ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, സൂര്യകുമാർ ടി20 ക്യാപ്റ്റൻ; സഞ്ജു ടി20 ടീമില്‍ മാത്രം

റിഷഭ് പന്ത് ഏകദിന, ടി20 ടീമുകളില്‍ വിക്കറ്റ് കീപ്പറായി ഇടം നേടിയപ്പോൾ റിയാന്‍ പരാഗ് ഏകദിന, ടി20 ടീമുകളില്‍ ഇടം നേടിയതും ശ്രദ്ധേയമായി.

 ശ്രീലങ്കക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ ഏകദിന ടീമിനെ നയിക്കുമ്പോള്‍ ടി20 ടീമിന്‍റെ നായകനായി സൂര്യകുമാര്‍ യാദവിനെ തെരഞ്ഞെടുത്തു. രണ്ടു ഫോര്‍മാറ്റിലും ശുഭ്മാന്‍ ഗില്ലാണ് വൈസ് ക്യാപ്റ്റൻ എന്നതും ശ്രദ്ധേയമായി. ലോകകപ്പില്‍ വൈസ് ക്യാപ്റ്റനായിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യയെ ടി20 ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രോഹിത് ശര്‍മക്കൊപ്പം വിരാട് കോലിയും ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിലുണ്ട്.

മലയാളി താരം സഞ്ജു സാംസണ്‍ ടി20 ടീമില്‍ മാത്രമെ ഇടം നേടിയുള്ളു. അതേസമയം റിഷഭ് പന്ത് ഏകദിന, ടി20 ടീമുകളില്‍ വിക്കറ്റ് കീപ്പറായി ഇടം നേടി. റിയാന്‍ പരാഗ് ഏകദിന, ടി20 ടീമുകളില്‍ ഇടം നേടിയതും ശ്രദ്ധേയമായി. സിംബാബ്‌വെക്കെതിരെ സെഞ്ചുറിയുമായി തിളങ്ങിയ അഭിഷേക് ശര്‍മ, റുതുരാജ് ഗെയ്ക്‌വാദ് എന്നിവര്‍ക്കും ടി20 ടീമില്‍ ഇടമില്ല.

ശ്രീലങ്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്‌മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, റിങ്കു സിംഗ്, റിയാൻ പരാഗ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പര്‍), ഹാർദ്ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌ണോയ്, അർഷ്ദീപ് സിംഗ്, ഖലീൽ അഹമ്മദ്, മുഹമ്മദ്. സിറാജ്.

ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്‌മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ, വിരാട് കോലി, കെ എൽ രാഹുൽ  (വിക്കറ്റ് കീപ്പര്‍), റിഷഭ് പന്ത്  (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യർ, ശിവം ദുബെ, കുൽദീപ് യാദവ്, മുഹമ്മദ്. സിറാജ്, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, റിയാൻ പരാഗ്, അക്സർ പട്ടേൽ, ഖലീൽ അഹമ്മദ്, ഹർഷിത് റാണ.

  • Related Posts

    ഐപിഎല്ലിൽ ചെന്നൈക്ക് ഇന്ന് നിർണായക ദിനം; തലവേദനയായി ബാറ്റ്‌സ്മാൻമാരുടെ ഫോം ഇല്ലായ്മയും മെല്ലെപ്പോക്കും
    • April 16, 2025

    ഐപിഎല്ലിൽ ഇന്ന് ചെന്നൈ- ലക്നൗ മത്സരം നടക്കുമ്പോൾ ആരാധകർ വളരെ ആവേശത്തിലാണ്. മഹേന്ദ്ര സിംഗ് ധോണിയും യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തും നേർക്കുന്നേർ വരുമ്പോൾ ആര് ജയിക്കുമെന്ന ആവേശത്തിലാണ് ആരാധകർ. ആറു മത്സരത്തിൽ ഒരു വിജയം മാത്രമുള്ള ചെന്നൈയ്ക്ക് ഇന്ന്…

    Continue reading
    എണ്ണം പറഞ്ഞ രണ്ട് നെടുനീളനടികള്‍; ഡെക്ലാന്‍ റൈസിന്റെ ഫ്രീകിക്ക് ഗോളുകളില്‍ പിറന്നത് ചാമ്പ്യന്‍സ് ലീഗ് റെക്കോര്‍ഡ്
    • April 9, 2025

    യുവേഫ ചാമ്പ്യന്‍സ് ലീഗ് മുന്‍ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡിന്റെ പോസ്റ്റിലേക്ക് രണ്ട് നെടുനീളന്‍ ഫ്രീകിക്ക് അടിച്ചുകയറ്റുമ്പോള്‍ ആര്‍സണലിന്റെ ഇംഗ്ലീഷ് മിഡ്ഫീല്‍ഡര്‍ ഡെക്ലാന്‍ റൈസ് പുതിയ ചരിത്രം കുറിക്കുകയായിരുന്നു. ഒരു നോക്കൗട്ട്-സ്റ്റേജ് മത്സരത്തില്‍ രണ്ട് ഡയറക്ട് ഫ്രീകിക്കുകളില്‍ നിന്ന് ഗോള്‍ നേടുന്ന ആദ്യ കളിക്കാരനായി…

    Continue reading

    You Missed

    ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി; നല്ലിടയന്‍ നിത്യതയിലേക്ക്

    ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി; നല്ലിടയന്‍ നിത്യതയിലേക്ക്

    9 വിക്കറ്റിന് ചെന്നൈയെ തകർത്ത് മുംബൈയ്ക്ക് തകർപ്പൻ ജയം

    9 വിക്കറ്റിന് ചെന്നൈയെ തകർത്ത് മുംബൈയ്ക്ക് തകർപ്പൻ ജയം

    ‘ആന്റി വേഷം’ ചെയ്യാൻ എന്തിന് നാണിക്കണം? നടിയെ വിമർശിച്ച് സിമ്രാൻ

    ‘ആന്റി വേഷം’ ചെയ്യാൻ എന്തിന് നാണിക്കണം? നടിയെ വിമർശിച്ച് സിമ്രാൻ

    ബ്രാഹ്മണർക്കെതിരെ സമൂഹ മാധ്യമത്തിൽ നടത്തിയ പരാമർശം; സംവിധായകൻ അനുരാഗ് കശ്യപിനെതിരെ FIR

    ബ്രാഹ്മണർക്കെതിരെ സമൂഹ മാധ്യമത്തിൽ നടത്തിയ പരാമർശം; സംവിധായകൻ അനുരാഗ് കശ്യപിനെതിരെ FIR

    തൃശൂരിൽ രോഗിയുടെ കൂട്ടിരിപ്പുകാരൻ മദ്യലഹരിയിൽ ആംബുലൻസ് അടിച്ചു തകർത്തു

    തൃശൂരിൽ രോഗിയുടെ കൂട്ടിരിപ്പുകാരൻ മദ്യലഹരിയിൽ ആംബുലൻസ് അടിച്ചു തകർത്തു

    ഗുജറാത്തിൽ ഈസ്റ്റർ പ്രാർത്ഥന തടസപ്പെടുത്തി ബജ്റംഗ്ദൾ; അക്രമം മതപരിവർത്തനം ആരോപിച്ച്

    ഗുജറാത്തിൽ ഈസ്റ്റർ പ്രാർത്ഥന തടസപ്പെടുത്തി ബജ്റംഗ്ദൾ; അക്രമം മതപരിവർത്തനം ആരോപിച്ച്