ഹോർമുസിന് പുറത്ത് നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് ഇറാൻ; മേഖലയിൽ പ്രവേശിക്കുന്ന കപ്പൽ ഉപരോധ പട്ടികയിൽ ചേർക്കും

  • World
  • September 7, 2026

ഹോർമുസ് കടലിടുക്കിന് പുറത്ത് നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് ഇറാൻ. ഗൾഫിലെ പ്രദേശങ്ങൾ ഈ നിയന്ത്രിത മേഖലയിൽ ഉൾപ്പെടുമെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്സെൻ റെസായി വ്യക്തമാക്കി. അമേരിക്കൻ നാവികസേന ഉപരോധം ഏർപ്പെടുത്തിയിട്ടുള്ള പ്രദേശത്തുനിന്നാണ് ഈ നിയന്ത്രിത മേഖല ആരംഭിക്കുന്നതെന്നും നിയന്ത്രിത മേഖലയിലേക്ക് പ്രവേശിക്കുന്ന ഏതൊരു കപ്പലും ഇറാന്റെ ഉപരോധ പട്ടികയിൽ ചേർക്കുമെന്നും റെസായി പറഞ്ഞു.

അതിനിടെ, ഹോർമുസിലെ കപ്പൽച്ചാലിന്റെ കാര്യത്തിൽ ഒമാനുമായി ധാരണയിലെത്തിയിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ അവയിൽ ഒപ്പുവെക്കുമെന്നും റെസായി കൂട്ടിച്ചേർത്തു. ഇറാനെതിരെയുള്ള അമേരിക്കയുടെ ആക്രമണങ്ങൾക്ക് അതിവേഗം ശക്തവും കൂടുതൽ വേദനാജനകവുമായ പ്രതികരണം നേരിടേണ്ടിവരുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗേർ ഗാലിബാഫ് പ്രസ്താവനയിൽ പറഞ്ഞു. ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ഇന്നലെ അമേരിക്ക ആക്രമിച്ചതിനു പിന്നാലെ, ആറു കപ്പലുകൾ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് ലക്ഷ്യം വച്ചിരുന്നു. അമേരിക്കയുടെ മൂന്നു കപ്പലുകൾ ഉൾപ്പടെ ഹോർമുസ് കടലിടുക്കിൽ ബദൽ ജലപാത ഉപയോഗിച്ച മൂന്നു എണ്ണക്കപ്പലുകൾക്കു നേരെയാണ് ഇറാന്റെ ആക്രമണം.

കഴിഞ്ഞദിവസം ഖാർഗ് ദ്വീപിൽ ഇറാന്റെ മൂന്ന് എണ്ണ ടാങ്കറുകൾക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണം യുദ്ധക്കുറ്റമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. നാവിക ഉപരോധം നടപ്പാക്കുന്നതിന്റെ ഭാഗമായി നിരീക്ഷണം നടത്തിയിരുന്ന രണ്ട് അമേരിക്കൻ പടക്കപ്പലുകൾക്കു നേരെ ഇന്നലെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതിനു പിന്നാലെയാണ് അമേരിക്കയുടെ ആക്രമണം. ഇറാനെതിരെയുള്ള നാവിക ഉപരോധം തുടർന്നാൽ യുഎസ് സൈനിക കപ്പലുകൾക്ക് നേരെ കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്ന് ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകി.

ഇറാന്റെ എണ്ണക്കപ്പലായ കൈലോ ഒമാൻ ഉൾക്കടലിൽ മുങ്ങുന്ന ദൃശ്യങ്ങൾ യു എസ് സെൻട്രൽ കമാൻഡ് എക്‌സിൽ പങ്കുവച്ചു. അമേരിക്കൻ പടക്കപ്പലുകൾക്കുനേരെയുള്ള ഇറാന്റെ ആക്രമണം നിലനിൽപിന്റെ ഭാഗമാണെന്നും അമേരിക്കയുടെ നാവികഉപരോധം ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്നും ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ മേധാവി ഹസൻ ഗാഷ്ഗാവി പറഞ്ഞു. ഇസ്രയേലി സൈനികർക്കു നേരെ ഹിസ്ബുല്ല ഡ്രോൺ ആക്രമണം നടത്തിയെന്നാരോപിച്ച് തെക്കൻ ലെബനോണിലേക്ക് ഇസ്രയേലിന്റെ ആക്രമണം തുടരുകയാണ്.

Related Posts

11-ാം ദിനം ജീവന്റെ വെളിച്ചം; ത്രിശൂലി ജലവൈദ്യുത പദ്ധതി തുരങ്കത്തിൽ നിന്ന് ചൈനീസ് പൗരനെ പുറത്തെത്തിച്ചു
  • September 5, 2026

കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ തുരങ്കത്തിൽ കുടുങ്ങിയ ഒരാളെ കൂടി രക്ഷപ്പെടുത്തി. ചൈനീസ് പൗരനെയാണ് 11 ദിവസത്തിന് ശേഷം രക്ഷപ്പെടുത്തിയത്. അപ്പർ ത്രിശൂലി ജലവൈദ്യുത പദ്ധതി തുരങ്കത്തിനുള്ളിൽ നിന്നാണ് ഇയാളെ പുറത്തെത്തിച്ചത്. നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്ന ചൈനീസ് പൗരനെ വിദഗ്ദ്ധ…

Continue reading
‘പിക്കാക്സ് മലയിലേക്ക് ഉടന്‍ ആക്രമണം നടത്താന്‍ ഉത്തരവിട്ടേക്കും’; ഭീഷണിയുമായി ട്രംപ്
  • September 5, 2026

വാഷിങ്ടണ്‍: ഇറാന്റെ ആണവ സമ്പുഷ്ടീകരണകേന്ദ്രം സ്ഥിതി ചെയ്യുന്നുവെന്ന് കരുതപ്പെടുന്ന പിക്കാക്സ് മലയിലേക്ക് ഉടന്‍ ആക്രമണം നടത്താന്‍ ഉത്തരവിട്ടേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഓവല്‍ ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ട്രംപിന്റെ ഭീഷണി.അഞ്ച് മാസമായി ആക്രമണം തുടരുന്നു. ഈ അഞ്ച് മാസത്തിനുള്ളില്‍ ഞങ്ങള്‍…

Continue reading

You Missed

‘ഡൽഹിയിൽ പോകാതിരുന്നത് ശാരീരിക ബുദ്ധിമുട്ട് കാരണം; മാധ്യമങ്ങൾ വേട്ടയാടുന്നു’; രമ്യാ ഹരിദാസ്

‘ഡൽഹിയിൽ പോകാതിരുന്നത് ശാരീരിക ബുദ്ധിമുട്ട് കാരണം; മാധ്യമങ്ങൾ വേട്ടയാടുന്നു’; രമ്യാ ഹരിദാസ്

ഭവാനിപ്പുഴയിൽ മൃതദേഹങ്ങൾ ചാക്കിൽ കെട്ടി ഉപേക്ഷിച്ച സംഭവം; പ്രതി തോട്ടം തൊഴിലാളിയായ പശ്ചിമ ബംഗാൾ സ്വദേശി

ഭവാനിപ്പുഴയിൽ മൃതദേഹങ്ങൾ ചാക്കിൽ കെട്ടി ഉപേക്ഷിച്ച സംഭവം; പ്രതി തോട്ടം തൊഴിലാളിയായ പശ്ചിമ ബംഗാൾ സ്വദേശി

ഡൽഹിയിലാണെന്ന പറഞ്ഞ MLA പാലക്കാട്; KPCC അന്വേഷണസമിതിയെ തെറ്റിദ്ധരിപ്പിച്ച് രമ്യാഹരിദാസ്

ഡൽഹിയിലാണെന്ന പറഞ്ഞ MLA പാലക്കാട്; KPCC അന്വേഷണസമിതിയെ തെറ്റിദ്ധരിപ്പിച്ച് രമ്യാഹരിദാസ്

‘DMKയുടെ രാഷ്ട്രീയ ചരിത്രം അഴിമതിയും കൈക്കൂലിയും: ഡിഎംകെ ഇരിയ്ക്കുന്നിടത്ത് തെറ്റ് നടക്കും’; വിമർശിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്

‘DMKയുടെ രാഷ്ട്രീയ ചരിത്രം അഴിമതിയും കൈക്കൂലിയും: ഡിഎംകെ ഇരിയ്ക്കുന്നിടത്ത് തെറ്റ് നടക്കും’; വിമർശിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്

വ്യവസായി മുഹമ്മദ് ഷർഷാദിന്റെ പരാതി; എം വി ഗോവിന്ദൻ്റ മകനും അന്വേഷണ പരിധിയിൽ; പി ശശിക്ക് എതിരായ അന്വേഷണം ശക്തമാക്കി പൊലീസ്

വ്യവസായി മുഹമ്മദ് ഷർഷാദിന്റെ പരാതി; എം വി ഗോവിന്ദൻ്റ മകനും അന്വേഷണ പരിധിയിൽ; പി ശശിക്ക് എതിരായ അന്വേഷണം ശക്തമാക്കി പൊലീസ്

‘കാലാവധി പൂർത്തിയാക്കും: മന്ത്രിയുമായുള്ള വിഷയങ്ങൾ പറഞ്ഞുതീർക്കേണ്ട കാര്യങ്ങൾ മാത്രമേയുള്ളൂ’; രാജി വാർത്ത തള്ളി കെ ജയകുമാർ

‘കാലാവധി പൂർത്തിയാക്കും: മന്ത്രിയുമായുള്ള വിഷയങ്ങൾ പറഞ്ഞുതീർക്കേണ്ട കാര്യങ്ങൾ മാത്രമേയുള്ളൂ’; രാജി വാർത്ത തള്ളി കെ ജയകുമാർ