ചൈനയ്‌ക്ക് ചെക്ക് വയ്ക്കാന്‍ ആപ്പിള്‍; ലോട്ടറിയടിക്കുക ഇന്ത്യക്ക്

ഐപാഡുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ ആപ്പിള്‍ നേരത്തെ ശ്രമിച്ചിരുന്നുവെങ്കിലും പല തിരിച്ചടികളെയും തുടര്‍ന്ന് പദ്ധതി ഉപേക്ഷിച്ചിരുന്നു

ഇന്ത്യയില്‍ ഐഫോണുകള്‍ക്ക് പുറമെ ഐപാഡും എയര്‍പോഡും നിര്‍മിക്കാന്‍ അമേരിക്കന്‍ കമ്പനിയായ ആപ്പിളിന്‍റെ ആലോചന. ഇന്ത്യയില്‍ മാത്രം 14 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഐഫോണുകള്‍ കഴിഞ്ഞ വര്‍ഷം നിര്‍മിക്കാന്‍ ആപ്പിളിനായിരുന്നു. ഈ വിജയമാണ് ആപ്പിളിനെ കൂടുതലായി ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നത്. ചൈനയ്ക്ക് പുറത്തേക്ക് ഉപകരണങ്ങളുടെ നിര്‍മാണം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യയില്‍ പുതിയ നിര്‍മാണ പങ്കാളിയെ തേടുകയാണ് ആപ്പിള്‍ എന്നാണ് മണികണ്‍ട്രോളിന്‍റെ റിപ്പോര്‍ട്ട്. 

ഐപാഡുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ ആപ്പിള്‍ നേരത്തെ ശ്രമിച്ചിരുന്നുവെങ്കിലും പല തടസങ്ങളെയും തുടര്‍ന്ന് പദ്ധതി ഉപേക്ഷിച്ചിരുന്നു. എന്നാല്‍ വീണ്ടും ഇന്ത്യന്‍ പ്ലാന്‍ ആലോചിക്കുന്ന ആപ്പിള്‍ കമ്പനി ഇന്ത്യയിലേക്ക് പുതിയ നിര്‍മാണ പങ്കാളിയെ തേടുകയാണ്. ഇന്ത്യയില്‍ പുതിയ നിര്‍മാണ പങ്കാളിയെ ലഭിച്ചാലുടന്‍ ആപ്പിള്‍ ഇവിടെ ഐപാഡ് നിര്‍മാണം ആരംഭിക്കും. 2025ന്‍റെ തുടക്കത്തോടെ എയര്‍പോഡുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാനും ആപ്പിള്‍ ആലോചിക്കുന്നു. എയര്‍പോഡിന്‍റെ വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനത്തിന്‍റെ ഭാഗങ്ങളുടെ നിര്‍മാണത്തില്‍ ഇന്ത്യന്‍ കമ്പനിയെ ആപ്പിള്‍ ഇതിനകം ഭാഗവാക്കാക്കിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായുള്ള പരീക്ഷണ നിര്‍മാണം പൂനെയില്‍ ഇതിനകം തുടങ്ങിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. 

ഭാവിയില്‍ ഇന്ത്യയില്‍ വച്ച് ആപ്പിള്‍ ലാപ്‌ടോപ്പുകളും ഡെസ്‌ക്‌ടോപ്പുകളും നിര്‍മിക്കാനും സാധ്യതയുണ്ട്. വരുന്ന രണ്ടുമൂന്ന് വര്‍ഷത്തേക്കെങ്കിലും ഇന്ത്യയിലെ വ്യവസായത്തിനായുള്ള പ്ലാന്‍ ആപ്പിള്‍ തയ്യാറാക്കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. സമീപവര്‍ഷങ്ങളില്‍ ആപ്പിള്‍ ഫോണുകള്‍ അസംബിള്‍ ചെയ്യുന്നതിന്‍റെ ഗണ്യമായൊരു ഭാഗം ഇന്ത്യയിലേക്ക് മാറ്റിയിരുന്നു. ഐഫോണ്‍ 15ന്‍റെ ഇന്ത്യന്‍ നിര്‍മിത ഫോണുകളും ചൈനീസ് നിര്‍മിത ഫോണുകളും ആപ്പിള്‍ പുറത്തിറക്കിയിരുന്നു. ഇന്ത്യയില്‍ പുതിയ നിര്‍മാണ പങ്കാളിയെ തേടുന്ന ആപ്പിള്‍ നിലവില്‍ ഇന്ത്യന്‍ കമ്പനികളുമായുള്ള സഹകരണം മെച്ചപ്പെടുത്താനും പദ്ധതിയിടുന്നു. 

Related Posts

ചരിത്രം കുറിക്കാൻ ഇന്ത്യ; സ്പേസ് ഡോക്കിംഗ് പരീക്ഷണം നാളെ
  • January 8, 2025

ബഹിരാകാശത്ത് വച്ച് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന ഇന്ത്യയുടെ സ്പേസ് ഡോക്കിംഗ് പരീക്ഷണം നാളെ നടക്കും. രാവിലെ എട്ട് മണിക്കും എട്ടേമുക്കാലിനും ഇടയിൽ ആകും പരീക്ഷണം. ബെംഗളുരുവിലെ ഇസ്ട്രാക്കിൽ വച്ചാകും ഡോക്കിങ് പരീക്ഷണം നിയന്ത്രിക്കുക. ഇന്നലെ നടത്താനിരുന്ന ഡോക്കിങ് പരീക്ഷണം പേടകങ്ങൾ കൃത്യമായ അകലത്തിൽ…

Continue reading
അടിമുടി സംശയം; ചൈനീസ് സാങ്കേതികവിദ്യയുള്ള കാറുകള്‍ നിരോധിക്കുമെന്ന് യുഎസ്, തിരിച്ചടിച്ച് ചൈന
  • September 25, 2024

അമേരിക്കൻ കാറുകളിൽ നിലവിൽ ചൈനീസ് അല്ലെങ്കിൽ റഷ്യ നിർമ്മിത സോഫ്‌റ്റ്‌വെയറുകളുടെ ഉപയോഗം കുറവാണ് ചൈനീസ് ഹാർഡ്‌വെയറുകളും സോഫ്റ്റ്‌വെയറുകളും ഉപയോഗിച്ച് നിർമ്മിച്ച കാറുകൾ, ട്രക്കുകൾ, ബസുകൾ എന്നിവ സുരക്ഷാ ആശങ്കയെ തുടര്‍ന്ന് നിരോധിക്കാനുള്ള തീരുമാനവുമായി യുഎസ്. ഓട്ടോണമസ് ഡ്രൈവിംഗിനും കാറുകളെ മറ്റ് നെറ്റ്‌വർക്കുകളുമായി…

Continue reading

You Missed

‘നാടകം കളിക്കരുത്, വേണ്ടി വന്നാൽ ജാമ്യം റദ്ദാക്കും’; ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

‘നാടകം കളിക്കരുത്, വേണ്ടി വന്നാൽ ജാമ്യം റദ്ദാക്കും’; ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

വ്യാപക കൈക്കൂലി; സംസ്ഥാനത്ത് 20 മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കും

വ്യാപക കൈക്കൂലി; സംസ്ഥാനത്ത് 20 മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കും

മലപ്പുറത്ത് കാട്ടാന ആക്രമണം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മലപ്പുറത്ത് കാട്ടാന ആക്രമണം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കടൽ കടന്ന്, മലയാള സിനിമയുടെ കീർത്തി : ലെറ്റർ ബോക്സ്ഡ് പട്ടികയിൽ 4 ചിത്രങ്ങൾ

കടൽ കടന്ന്, മലയാള സിനിമയുടെ കീർത്തി : ലെറ്റർ ബോക്സ്ഡ് പട്ടികയിൽ 4 ചിത്രങ്ങൾ

ഡൽഹിയിൽ ശൈത്യ തരംഗം രൂക്ഷം; ഓറഞ്ച് അലേർട്ട്, വ്യോമ റെയിൽ – റോഡ് ഗതാഗതത്തെ ബാധിച്ചു

ഡൽഹിയിൽ ശൈത്യ തരംഗം രൂക്ഷം; ഓറഞ്ച് അലേർട്ട്, വ്യോമ റെയിൽ – റോഡ് ഗതാഗതത്തെ ബാധിച്ചു

സൂര്യയെ നായകനാക്കി വെട്രിമാരന്റെ മാഗ്നം ഓപ്പസ് വാടിവാസൽ വരുന്നു…

സൂര്യയെ നായകനാക്കി വെട്രിമാരന്റെ മാഗ്നം ഓപ്പസ് വാടിവാസൽ വരുന്നു…