മരവിപ്പിച്ച ആസ്തികൾ വിട്ടു നൽകണമെന്ന് ഇറാൻ: കരാറിലെത്താൻ ധൃതിയില്ലെന്ന് ട്രംപ്

സമാധാന കരാറിന്മേലുള്ള ചർച്ചകൾ പുരോ​ഗമിക്കവെ മരവിപ്പിച്ച ആസ്തികൾ വിട്ടു നൽകണമെന്ന ആവശ്യത്തിലുറച്ച് ഇറാൻ. ആസ്തികൾ ഭാഗികമായെങ്കിലും വിട്ടു നൽകാതെ അന്തിമ ധാരണയിലെത്താനാകില്ലെന്ന് ഇറാൻ അറിയിച്ചു. അതേസമയം കരാറിലെത്താൻ ധൃതിയില്ലെന്നും ആണവായുധം നിർമ്മിക്കാൻ ഇറാനെ അനുവദിക്കില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ് വ്യക്തമാക്കി. അതിനിടെ ട്രംപുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഫോണിലൂടെ ചർച്ച നടത്തി.

അമേരിക്കയുമായുള്ള കരാറിന്മേൽ ചർച്ചകൾ പുരോ​ഗമിക്കവെയാണ് മരവിപ്പിച്ച ആസ്തികൾ വിട്ടു നൽകണമെന്ന് ഇറാൻ വ്യക്തമാക്കിയത്. ഇറാൻ്റെ മരവിപ്പിച്ച ആസ്തികൾ ഭാഗികമായി വിട്ടു നൽകാതെ അന്തിമ ധാരണയിലെത്താനാകില്ല. അമേരിക്ക അടിക്കടി നിലപാട് മാറ്റുന്നതിനാലാണ് സമാധാനകരാർ യാഥാർത്ഥ്യമാകാത്തതെന്നും കരാറിലെത്താൻ നിലപാടുകളിൽ വിട്ടുവീഴ്ചകൾക്കില്ലെന്നും ഇറാൻ അറിയിച്ചു. അതേസമയം ഇറാനുമായുള്ള ചർച്ചകൾ തുടരുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. മികച്ചതും ശരിയായതുമായ കരാറാണ് താൽപര്യപ്പെടുന്നതെന്നും കരാറിലെത്താൻ ധൃതിയില്ലെന്നും ട്രംപ് പറഞ്ഞു.

അബ്രഹാം കരാറിനെ പിന്തുണയ്ക്കാൻ പശ്ചിമേഷ്യൻ രാജ്യങ്ങളോട് അഭ്യർഥിക്കുകയും ചെയ്തു. ഇറാൻ കരാർ സാധ്യമാണെന്നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പറ‍ഞ്ഞത്. എന്നാൽ പരമോന്നത നേതാവ് അംഗീകരിച്ച ശേഷം മാത്രമേ ഏതൊരു കരാറും അന്തിമമാകുകയുള്ളുവെന്ന് വ്യക്തമാക്കുകയാണ് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. അതിനിടെ ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഫോണിലൂടെ ചർച്ച നടത്തി. ലബനോൺ ഉൾപ്പെടെ ഏത് ഭാഗത്തു നിന്നുണ്ടാകുന്ന ഭീഷണികൾക്കെതിരെയും നടപടിയെടുക്കാൻ ഇസ്രായേലിന് പൂർണ്ണ സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്ന് നെതന്യാഹു ട്രംപിനെ അറിയിച്ചിട്ടുണ്ട്.

Related Posts

അമേരിക്കയെ ഇനി ഇറാന്‍ വിശ്വസിക്കുന്നില്ല, ഏതൊരു ചര്‍ച്ച നടക്കണമെങ്കിലും ആദ്യം ഉപരോധങ്ങള്‍ നീക്കണം: ഇറാന്‍
  • October 21, 2026

ടെഹ്‌റാന്‍: സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെങ്കില്‍ അതിന് മുമ്പ് ഉപരോധങ്ങള്‍ നീക്കണമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. ഏതൊരു ചര്‍ച്ചയ്ക്കും മുന്നോടിയായി അമേരിക്ക ആദ്യം എല്ലാ സാമ്പത്തിക സമ്മര്‍ദങ്ങളും ഭീഷണികളും ഉപരോധങ്ങളും ഇല്ലാതാക്കണമെന്നാണ് ഇറാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്കയെ ഇറാന്‍ വിശ്വസിക്കുന്നില്ലെന്നും അമേരിക്ക വീണ്ടും…

Continue reading
റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മധ്യസ്ഥത വഹിക്കാൻ ഇന്ത്യ; നയതന്ത്ര ചർച്ചകൾ നടത്തുന്നതായി വിദേശകാര്യ മന്ത്രാലയം
  • October 5, 2026

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മധ്യസ്ഥത വഹിക്കാൻ ഇന്ത്യ. ജ​ർമനിയിൽ നടക്കുന്ന 62-ാമത് മ്യൂണിച്ച് സെക്യൂരിറ്റി കോൺഫറൻസിലാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇക്കാര്യം അറിയിച്ചത്. ഇരു രാജ്യങ്ങളുമായും ഇന്ത്യ ബന്ധം ശക്തമാക്കിയിട്ടുണ്ടെന്നും യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ആ​ഗ്രഹിക്കുന്നതായും എസ് ജയശങ്കർ പ്രതികരിച്ചു. റഷ്യയുമായും…

Continue reading

You Missed

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരും; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരും; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ശ്രീനാദേവി കുഞ്ഞമ്മ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം; കേസിന് പിന്നാലെ മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ച് കെ പി ഉദയഭാനു

ശ്രീനാദേവി കുഞ്ഞമ്മ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം; കേസിന് പിന്നാലെ മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ച് കെ പി ഉദയഭാനു

ഒന്നാം സമ്മാനം ആര് കൊണ്ടുപോയി? കാരുണ്യ പ്ലസ് KN-646 ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്

ഒന്നാം സമ്മാനം ആര് കൊണ്ടുപോയി? കാരുണ്യ പ്ലസ് KN-646 ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; ‘നീതി ലഭിക്കണം, സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണം’; ഗോപികയുടെ കുടുംബം

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; ‘നീതി ലഭിക്കണം, സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണം’; ഗോപികയുടെ കുടുംബം

സിനഗോഗിന് മുന്നിൽ തീയിട്ട കേസ്: പ്രതി എബിൻ പോളിനെതിരെ കൂടുതൽ കേസുകൾ

സിനഗോഗിന് മുന്നിൽ തീയിട്ട കേസ്: പ്രതി എബിൻ പോളിനെതിരെ കൂടുതൽ കേസുകൾ

ഇതാണോ സ്വര്‍ണം വാങ്ങാന്‍ പറ്റിയ സമയം? ഇന്നും വന്‍ വിലയിടിവ്

ഇതാണോ സ്വര്‍ണം വാങ്ങാന്‍ പറ്റിയ സമയം? ഇന്നും വന്‍ വിലയിടിവ്