മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണമെന്ന് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ. രാഹുൽ ഗാന്ധിയുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ച അവസാനിച്ചു. കെപിസിസി അധ്യക്ഷൻ വൈകരുതെന്ന നിലപാട് മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെ അറിയിച്ചു. തീരുമാനം വൈകില്ലെന്ന് രാഹുൽ മറുപടി നൽകിയതായി വിവരം. ഡൽഹിയിൽ ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. സർക്കാരുമായി സഹകരിച്ച് പോകുന്ന ഒരാൾ കെപിസിസി അധ്യക്ഷനാകണം എന്നാണ് വി ഡി സതീശന്റെ നിലപാട്.

ബെന്നി ബഹ്നാ‍ൻ, കൊടിക്കുന്നിൽ സുരേഷ്, ഷാഫി പറമ്പിൽ, ആൻ്റോ ആന്റണി ഉൾപ്പെടെ എം.പിമാരും മാത്യു കുഴൽനാടൻ എംഎൽഎയും ജോസഫ് വാഴക്കനുമാണ് പരിഗണനയിൽ. നേരത്തെ കെ മുരളീധരൻ, സണ്ണി ജോസഫ് തുടങ്ങിയവർ ഹൈക്കമാന്റിനെ നിലപാട് അറിയിച്ചിരുന്നു. കെസി പക്ഷത്ത് നിന്ന് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന പ്രധാന പേരുകളിൽ ഒന്നാണ് മാത്യു കുഴൽനാടൻ. ഇതിനിടെ, പുതിയ അധ്യക്ഷനെ സംബന്ധിച്ച് സംസ്ഥാനത്തെ മുതിർന്ന നേതാക്കളുടെയും മുൻ കെപിസിസി അധ്യക്ഷന്മാരുടെയും അഭിപ്രായങ്ങൾ തേടാൻ ഹൈക്കമാൻഡ് ദീപ ദാസ് മുൻഷി ചുമതലപ്പെടുത്തിയിരുന്നു.

നിലവിലെ അധ്യക്ഷനായ സണ്ണി ജോസഫിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതോടെയാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കേണ്ട സാഹചര്യം ഉണ്ടായത്. സംസ്ഥാന കോൺഗ്രസിൽ കെപിസിസി അധ്യക്ഷനില്ലാത്തത് നിലവിൽ വലിയ സംഘടനാ പ്രതിസന്ധികൾക്ക് കാരണമാകുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ എത്രയും വേഗം പുതിയ അധ്യക്ഷനെ നിയമിക്കേണ്ടത് അത്യാവശ്യമാണെന്ന നിലപാടിലാണ് എഐസിസി നേതൃത്വം.

  • Related Posts

    വ്യവസായി മുഹമ്മദ് ഷർഷാദിന്റെ പരാതി; എം വി ഗോവിന്ദൻ്റ മകനും അന്വേഷണ പരിധിയിൽ; പി ശശിക്ക് എതിരായ അന്വേഷണം ശക്തമാക്കി പൊലീസ്
    • September 7, 2026

    ചെന്നൈ വ്യവസായി മുഹമ്മദ് ഷർഷാദിന്റെ പരാതിയിൽ സിപിഐഎം നേതാവ് പി ശശിക്ക് പുറമെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റ മകനും പൊലീസിന്റെ അന്വേഷണ പരിധിയിൽ. പി ശശിക്ക് എതിരായ അന്വേഷണം പൊലീസ് ശക്തമാക്കി. ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്തേക്കും.…

    Continue reading
    ‘കാലാവധി പൂർത്തിയാക്കും: മന്ത്രിയുമായുള്ള വിഷയങ്ങൾ പറഞ്ഞുതീർക്കേണ്ട കാര്യങ്ങൾ മാത്രമേയുള്ളൂ’; രാജി വാർത്ത തള്ളി കെ ജയകുമാർ
    • September 7, 2026

    തിരുവനനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നുവെന്ന വാർത്തകൾ തള്ളി കെ ജയകുമാർ. ദേവസ്വം ബോർഡ് പ്രസിഡന്റായി കാലാവധി പൂർത്തിയാക്കുമെന്ന് കെ ജയകുമാർ പറഞ്ഞു. പ്രചരിക്കുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും 2027 നവംബർ വരെ തൽസ്ഥാനത്ത് തുടരുമെന്നും ജയകുമാർ പറഞ്ഞു.…

    Continue reading

    You Missed

    കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

    കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

    ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

    ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

    കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

    കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

    മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ

    മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ

    ‘കാന്തപുരത്തിന്റെ പ്രസ്താവനയിൽ അത്ഭുതമില്ല’;ചർച്ചകൾ അവസാനിപ്പിക്കുന്നതാണ് നല്ലത്, സമസ്ത മുഖപത്രത്തിലെ പരാമർശങ്ങളെ തള്ളി പൊന്നാനി MLA കെ പി നൗഷാദലി

    ‘കാന്തപുരത്തിന്റെ പ്രസ്താവനയിൽ അത്ഭുതമില്ല’;ചർച്ചകൾ അവസാനിപ്പിക്കുന്നതാണ് നല്ലത്, സമസ്ത മുഖപത്രത്തിലെ പരാമർശങ്ങളെ തള്ളി പൊന്നാനി MLA കെ പി നൗഷാദലി

    ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: എസ്എഫ്ഐ നേതാവ് ആദർശിന്റെ അറസ്റ്റ് രേഖപ്പെടുത്തും

    ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: എസ്എഫ്ഐ നേതാവ് ആദർശിന്റെ അറസ്റ്റ് രേഖപ്പെടുത്തും