വീണ്ടും വെങ്കലം, പാരിസില്‍ മനു ഭാകറിന് ഡബിള്‍! ഒരു ഒളിംപിക്‌സില്‍ ഒരിന്ത്യന് രണ്ട് മെഡല്‍ ചരിത്രത്തിലാദ്യം

വീണ്ടും മനം നിറച്ച് മനു ഭാകര്‍; ഒരു ഒളിംപിക്‌സില്‍ രണ്ട് മെഡല്‍! ചരിത്രത്തിലാദ്യം, വെങ്കലത്തില്‍ പങ്കാളിയായി സരഭ്ജോദ് സിംഗ്

പാരിസ് ഒളിംപിക്‌സില്‍ രണ്ടാം മെഡല്‍ നേടി ഇന്ത്യ. മിക്‌സഡ് 10 മീറ്റര്‍ എയര്‍ പിസ്റ്റലില്‍ മനു ഭാകര്‍- സരഭ്ജോദ് സിംഗ് സഖ്യം ദക്ഷിണ കൊറിയന്‍ ജോഡിയെ തോല്‍പിച്ച് വെങ്കലം നേടി. ഇതോടെ പാരിസില്‍ ഇരട്ട മെഡല്‍ മനു ഭാകര്‍ സ്വന്തമാക്കി. ഒരു ഒളിംപിക്‌സില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോര്‍ഡ് മനു ഭാകര്‍ സ്വന്തം പേരിലെഴുതി. നേരത്തെ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ ഇനത്തില്‍ മനു ഭാകര്‍ വെങ്കലം നേടിയിരുന്നു. ഈ ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ കൂടിയായിരുന്നു മനു വ്യക്തിഗത ഇനത്തില്‍ നേരത്തെ നേടിയിരുന്നത്. 

ദക്ഷിണ കൊറിയന്‍ താരങ്ങള്‍ക്കെതിരെ 16-10 എന്ന സ്കോറിനാണ് മനു ഭാകറും സരഭ്‌ജോത് സിംഗും വെന്നിക്കൊടി പാറിച്ചത്. ആദ്യ റൗണ്ടില്‍ ഇന്ത്യന്‍ താരങ്ങളുടെ 18.8 എട്ട് പോയിന്‍റുകള്‍ക്കെതിരെ 20.5 നേടി കൊറിയക്കായിരുന്നു മുന്‍തൂക്കം. എന്നാല്‍ പിന്നീട് തുടര്‍ച്ചയായി നാല് റൗണ്ടുകള്‍ വെടിവച്ചിട്ട് ഇന്ത്യ മത്സരത്തിലേക്ക് ശക്തമായി തിരിച്ചെത്തി. ഇതിന് ശേഷം ആറാം റൗണ്ടില്‍ കൊറിയ കടന്നാക്രമിച്ചെങ്കിലും ഏഴാം റൗണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്കായിരുന്നു. എട്ടാം റൗണ്ടും കൊറിയ നേടിയപ്പോള്‍ പിന്നീടങ്ങോട്ട് ശക്തമായ ആക്രമണം തുടര്‍ന്ന് വലിയ വെല്ലുവിളികളില്ലാതെ ഇന്ത്യന്‍ സഖ്യം വെങ്കലം വെടിവെച്ചിടുകയായിരുന്നു. 

  • Related Posts

    ഐസിസി പുതിയ ചെയർമാനായി സ്ഥാനം ഏറ്റെടുത്ത് ജയ് ഷാ
    • December 2, 2024

    ഐസിസിയുടെ പുതിയ ചെയര്‍മാനായി ജയ് ഷാ. ഗ്രെഗ് ബാര്‍ക്ലേയുടെ പിന്‍ഗാമിയായാണ് ജയ് ഷാ ഐസിസി തലപ്പത്തേക്ക് എത്തുന്നത്. ഐസിസി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് 35കാരനായ ജയ് ഷാ. ഐസിസി ചെയര്‍മാനാകുന്ന മൂന്നാമത്തെ ഇന്ത്യക്കാരനുമാണ് ജയ് ഷാ.…

    Continue reading
    സിറ്റിയെ അടിമുടി മാറ്റിയെടുക്കാന്‍ പദ്ധതിയൊരുക്കി പെപ് ആശാന്‍
    • December 2, 2024

    ബേണ്‍ മൗത്തിനോട് 2-1-ന്റെ തോല്‍വി, സ്‌പോര്‍ട്ടിങ് സിപിയോട് 4-1 സ്‌കോറില്‍ തോല്‍വി, ബ്രൈറ്റണോട് 2-1 ന്റെ തോല്‍വി, ടോട്ടനം ഹോട്ടസ്പറിനോട് 4-0-ന്റെ സ്‌കോറില്‍ പരാജയം. ഏറ്റവും ഒടുവില്‍ ഫെയ്‌നൂര്‍ഡിനോട് 3-3 സ്‌കോറില്‍ സമനിലയും. തുടര്‍ച്ചയായ തോല്‍വികളില്‍പെട്ട് മാഞ്ചസ്റ്റര്‍ സിറ്റി എക്കാലെത്തെയും മോശം…

    Continue reading

    You Missed

    സക്കറിയ നായകനായ ക്രിക്കറ്റ് പിച്ചിലെ ‘കമ്മ്യൂണിസ്റ്റ് പച്ച’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

    സക്കറിയ നായകനായ ക്രിക്കറ്റ് പിച്ചിലെ ‘കമ്മ്യൂണിസ്റ്റ് പച്ച’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

    വിജയ് സേതുപതിയുടെ ‘മഹാരാജ’ ഇനി ചൈനീസ് ഹിറ്റ്

    വിജയ് സേതുപതിയുടെ ‘മഹാരാജ’ ഇനി ചൈനീസ് ഹിറ്റ്

    ‘സുഡാനി ഫ്രം നൈജീരിയ’ സംവിധായകന്‍ നായകനാകുന്നു, ക്രിക്കറ്റ് പിച്ചിലെ ‘കമ്മ്യൂണിസ്റ്റ് പച്ച”

    ‘സുഡാനി ഫ്രം നൈജീരിയ’ സംവിധായകന്‍ നായകനാകുന്നു, ക്രിക്കറ്റ് പിച്ചിലെ ‘കമ്മ്യൂണിസ്റ്റ് പച്ച”

    ബോഗയ്ന്‍വില്ല ഡിസംബര്‍ 13 മുതല്‍ ഒടിടിയില്‍

    ബോഗയ്ന്‍വില്ല ഡിസംബര്‍ 13 മുതല്‍ ഒടിടിയില്‍

    ട്വല്‍ത്ത് ഫെയില്‍ നടന്‍ അഭിനയത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു

    ട്വല്‍ത്ത് ഫെയില്‍ നടന്‍ അഭിനയത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു

    കരുവന്നൂർ കള്ളപ്പണ ഇടപാട്; സിപിഐഎം നേതാവ് പി.ആർ അരവിന്ദാക്ഷന് ജാമ്യം

    കരുവന്നൂർ കള്ളപ്പണ ഇടപാട്; സിപിഐഎം നേതാവ് പി.ആർ അരവിന്ദാക്ഷന് ജാമ്യം