ചന്ദ്രനില്‍ നിന്ന് ശേഖരിച്ച മണ്ണില്‍ തന്‍മാത്രാ രൂപത്തില്‍ ജലം;ചരിത്ര കണ്ടെത്തലെന്ന് ചൈന

തന്‍മാത്രാ രൂപത്തിലുള്ള (H20) ജലം ചന്ദ്രനിലുണ്ട് എന്നാണ് ചാങ്ഇ-5 പേടകം ശേഖരിച്ച മണ്ണില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത്

ചന്ദ്രനില്‍ ജലത്തിന്‍റെ സാന്നിധ്യമുണ്ട് എന്ന അനുമാനങ്ങള്‍ ലോകത്തിന് പുതുമയല്ല. ജലം ഏത് രൂപത്തിലാണ് ചാന്ദോപരിതലത്തിലുള്ളത് എന്ന കാര്യത്തില്‍ വ്യക്തതക്കുറവുമുണ്ടായിരുന്നു. എന്നാല്‍ തന്‍മാത്രാ രൂപത്തിലുള്ള ജലം ചന്ദ്രനിലുണ്ട് എന്ന് ചൈന ഭൗതിക തെളിവുകളോടെ ഇപ്പോള്‍ കണ്ടെത്തിയിരിക്കുകയാണ്. ചന്ദ്രനില്‍ നിന്ന് ചൈനയുടെ ചാങ്ഇ-5 പേടകം ശേഖരിച്ച മണ്ണ് വിശകലനം ചെയ്‌താണ് ഈ കണ്ടെത്തല്‍ എന്ന് രാജ്യാന്തര മാധ്യമമായ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്‌തു. നേച്ചര്‍ ആസ്ട്രോണമി ജേണല്‍ ഇത് സംബന്ധ് ചൈനീസ് ശാസ്ത്രജ്ഞരുടെ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

തന്‍മാത്രാ രൂപത്തിലുള്ള (H20) ജലം ചന്ദ്രനിലുണ്ട് എന്നാണ് അവിടെ നിന്ന് ചാങ്ഇ-5 പേടകം ശേഖരിച്ച മണ്ണില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത് എന്നാണ് ചൈനീസ് ശാസ്ത്രജ്ഞരുടെ അവകാശവാദം. ജലത്തിന്‍റെ സാന്നിധ്യമേയില്ല എന്ന് മുമ്പ് കരുതിയിരുന്ന ചാന്ദ്ര ഭാഗത്ത് നിന്നാണ് ചാങ്ഇ-5 പേടക സാംപിള്‍ ശേഖരിച്ചത്. തന്‍മാത്രാ രൂപത്തിലുള്ള വെള്ളത്തിന് പുറമെ ധാതുവിന്‍റെയും അമോണിയയുടേയും സാന്നിധ്യം മണ്ണിന്‍റെ സാംപിളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. നിഗൂഢമായ ഈ ധാതുവിന് ULM-1 എന്നാണ് പേര് നല്‍കിയിരിക്കുന്നത് എന്ന് നേച്ചര്‍ ആസ്ട്രോണമി ജേണല്‍ 2024 ജൂലൈ 16ന് പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ഭാവിയില്‍ ചാന്ദ്ര വാസത്തിനുള്ള വിഭവമാകാന്‍ ചന്ദ്രനില്‍ കണ്ടെത്തിയ ജലത്തിനായേക്കുമെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍ കരുതുന്നു. 

ചന്ദ്രന്‍റെ മധ്യ ലാറ്റിറ്റ്യൂഡ് പ്രദേശത്ത് നിന്നാണ് ചാങ്ഇ-5 പേടകം മണ്ണിന്‍റെ സാംപിള്‍ ശേഖരിച്ചത്. ചന്ദ്രനില്‍ ജലത്തിന്‍റെ സാന്നിധ്യമുള്ളതായി നാസയുടെ സോഫിയ ടെലസ്കോപ് 2020ല്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ചൂടുപിടിച്ച ചന്ദ്രേപരിതലത്തില്‍ എങ്ങനെയാണ് ജലമുള്ളതെന്ന്  ഭൗതിക തെളിവുകളോടെ നാസയ്ക്ക് സ്ഥാപിക്കാനായിരുന്നില്ല. ഈ വെല്ലുവിളിയാണ് ചാങ്ഇ-5 പേടകം മറികടന്നിരിക്കുന്നത്. ചന്ദ്രനില്‍ ഗവേഷണ കേന്ദ്രം തുടങ്ങാന്‍ ചൈനയ്ക്ക് പദ്ധതിയുള്ളതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 

ചൈന 2020ല്‍ അയച്ച ചാന്ദ്ര പര്യവേഷണ പേടകമാണ് ചാങ്ഇ-5. ചന്ദ്രനില്‍ നിന്നുള്ള സാംപിളുകള്‍ ശേഖരിച്ച് ഭൂമിയില്‍ തിരിച്ചെത്തുകയായിരുന്നു ഈ ദൗത്യത്തിന്‍റെ പ്രധാന ലക്ഷ്യം. ചാങ്ഇ-5 പേടകം ശേഖരിച്ച മണ്ണിന്‍റെ സാംപിളുകള്‍ സൂക്ഷ്‌മമായി പരിശോധിച്ചാണ് ചൈനീസ് ഗവേഷകര്‍ ചന്ദ്രനിലെ ജല സാന്നിധ്യത്തെ കുറിച്ച് നിഗമനത്തിലെത്തിയിരിക്കുന്നത്. 

Related Posts

ചരിത്രം കുറിക്കാൻ ഇന്ത്യ; സ്പേസ് ഡോക്കിംഗ് പരീക്ഷണം നാളെ
  • January 8, 2025

ബഹിരാകാശത്ത് വച്ച് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന ഇന്ത്യയുടെ സ്പേസ് ഡോക്കിംഗ് പരീക്ഷണം നാളെ നടക്കും. രാവിലെ എട്ട് മണിക്കും എട്ടേമുക്കാലിനും ഇടയിൽ ആകും പരീക്ഷണം. ബെംഗളുരുവിലെ ഇസ്ട്രാക്കിൽ വച്ചാകും ഡോക്കിങ് പരീക്ഷണം നിയന്ത്രിക്കുക. ഇന്നലെ നടത്താനിരുന്ന ഡോക്കിങ് പരീക്ഷണം പേടകങ്ങൾ കൃത്യമായ അകലത്തിൽ…

Continue reading
അടിമുടി സംശയം; ചൈനീസ് സാങ്കേതികവിദ്യയുള്ള കാറുകള്‍ നിരോധിക്കുമെന്ന് യുഎസ്, തിരിച്ചടിച്ച് ചൈന
  • September 25, 2024

അമേരിക്കൻ കാറുകളിൽ നിലവിൽ ചൈനീസ് അല്ലെങ്കിൽ റഷ്യ നിർമ്മിത സോഫ്‌റ്റ്‌വെയറുകളുടെ ഉപയോഗം കുറവാണ് ചൈനീസ് ഹാർഡ്‌വെയറുകളും സോഫ്റ്റ്‌വെയറുകളും ഉപയോഗിച്ച് നിർമ്മിച്ച കാറുകൾ, ട്രക്കുകൾ, ബസുകൾ എന്നിവ സുരക്ഷാ ആശങ്കയെ തുടര്‍ന്ന് നിരോധിക്കാനുള്ള തീരുമാനവുമായി യുഎസ്. ഓട്ടോണമസ് ഡ്രൈവിംഗിനും കാറുകളെ മറ്റ് നെറ്റ്‌വർക്കുകളുമായി…

Continue reading

You Missed

ആറ്റുകാൽ പൊങ്കാല മാർച്ച്‌ 13ന്, തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ആറ്റുകാൽ പൊങ്കാല മാർച്ച്‌ 13ന്, തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

‘പൂരം കൊടിയേറി മക്കളെ’; ഷാജി പാപ്പനും പിള്ളേരും ക്രിസ്മസിന് എത്തും

‘പൂരം കൊടിയേറി മക്കളെ’; ഷാജി പാപ്പനും പിള്ളേരും ക്രിസ്മസിന് എത്തും

പോട്ട ബാങ്ക് കവർച്ച കേസ്; പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

പോട്ട ബാങ്ക് കവർച്ച കേസ്; പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

“ഗുഡ് ബൈ ജൂൺ” സംവിധായികയാകാൻ ഒരുങ്ങി കേറ്റ് വിന്‍സ്ലെറ്റ്

“ഗുഡ് ബൈ ജൂൺ” സംവിധായികയാകാൻ ഒരുങ്ങി കേറ്റ് വിന്‍സ്ലെറ്റ്

ഇടുക്കി ആനയിറങ്കൽ ഡാമിൽ കുളിക്കാനിറങ്ങിയ 2 പേരെ കാണാതായി

ഇടുക്കി ആനയിറങ്കൽ ഡാമിൽ കുളിക്കാനിറങ്ങിയ 2 പേരെ കാണാതായി

കൂവിക്കൂവി സ്വൈര്യം കെടുത്തിയെന്ന പരാതിയില്‍ ‘പ്രതി പൂവന്‍കോഴി’; വയോധികന്റെ പരാതിയില്‍ നടപടിയെടുത്ത് ആര്‍ഡിഒ

കൂവിക്കൂവി സ്വൈര്യം കെടുത്തിയെന്ന പരാതിയില്‍ ‘പ്രതി പൂവന്‍കോഴി’; വയോധികന്റെ പരാതിയില്‍ നടപടിയെടുത്ത് ആര്‍ഡിഒ