ഇറാനെതിരെ വീണ്ടും അമേരിക്കൻ വ്യോമാക്രമണം; ഹോർമുസ് പൂർണമായി അടച്ചു

പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾക്ക് കനത്ത തിരിച്ചടി. ഇറാനെതിരെ വീണ്ടും അമേരിക്കൻ വ്യോമാക്രമണം. സൗത്ത് പാർസിലെ പെട്രോ കെമിക്കൽ പ്ലാന്റ് തകർത്തു. യുഎസ് സൈനിക ഹെലികോപ്റ്റർ ആക്രമിച്ചതിനുള്ള മറുപടിയെന്ന് പെന്റഗൺ. ആവശ്യമെങ്കിൽ ബോംബുകൾ ഉപയോഗിച്ചാകും ഇനി ചർച്ചയെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വ്യക്തമാക്കി. അമേരിക്കൻ ആക്രമണങ്ങൾക്ക് പിന്നാലെ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചെന്ന് ഇറാൻ സൈന്യം.

ബോംബാക്രമണം നിർത്തണമെന്ന് ഇറാനിയൻ പ്രതിനിധികൾ തന്നോട് ആവശ്യപ്പെട്ടതായി ട്രംപ് അവകാശപ്പെട്ടു. സമാധാന കരാറിലെത്താനുള്ള ചർച്ചകളിൽ പുരോഗതിയില്ലെന്ന് ചൂണ്ടിക്കാട്ടി ഇറാനെ വീണ്ടും ആക്രമിക്കുമെന്ന് ട്രംപ് ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. ഒത്തുതീർപ്പിനായി ഖത്തർ പ്രതിനിധി സംഘവുമായുളള ഇറാൻ്റെ ചർച്ചകൾ തുടരുകയാണ്. ഇതിനിടെയാണ് ആക്രമണം നടത്തിയിരിക്കുന്നത്. ഇന്നലെ ഇറാനിലെ രണ്ട് ജലസംഭരണികൾ അമേരിക്ക ആക്രമിച്ചിരുന്നു.

ബലപ്രയോഗത്തിലൂടെ കരാറിൽ എത്തിച്ചേരാനാവില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ ഇറാൻ അംബാസഡർ അമീർ സയീദ് ഇറവാനി പറഞ്ഞു. ഇറാനിയൻ ഉദ്യോഗസ്ഥരുമായി നേരിട്ട് സംസാരിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അവകാശപ്പെട്ടു. അതേസമയം കടലിടുക്ക് കടക്കാൻ ശ്രമിച്ച രണ്ട് കപ്പലുകൾ ആക്രമിച്ചെന്ന് ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് അറിയിച്ചു. അമേരിക്കയുടെ ഭീഷണികൾക്ക് എതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ പറഞ്ഞു.

ഇറാന്റെ ഊർജ്ജ മേഖല ലക്ഷ്യമിട്ടാണ് പുതിയ ആക്രമണം നടന്നതെന്ന് ഇറാനിയൻ റെവല്യൂഷണറി ഗാർഡുമായി ബന്ധമുള്ള തസ്‌നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അതേസമയം കടലിടുക്ക് പൂർണ്ണമായും അടച്ചുവെന്ന ഇറാനിയൻ സൈനിക നേതൃത്വത്തിന്റെ അവകാശവാദം യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) തള്ളിക്കളഞ്ഞു. വാണിജ്യ കപ്പലുകൾ സുഗമമായി കടലിടുക്കിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്ന് അമേരിക്ക വ്യക്തമാക്കി.

നിപ ബാധ: കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രത; മെഡിക്കൽ കോളജിൽ കടുത്ത നിയന്ത്രണം

നിപ സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രത. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തും ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ കോഴിക്കോടും ഇന്ന് ഉന്നതതലയോഗം. രോഗ ബാധിതൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററിൽ. സമ്പർക്കപ്പട്ടികയിൽ ഉള്ളവർക്ക് ക്വാറന്റൈനിൽ പോകാൻ നിർദേശം നൽകി. കോഴിക്കോട് മെഡിക്കൽ കോളജിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി.

ആരോഗ്യമന്ത്രി കെ മുരളീധരൻ്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും. മെഡിക്കൽ പ്രോട്ടോകോൾ നിശ്ചയിച്ച് നിപ ബാധിതന് ആവശ്യമായ ചികിത്സ കോഴിക്കോട് മെഡിക്കൽ കോളജിൽ നൽകും. മെഡിക്കൽ കോളജിൽ സ്റ്റോക്കുള്ള മരുന്ന് നൽകാനാകുമോയെന്ന് പരിരോധിക്കും.

സ്രവ സാമ്പിളുകൾ വിശദമായ പി.സി.ആർ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചു. ഫലം വന്നതിനു ശേഷം മാത്രമേ നിപ സ്ഥിരീകരിക്കാനാകൂ എന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. ​അതേസമയം, നിലവിൽ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Related Posts

‘പ്രതിപക്ഷം ജീവൻ നൽകിയും രാജ്യത്തെ സംരക്ഷിക്കും, സാധാരണക്കാരായ കുഞ്ഞുങ്ങളെ എന്തിന് ദ്രോഹിച്ചു’; മോദിയോടും അമിത് ഷായോടും ചോദ്യവുമായി പ്രിയങ്ക ഗാന്ധി
  • July 28, 2026

ഡൽഹി പ്രതിഷേധത്തിൽ സാധാരണക്കാരായ കുഞ്ഞുങ്ങളെ എന്തിന് ദ്രോഹിച്ചു, കേന്ദ്ര സർക്കാരിനെതിരെ പ്രിയങ്ക ഗാന്ധി. പൊതുപരീക്ഷ നിയമ ഭേദഗതി ചർച്ചയിൽ പാർലമെൻറിൽ മറുപടി നൽകുകയായിരുന്നു പ്രിയങ്ക ഗാന്ധി എം പി. കുറച്ച് നാൾ മുൻപ് RML ആശുപത്രിയിൽ പോയിരുന്നു. ലാത്തി ചാർജിൽ അടി…

Continue reading
മോദിയും അമിത് ഷായും പങ്കെടുത്തില്ല; ലോക്സഭയിൽ പരീക്ഷാ ഭേദഗതി ബിൽ ചർച്ച, വിദ്യാർത്ഥികളുടെ ഭാവി ഒരു ശക്തിയും അപഹരിക്കരുതെന്ന് പ്രധാനമന്ത്രിക്ക് നിർബന്ധമുണ്ടെന്ന് ജിതേന്ദ്രസിംഗ്
  • July 28, 2026

പരീക്ഷാ ഭേദഗതി ബില്ലിൽ ലോക്സഭയിൽ ചർച്ച തുടങ്ങി. എട്ട് മണിക്കൂർ ചർച്ചയ്ക്ക് അനുവദിച്ചിട്ടുള്ളത്. രാവിലെ സഭ ചേർന്നപ്പോൾ പ്രതിപക്ഷം ബഹളം വച്ചതോടെ ലോക്സഭ രണ്ട് മണി വരെ നിർത്തിവച്ചിരുന്നു.ചർച്ചയ്ക്ക് എട്ട് മുതൽ പത്ത് മണിക്കൂർ വരെ വേണമെങ്കിലും ചെലവഴിക്കാൻ സർക്കാർ തയ്യാറാണെന്ന്…

Continue reading

You Missed

അഖിൽ മാരാർ ട്വന്റി 20 ഭാരവാഹിയല്ല; തിരഞ്ഞെടുപ്പിൽ 19 സ്ഥാനാർഥികളുടേയും ചിലവ് വഹിച്ചത് പാർട്ടി നേരിട്ട്; വിശദീകരണവുമായി ട്വന്റി 20

അഖിൽ മാരാർ ട്വന്റി 20 ഭാരവാഹിയല്ല; തിരഞ്ഞെടുപ്പിൽ 19 സ്ഥാനാർഥികളുടേയും ചിലവ് വഹിച്ചത് പാർട്ടി നേരിട്ട്; വിശദീകരണവുമായി ട്വന്റി 20

‘പ്രതിപക്ഷം ജീവൻ നൽകിയും രാജ്യത്തെ സംരക്ഷിക്കും, സാധാരണക്കാരായ കുഞ്ഞുങ്ങളെ എന്തിന് ദ്രോഹിച്ചു’; മോദിയോടും അമിത് ഷായോടും ചോദ്യവുമായി പ്രിയങ്ക ഗാന്ധി

‘പ്രതിപക്ഷം ജീവൻ നൽകിയും രാജ്യത്തെ സംരക്ഷിക്കും, സാധാരണക്കാരായ കുഞ്ഞുങ്ങളെ എന്തിന് ദ്രോഹിച്ചു’; മോദിയോടും അമിത് ഷായോടും ചോദ്യവുമായി പ്രിയങ്ക ഗാന്ധി

കണ്ഠരര് ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകാൻ യോഗ്യൻ; ദേവസ്വം ബോർഡ് തീരുമാനം അംഗീകരിച്ച് ഹൈക്കോടതി

കണ്ഠരര് ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകാൻ യോഗ്യൻ; ദേവസ്വം ബോർഡ് തീരുമാനം അംഗീകരിച്ച് ഹൈക്കോടതി

മോദിയും അമിത് ഷായും പങ്കെടുത്തില്ല; ലോക്സഭയിൽ പരീക്ഷാ ഭേദഗതി ബിൽ ചർച്ച, വിദ്യാർത്ഥികളുടെ ഭാവി ഒരു ശക്തിയും അപഹരിക്കരുതെന്ന് പ്രധാനമന്ത്രിക്ക് നിർബന്ധമുണ്ടെന്ന് ജിതേന്ദ്രസിംഗ്

മോദിയും അമിത് ഷായും പങ്കെടുത്തില്ല; ലോക്സഭയിൽ പരീക്ഷാ ഭേദഗതി ബിൽ ചർച്ച, വിദ്യാർത്ഥികളുടെ ഭാവി ഒരു ശക്തിയും അപഹരിക്കരുതെന്ന് പ്രധാനമന്ത്രിക്ക് നിർബന്ധമുണ്ടെന്ന് ജിതേന്ദ്രസിംഗ്

സിജെപി സമരം; പൊലീസ് അതിക്രമത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യമെന്ന് സുപ്രീംകോടത്; അനുകൂലിച്ച് കേന്ദ്ര സര്‍ക്കാര്‍

സിജെപി സമരം; പൊലീസ് അതിക്രമത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യമെന്ന് സുപ്രീംകോടത്; അനുകൂലിച്ച് കേന്ദ്ര സര്‍ക്കാര്‍

ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം, CJP സമരത്തില്‍ പങ്കെടുത്തതിന് പ്രതികാര നടപടി?; പോയി യൂണിഫോമും ബാഡ്ജും ധരിച്ചെത്തൂ; പൊലീസിനെ തടഞ്ഞ് ജോൺ ബ്രിട്ടാസ് എം.പി

ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം, CJP സമരത്തില്‍ പങ്കെടുത്തതിന് പ്രതികാര നടപടി?; പോയി യൂണിഫോമും ബാഡ്ജും ധരിച്ചെത്തൂ; പൊലീസിനെ തടഞ്ഞ് ജോൺ ബ്രിട്ടാസ് എം.പി