ബിഎസ്എൻഎൽ 5ജി ആദ്യമെത്തുക ഇവിടങ്ങളിൽ

തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലാവും ബിഎസ്എന്‍എല്‍ 5ജി പരീക്ഷണ ഘട്ടത്തില്‍ എത്തുക

അല്‍പമൊന്ന് വൈകിയെങ്കിലും 4ജിക്ക് അപ്പുറം 5ജിയെയും കുറിച്ച് ചിന്തിക്കുകയാണ് ബിഎസ്എന്‍എല്‍. ടവറുകള്‍ 4ജി നെറ്റ്‌വര്‍ക്കിലേക്ക് മാറ്റുന്ന അതേസമയം തന്നെ 5ജി സാങ്കേതികവിദ്യയും സാധ്യമാക്കാനുള്ള ശ്രമങ്ങളിലാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ടെലികോം സേവനദാതാക്കളായ ബിഎസ്എന്‍എല്‍. 2025ഓടെ 5ജി രാജ്യത്ത് ബിഎസ്എന്‍എല്‍ വ്യാപിപ്പിക്കും എന്നാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലാവും ആദ്യം ബിഎസ്എന്‍എല്‍ 5ജി നെറ്റ്‌വര്‍ക്ക് എത്തുക. ആ ഇടങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. 

തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലാവും ബിഎസ്എന്‍എല്‍ 5ജി പരീക്ഷണ ഘട്ടത്തില്‍ എത്തുക. ദില്ലിയിലെ കോണാട്ട് പ്ലേസ്, ജെഎന്‍യു ക്യാംപസ്, ഐഐടി ദില്ലി, ഐഐടി ഹൈദരാബാദ്, ദില്ലിയിലെ സഞ്ചാര്‍ ഭവന്‍, ഗുരുഗ്രാമിലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങള്‍, ബെംഗളൂരുവിലെ സര്‍ക്കാര്‍ ഓഫീസ്, ദില്ലിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്‍റര്‍ എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ അതിവേഗ 5ജി നെറ്റ്‌വര്‍ക്ക് എത്തുക എന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. 5ജി പരീക്ഷണം ബിഎസ്എന്‍എല്‍ വൈകാതെ ഇവിടെ തുടങ്ങിയേക്കും. ഈ ലൊക്കേഷനുകളില്‍ ഉള്ളവര്‍ക്ക് അതിവേഗ നെറ്റ്‌വര്‍ക്ക് വൈകാതെ ആസ്വദിക്കാം. 

ബിഎസ്എന്‍എല്‍ 5ജിയില്‍ കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അടുത്തിടെ വീഡിയോ കോള്‍ വിളിച്ചിരുന്നു. 5ജി നെറ്റ്‌വര്‍ക്ക് സ്ഥാപിക്കുന്നത് ഉടന്‍ തുടങ്ങുമെന്ന് അദേഹം വ്യക്തമാക്കിയിരുന്നു. 4ജിക്കൊപ്പം 5ജിയും എത്തുന്നത് ബിഎസ്എന്‍എല്ലിലേക്ക് എത്തുന്ന ഉപഭോക്താക്കളെ സന്തോഷിപ്പിക്കും. സ്വകാര്യ ടെലികോം കമ്പനികളുടെ താരിഫ് നിരക്ക് വര്‍ധനവിന് പിന്നാലെ ബിഎസ്എന്‍എല്ലിലേക്ക് ലക്ഷക്കണക്കിന് പേരാണ് പുതിയ സിം എടുത്തും പോര്‍ട്ടബിള്‍ സൗകര്യം വിനിയോഗിച്ചും എത്തുന്നത്. ബിഎസ്എന്‍എല്‍ താരിഫ് നിരക്കുകള്‍ ഇപ്പോഴും പഴയ നിരക്കില്‍ തന്നെ തുടരുകയാണ്. 4ജി വ്യാപനം പൂര്‍ത്തിയായ ശേഷം നിരക്കുകള്‍ കൂട്ടുമോ എന്ന് വ്യക്തമല്ല. 

  • Related Posts

    ചരിത്രം കുറിക്കാൻ ഇന്ത്യ; സ്പേസ് ഡോക്കിംഗ് പരീക്ഷണം നാളെ
    • January 8, 2025

    ബഹിരാകാശത്ത് വച്ച് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന ഇന്ത്യയുടെ സ്പേസ് ഡോക്കിംഗ് പരീക്ഷണം നാളെ നടക്കും. രാവിലെ എട്ട് മണിക്കും എട്ടേമുക്കാലിനും ഇടയിൽ ആകും പരീക്ഷണം. ബെംഗളുരുവിലെ ഇസ്ട്രാക്കിൽ വച്ചാകും ഡോക്കിങ് പരീക്ഷണം നിയന്ത്രിക്കുക. ഇന്നലെ നടത്താനിരുന്ന ഡോക്കിങ് പരീക്ഷണം പേടകങ്ങൾ കൃത്യമായ അകലത്തിൽ…

    Continue reading
    അടിമുടി സംശയം; ചൈനീസ് സാങ്കേതികവിദ്യയുള്ള കാറുകള്‍ നിരോധിക്കുമെന്ന് യുഎസ്, തിരിച്ചടിച്ച് ചൈന
    • September 25, 2024

    അമേരിക്കൻ കാറുകളിൽ നിലവിൽ ചൈനീസ് അല്ലെങ്കിൽ റഷ്യ നിർമ്മിത സോഫ്‌റ്റ്‌വെയറുകളുടെ ഉപയോഗം കുറവാണ് ചൈനീസ് ഹാർഡ്‌വെയറുകളും സോഫ്റ്റ്‌വെയറുകളും ഉപയോഗിച്ച് നിർമ്മിച്ച കാറുകൾ, ട്രക്കുകൾ, ബസുകൾ എന്നിവ സുരക്ഷാ ആശങ്കയെ തുടര്‍ന്ന് നിരോധിക്കാനുള്ള തീരുമാനവുമായി യുഎസ്. ഓട്ടോണമസ് ഡ്രൈവിംഗിനും കാറുകളെ മറ്റ് നെറ്റ്‌വർക്കുകളുമായി…

    Continue reading

    You Missed

    പ്രേക്ഷക മനസ്സുകൾ കവർ‍ന്ന് തിയേറ്ററുകളിൽ ‘ഔസേപ്പിൻ്റെ ഒസ്യത്ത്’ രണ്ടാം വാരത്തിലേക്ക്

    പ്രേക്ഷക മനസ്സുകൾ കവർ‍ന്ന് തിയേറ്ററുകളിൽ ‘ഔസേപ്പിൻ്റെ ഒസ്യത്ത്’ രണ്ടാം വാരത്തിലേക്ക്

    നെല്ല് സംഭരണത്തിന്‌ 353 കോടി രൂപ അനുവദിച്ചു; നടപടി കേന്ദ്ര സഹായം ലഭിക്കാത്തതിനെ തുടർന്ന്

    നെല്ല് സംഭരണത്തിന്‌ 353 കോടി രൂപ അനുവദിച്ചു; നടപടി കേന്ദ്ര സഹായം ലഭിക്കാത്തതിനെ തുടർന്ന്

    വന്യജീവികളെ വെടിവച്ചു കൊല്ലുമെന്ന നിലപാടിലുറച്ച് ചക്കിട്ടപ്പാറ പഞ്ചയത്ത്; സർക്കാർ എതിർത്താൽ കോടതിയെ സമീപിക്കും

    പ്രതികൾ പരീക്ഷ എഴുതുന്നത് തടയണം, എന്റെ മകനും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതല്ലേ; ഹൈക്കോടതിയെ സമീപിച്ച് ഷഹബാസിന്റെ പിതാവ്

    ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്

    ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്

    ‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു

    ‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു