അടുത്ത വര്‍ഷം ഏഷ്യാ കപ്പ് ക്രിക്കറ്റ് ഇന്ത്യയില്‍; വീണ്ടും വരുമോ ഇന്ത്യ-പാക് ഗ്രൂപ്പ് പോരാട്ടം

അടുത്ത വര്‍ഷത്തെ ട്വന്‍റി 20 ഏഷ്യാ കപ്പില്‍ ആറ് ടീമുകളും 13 മത്സരങ്ങളുമാണുണ്ടാവുക

ഇന്ത്യ പുരുഷ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് അടുത്ത വര്‍ഷം വേദിയാകും. 2025ല്‍ ട്വന്‍റി 20 ഫോര്‍മാറ്റിലാണ് ഇന്ത്യയില്‍ ഏഷ്യാ കപ്പ് നടക്കുക. ഇന്ത്യ സഹആതിഥേയരായ 2026ലെ ടി20 ലോകകപ്പിന് മുന്നോടിയായാണ് ടൂര്‍ണമെന്‍റ് നടക്കുക. 2023ലെ ഏഷ്യാ കപ്പിന് പാകിസ്ഥാനായിരുന്നു വേദിയെങ്കിലും ശ്രീലങ്കയിലും മത്സരങ്ങള്‍ നടന്നിരുന്നു. അതേസമയം 2027ലെ ഏകദിന ഏഷ്യാ കപ്പ് ടൂര്‍ണമെന്‍റിന് ബംഗ്ലാദേശ് ആതിഥേയത്വമരുളും. 2027ല്‍ തന്നെ ഏകദിന ലോകകപ്പ് ദക്ഷിണാഫ്രിക്കയില്‍ നടക്കാനുണ്ട്.

അടുത്ത വര്‍ഷത്തെ ട്വന്‍റി 20 ഏഷ്യാ കപ്പില്‍ ആറ് ടീമുകളും 13 മത്സരങ്ങളുമാണുണ്ടാവുക. ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാന്‍ ടീമുകള്‍ക്ക് പുറമെ ഒരു ടീം യോഗ്യതാ റൗണ്ട് കളിച്ച് ഏഷ്യാ കപ്പിന് യോഗ്യത നേടും. ടി20 ഏഷ്യാ കപ്പിന്‍റെ വേദികളും സമയവും ഇതുവരെ പുറത്തുവന്നിട്ടില്ല. വേദികള്‍ ബിസിസിഐ സ്ഥിരീകരിക്കുന്നതേയുള്ളൂ എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. മണ്‍സൂണ്‍ അവസാനിച്ചതിന് ശേഷം സെപ്റ്റംബര്‍ മാസമാകും ഇന്ത്യയില്‍ ഏഷ്യാ കപ്പ് നടക്കുക എന്നാണ് സ്പോര്‍ട്‌സ് സ്റ്റാറിന്‍റെ റിപ്പോര്‍ട്ട്. 

2025ല്‍ ടീം ഇന്ത്യക്ക് ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ ഇംഗ്ലണ്ടിനെതിരായ പരിമിത ഓവര്‍ പരമ്പരകളും ഇതിന് പിന്നാലെ ചാമ്പ്യന്‍സ് ട്രോഫിയും കളിക്കേണ്ടതുണ്ട്. ഇതിന് ശേഷം നടക്കുന്ന ഐപിഎല്ലും കഴിഞ്ഞ് ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ ഇംഗ്ലണ്ട് പര്യടനവും നിശ്ചയിച്ചിട്ടുണ്ട്. ഇതിന് ശേഷം വൈറ്റ് ബോള്‍ പരമ്പരയ്ക്കായി ടീം ബംഗ്ലാദേശിലേക്ക് പോകും. ഈ പര്യടനത്തിന് ശേഷമാകും ഏഷ്യാ കപ്പിന് ഇന്ത്യ ആതിഥേയത്വമരുളാന്‍ സാധ്യത എന്നാണ് റിപ്പോര്‍ട്ട്. ഇങ്ങനെയെങ്കില്‍ ഒക്ടോബറില്‍ വിന്‍ഡീസിന് എതിരെ നടക്കുന്ന രണ്ട് മത്സര ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ഏഷ്യാ കപ്പ് അവസാനിക്കും. 

  • Related Posts

    ഐസിസി പുതിയ ചെയർമാനായി സ്ഥാനം ഏറ്റെടുത്ത് ജയ് ഷാ
    • December 2, 2024

    ഐസിസിയുടെ പുതിയ ചെയര്‍മാനായി ജയ് ഷാ. ഗ്രെഗ് ബാര്‍ക്ലേയുടെ പിന്‍ഗാമിയായാണ് ജയ് ഷാ ഐസിസി തലപ്പത്തേക്ക് എത്തുന്നത്. ഐസിസി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് 35കാരനായ ജയ് ഷാ. ഐസിസി ചെയര്‍മാനാകുന്ന മൂന്നാമത്തെ ഇന്ത്യക്കാരനുമാണ് ജയ് ഷാ.…

    Continue reading
    സിറ്റിയെ അടിമുടി മാറ്റിയെടുക്കാന്‍ പദ്ധതിയൊരുക്കി പെപ് ആശാന്‍
    • December 2, 2024

    ബേണ്‍ മൗത്തിനോട് 2-1-ന്റെ തോല്‍വി, സ്‌പോര്‍ട്ടിങ് സിപിയോട് 4-1 സ്‌കോറില്‍ തോല്‍വി, ബ്രൈറ്റണോട് 2-1 ന്റെ തോല്‍വി, ടോട്ടനം ഹോട്ടസ്പറിനോട് 4-0-ന്റെ സ്‌കോറില്‍ പരാജയം. ഏറ്റവും ഒടുവില്‍ ഫെയ്‌നൂര്‍ഡിനോട് 3-3 സ്‌കോറില്‍ സമനിലയും. തുടര്‍ച്ചയായ തോല്‍വികളില്‍പെട്ട് മാഞ്ചസ്റ്റര്‍ സിറ്റി എക്കാലെത്തെയും മോശം…

    Continue reading

    You Missed

    റിലീസ് കഴിഞ്ഞ് 3 ദിവസത്തിന് ശേഷം റിവ്യൂസ് ചെയ്‌താൽ മതി; മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് തമിഴ് ചലച്ചിത്ര നിർമ്മാതാക്കൾ

    റിലീസ് കഴിഞ്ഞ് 3 ദിവസത്തിന് ശേഷം റിവ്യൂസ് ചെയ്‌താൽ മതി; മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് തമിഴ് ചലച്ചിത്ര നിർമ്മാതാക്കൾ

    കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ കോടതിയുടെ സമയം മെനക്കെടുത്തരുത്, മരിച്ചയാൾക്ക് അല്പം ആദരവ് നൽകണം ; രൂക്ഷ വിമർശനവുമായി കോടതി

    കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ കോടതിയുടെ സമയം മെനക്കെടുത്തരുത്, മരിച്ചയാൾക്ക് അല്പം ആദരവ് നൽകണം ; രൂക്ഷ വിമർശനവുമായി കോടതി

    ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സിക്ക് ഇന്ന് ആദ്യ ഹോം മത്സരം; എതിരാളികള്‍ ഐ സോള്‍ എഫ്‌സി

    ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സിക്ക് ഇന്ന് ആദ്യ ഹോം മത്സരം; എതിരാളികള്‍ ഐ സോള്‍ എഫ്‌സി

    സര്‍വകാല തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി ഇന്ത്യന്‍ രൂപ

    സര്‍വകാല തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി ഇന്ത്യന്‍ രൂപ

    ഒരുമിച്ച് പഠിക്കാൻ തുടങ്ങിയിട്ട് വെറും ഒന്നര മാസം; ചങ്കും കരളുമായി മാറിയ സംഘം; നൊമ്പരമായി അ‍ഞ്ചു പേർ

    ഒരുമിച്ച് പഠിക്കാൻ തുടങ്ങിയിട്ട് വെറും ഒന്നര മാസം; ചങ്കും കരളുമായി മാറിയ സംഘം; നൊമ്പരമായി അ‍ഞ്ചു പേർ

    ആലപ്പുഴ അപകടം; റെന്റ് എ കാർ ലൈസൻസ് ഇല്ല; വാഹന ഉടമയ്ക്കെതിരെ നടപടി ഉണ്ടാകും

    ആലപ്പുഴ അപകടം; റെന്റ് എ കാർ ലൈസൻസ് ഇല്ല; വാഹന ഉടമയ്ക്കെതിരെ നടപടി ഉണ്ടാകും