മനു ഭാകര്‍ കഴുത്തിലണിഞ്ഞത്, പരിശീലകന്‍ ജസ്പാല്‍ റാണയ്ക്ക് നേടാന്‍ കഴിയാതെ പോയ ഒളിംപിക് മെഡല്‍

മനു ഭാക്കറിന്റെ മെഡല്‍ നേട്ടം പരിശീലകന്‍ ജസ്പാല്‍ റാണയുടെ തിരിച്ചുവരവ് കൂടിയാണ്. എന്നാല്‍ വിജയം ആര്‍ക്കുമുള്ള മറുപടി അല്ലെന്ന് ജസ്പാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 2018ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസ് ഫൈനലില്‍ അമ്പേ പരാജയപ്പെട്ട മനു ഭാകറിനേയും ഒപ്പം കൂടി മാധ്യമങ്ങള്‍ക്ക് പിടി കൊടുക്കാതെ ഓടിപ്പോകുന്ന ജസ്പാല്‍ റാണയെ കായികലോകം കണ്ടതാണ്. 3 വര്‍ഷത്തിനപ്പുറം ടോക്യോ ഒളിംപിക്‌സിന് തൊട്ടു മുന്‍പേ തെറ്റിദ്ധാരണയുടെ പേരില്‍ പരസ്യമായി പോരടിച്ച് ശിഷ്യയുമായി വേര്‍പിരിയല്‍.

കഴിഞ്ഞ വര്‍ഷം മനുവിനെ ഫോണ്‍ കോളിലൂടെ പരിശീലനത്തിലേക്ക് തിരിച്ചുവന്ന ജസ്പാല്‍ ടോക്യോയിലെ പരാജയം ഇപ്പോള്‍ ഓര്‍ക്കാനെ ആഗ്രഹിക്കുന്നില്ല. പാരീസിലെ ഫൈനിലില്‍ മനു ഉണ്ടാവുമെന്ന് ജസ്പാലിന് ആത്മവിശ്വാസമുണ്ടായിരുന്നു. മെഡല്‍ ഉറപ്പിച്ചതോടെ പിരിമുറുക്കം ആനന്ദ കണ്ണീരിന് വഴിമാറി. ഇന്ത്യന്‍ ഷൂട്ടിംഗിന്റെ തലവര മാറ്റിയ 1994 ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ താരമാണ് റാണ. ഒളിംപിക്‌സില്‍ തനിക് നഷ്ടമായ സ്വര്‍ണം ശിഷ്യയിലൂടെ നേടാന്‍ ഇനി സാധിച്ചു.  കഴിഞ്ഞ വര്‍ഷം മനുവിനെ ഫോണ്‍ കോളിലൂടെ പരിശീലനത്തിലേക്ക് തിരിച്ചുവന്ന ജസ്പാല്‍ ടോക്യോയിലെ പരാജയം ഇപ്പോള്‍ ഓര്‍ക്കാനെ ആഗ്രഹിക്കുന്നില്ല.

നടക്കാനിരിക്കുന്ന രണ്ടു മത്സരങ്ങളിലും മനു ഭാക്കര്‍ സ്വര്‍ണ്ണമെഡല്‍ നേടുമെന്ന് മനുവിന്റെ കുടുംബവും പറയുന്നു. മനു ഒന്നാം സ്ഥാനത്ത് എത്തും എന്നതില്‍ 100% ആത്മവിശ്വാസം ഉണ്ടെന്നും നിലവിലെ മെഡലിന്റെ നിറം മനു സ്വര്‍ണ്ണമാക്കുമെന്നും മനുവിന്റെ അമ്മാവന്‍ മഹേന്ദ്ര സിംഗ് പറഞ്ഞു. ”വരാനിരിക്കുന്ന രണ്ട് മത്സരങ്ങളിലും മനു സ്വര്‍ണ്ണ മെഡല്‍ നേടുമെന്നതില്‍ എനിക്ക് 100% ഉറപ്പുണ്ട്. 10 മീറ്റര്‍ മിക്‌സഡ് ടീമിലും 25 മീറ്റര്‍ വ്യക്തിഗത ഇനത്തിലും മനുവിന് സ്വര്‍ണ്ണമായിരിക്കും. നിലവിലെ മെഡലിന്റെ നിറം ഉറപ്പായും അവള്‍ സ്വര്‍ണം ആക്കി മാറ്റും.” മഹേന്ദ്രസിംഗ് വ്യക്തമാക്കി.

  • Related Posts

    ഐ ലീഗ്; വിജയക്കുതിപ്പ് തുടരാൻ ഗോകുലം എഫ്‌സി ഇന്നിറങ്ങും, എതിരാളി നാംധാരി എഫ്‌സി
    • January 17, 2025

    ഐ ലീഗ് ഫുട്ബോളിൽ വിജയക്കുതിപ്പ് തുടരാൻ ഗോകുലം കേരള എഫ്‌സി ഇന്നിറങ്ങും. രാത്രി 7 ന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കരുത്തരായ നാംധാരി എഫ്‌സിയാണ് എതിരാളികൾ. ഗോകുലം കേരള എഫ്‌സി ഇപ്പോൾ വിജപാതയിലാണ്. ഒടുവിൽ കളിച്ച രണ്ട് എവേ…

    Continue reading
    മുട്ടിലിഴഞ്ഞ് തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള പടികൾ കയറി ക്രിക്കറ്റ് താരം നിതീഷ് കുമാര്‍ റെഡ്ഡി
    • January 15, 2025

    ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടിയ ബോർഡർ- ഗവാസ്കർ ട്രോഫി ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ മികച്ച പ്രകടനം കാഴ്ചവച്ചതിന് പിന്നാലെ തിരുമല തിരുപ്പതി ക്ഷേത്രത്തിലെത്തി പ്രാർത്ഥന നടത്തി ഇന്ത്യൻ താരം നിതീഷ് കുമാർ റെഡ്ഡി. പരമ്പരയിൽ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടെങ്കിലും അരങ്ങേറ്റക്കാരനായ നിതീഷിന് മോശമല്ലാത്ത…

    Continue reading

    You Missed

    എന്നെ ദിലീപുമായി താരതമ്യം ചെയ്യരുത് ; ബേസിൽ ജോസഫ്

    എന്നെ ദിലീപുമായി താരതമ്യം ചെയ്യരുത് ; ബേസിൽ ജോസഫ്

    സെയ്ഫ് അലിഖാന്റെ ആരോഗ്യനില മെച്ചപ്പെട്ടു; പ്രതിക്കായി 20 സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം

    സെയ്ഫ് അലിഖാന്റെ ആരോഗ്യനില മെച്ചപ്പെട്ടു; പ്രതിക്കായി 20 സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം

    ആദ്യ ആഴ്ച്ചയിൽ മുടക്കുമുതലിൻ്റെ നാലിരട്ടി കളക്ഷനുമായി ‘രേഖാചിത്രം’

    ആദ്യ ആഴ്ച്ചയിൽ മുടക്കുമുതലിൻ്റെ നാലിരട്ടി കളക്ഷനുമായി ‘രേഖാചിത്രം’

    പ്രേക്ഷകരുടെ മനംമയക്കുന്ന മാജിക് ഇനിയില്ല; വിഖ്യാത സംവിധായകന്‍ ഡേവിഡ് ലിഞ്ച് വിടവാങ്ങി

    പ്രേക്ഷകരുടെ മനംമയക്കുന്ന മാജിക് ഇനിയില്ല; വിഖ്യാത സംവിധായകന്‍ ഡേവിഡ് ലിഞ്ച് വിടവാങ്ങി

    ‘ബറോസ്’ ഇനി ഒടിടിയിലേക്ക്

    ‘ബറോസ്’ ഇനി ഒടിടിയിലേക്ക്

    അജിത്ത് ആരാധകരെ ആവേശത്തിലാഴ്ത്തി വിടാമുയർച്ചിയുടെ ട്രെയ്‌ലർ എത്തി

    അജിത്ത് ആരാധകരെ ആവേശത്തിലാഴ്ത്തി വിടാമുയർച്ചിയുടെ ട്രെയ്‌ലർ എത്തി