ഖത്തറില്‍ ചികില്‍സയിലായിരുന്ന മലയാളി നിര്യാതനായി. നോര്‍ത്ത് പറവൂര്‍ സ്വദേശി ജിബിന്‍ ജോണ്‍ (44 വയസ്സ്) ആണ് തിങ്കളാഴ്ച ഹമദ് ആശുപത്രിയില്‍ മരണപ്പെട്ടത്. രമ്യയാണ് ഭാര്യ. ജോണ്‍-ഫിലോമിന ദമ്പതികളുടെ മകനാണ്. (North Paravur man died in qatar)
ഖത്തര്‍ ഇന്‍ഡസ്ട്രിയല്‍ എക്വിപ്മെന്റ് കമ്പനിയില്‍ എഞ്ചിനീയറായിരുന്നു. കുറച്ചു കാലമായി ഹമദ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം വെള്ളിയാഴ്ച നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് പ്രവാസി വെല്‍ഫെയര്‍ റീപാട്രിയേഷന്‍ വിഭാഗം അറിയിച്ചു.