റിഷഭ് പന്തിന് സെലക്ഷന്‍ കമ്മിറ്റിയുടെ ആപ്പ്! ഭാവി ക്യാപ്റ്റനായി ഗില്‍; ഹാര്‍ദിക്കിനും നായകസ്ഥാനം മറക്കാം

സിംബാബ്‌വെയില്‍ യുവ ടീമിന്റെ നായകനായി ഗില്ലിനെ തെരഞ്ഞെടുത്തത് യാദൃശ്ചികമായല്ല എന്ന് തെളിയിക്കുന്നു ഈ തീരുമാനം.

 രോഹിത് ശര്‍മ്മയ്ക്ക് ശേഷം ദീര്‍ഘകാല നായകനായി ശുഭ്മന്‍ ഗില്ലിനെ ബിസിസിഐ പരിഗണിക്കുന്നുവെന്ന സൂചനയാണ് ശ്രീലങ്കന്‍ പര്യടനത്തിലെ ടീം പ്രഖ്യാപനം. കെ എല്‍ രാഹുലിനും റിഷഭ് പന്തിനും ഗില്ലിന്റെ സ്ഥാനക്കയറ്റം തിരിച്ചടിയാണ്. അതേസമയം ജസ്പ്രിത് ബുമ്രയും സൂര്യകുമാര്‍ യാദവും ഹാര്‍ദിക് പാണ്ഡ്യയും മുംബൈ ഇന്ത്യന്‍സില്‍ തുടരുമോയെന്ന സംശയവും ഉയര്‍ത്തുന്നതാണ് പുതിയ നീക്കങ്ങള്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രോഹിത് ശര്‍മ്മ ദേശീയ ടീമില്‍ ഇല്ലാതിരുന്നപ്പോള്‍, പകരം നായകനായി ഏഴ് പേരെ ഇന്ത്യ ടി20യില്‍ പരീക്ഷിച്ചിട്ടുണ്ട്.

റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പണ്ഡ്യ, ജസ്പ്രിത് ബുമ്ര, സൂര്യകുമാര്‍ യാദവ്, റുതുരാജ് ഗെയ്ക്വാദ്, ശുഭ്മന്‍ ഗില്‍ എന്നിവര്‍. ഇവരെല്ലാവരും ശാരീരികക്ഷമത തെളിയിച്ച് സെലക്ഷന്‍ കമ്മിറ്റിക്ക് മുന്നിലുള്ളപ്പോഴും വൈസ് ക്യാപ്റ്റനായി നറുക്ക് വീണത് ശുഭ്മന്‍ ഗില്ലിനാണ്. സിംബാബ്‌വെയില്‍ യുവ ടീമിന്റെ നായകനായി ഗില്ലിനെ തെരഞ്ഞെടുത്തത് യാദൃശ്ചികമായല്ല എന്ന് തെളിയിക്കുന്നു ഈ തീരുമാനം. ഇത് ഭാവി കണ്ടുള്ള നീക്കമാണ്. മൂന്ന് ഫോര്‍മാറ്റിലും ടീമിലെത്തുന്ന താരമാണ് ഗില്‍ എന്ന് സെലക്ഡര്‍മാര്‍ കരുതുന്നു.

ബുമ്ര, പണ്ഡ്യ എന്നിവര്‍ക്ക് ഇടയ്ക്കിടെ വിശ്രമം നല്‍കേണ്ടി വരുമെന്നതും കണക്കിലെടുത്തിട്ടുണ്ടാകും. പന്തിനെ കഴിഞ്ഞ സെലക്ഷന്‍ കമ്മിറ്റി ഭാവി നായകനായി പരിഗണിച്ചെങ്കില്‍ അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സമിതിക്ക് അത്തരം ചിന്തകള്‍ ഇല്ലെന്ന് കൂടി കരുതേണ്ടിവരും. ഹാര്‍ദിക് പണ്ഡ്യയുളള ഇന്ത്യന്‍ ടി20 ടീമില്‍ സൂര്യകുമാര്‍ നായകനാകുമ്പോള്‍ പ്രസക്തമായ മറ്റൊരു ചോദ്യം കൂടി ഉയരുന്നുണ്ട്. ഐപിഎല്ലിലെ മുംബൈ ഇന്ത്യന്‍സ് ടീമില്‍ ഹാര്‍ദിക്കിന് കീഴില്‍ കളിക്കാന്‍ സൂര്യകുമാര്‍ തയ്യാറാകുമോ? സൂര്യകുമാറും ബുമ്രയും മുംബൈ നായകപദവി ആഗ്രഹിച്ചിരുന്നു എന്ന വെളിപ്പെടുത്തല്‍ നേരത്തെ വന്നതാണ്. 

മുംബൈയില്‍ തങ്ങള്‍ക്ക് കിട്ടുന്ന പ്രതിഫലം കുറവെന്ന് ഇരുവക്കും പരാതിയുണ്ടെന്നും കേട്ടിരുന്നു. അതിനാല്‍ ആര്‍സിബി പോലെ ഏതെങ്കിലും ടീമിലേക്ക് ഇവരാരെങ്കിലും മാറുമോ? ഇന്ത്യന്‍ നായകന്‍ മുംബൈയെയും നയിക്കണം എന്ന് കരുതിയ അംബാനി കുടുംബം ഇനി ഹാര്‍ദിക്കിനെ കൈവിടുമോ? അടുത്ത മെഗാ താരലേലത്തിന് മുന്‍പ് ഇന്ത്യന്‍ ക്രിക്കറ്റ വലിയ കളികള്‍ കാണുമെന്നുറപ്പ്.

  • Related Posts

    മുട്ടിലിഴഞ്ഞ് തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള പടികൾ കയറി ക്രിക്കറ്റ് താരം നിതീഷ് കുമാര്‍ റെഡ്ഡി
    • January 15, 2025

    ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടിയ ബോർഡർ- ഗവാസ്കർ ട്രോഫി ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ മികച്ച പ്രകടനം കാഴ്ചവച്ചതിന് പിന്നാലെ തിരുമല തിരുപ്പതി ക്ഷേത്രത്തിലെത്തി പ്രാർത്ഥന നടത്തി ഇന്ത്യൻ താരം നിതീഷ് കുമാർ റെഡ്ഡി. പരമ്പരയിൽ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടെങ്കിലും അരങ്ങേറ്റക്കാരനായ നിതീഷിന് മോശമല്ലാത്ത…

    Continue reading
    ലോക ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയത് ക്രിസ്റ്റിയാനോ റൊണാള്‍ഡോ, മെസി രണ്ടാമത്; വരുമാനത്തില്‍ റെക്കോര്‍ഡിട്ട പത്ത് താരങ്ങള്‍
    • January 11, 2025

    പോയ വര്‍ഷം ലോക ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടി റെക്കോര്‍ഡിട്ട പത്ത് കളിക്കാരെ പരിചയപ്പെടുത്തി ഫ്രഞ്ച് മാധ്യമമായ ഫൂട്ട് മെര്‍ക്കാറ്റോ. 263 മില്യണ്‍ യൂറോ (2321 കോടി രൂപ) യുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വരുമാനത്തിന്റെ കാര്യത്തില്‍ ഒന്നാമത്. 124 മില്യണ്‍…

    Continue reading

    You Missed

    ‘നാടകം കളിക്കരുത്, വേണ്ടി വന്നാൽ ജാമ്യം റദ്ദാക്കും’; ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

    ‘നാടകം കളിക്കരുത്, വേണ്ടി വന്നാൽ ജാമ്യം റദ്ദാക്കും’; ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

    വ്യാപക കൈക്കൂലി; സംസ്ഥാനത്ത് 20 മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കും

    വ്യാപക കൈക്കൂലി; സംസ്ഥാനത്ത് 20 മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കും

    മലപ്പുറത്ത് കാട്ടാന ആക്രമണം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

    മലപ്പുറത്ത് കാട്ടാന ആക്രമണം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

    കടൽ കടന്ന്, മലയാള സിനിമയുടെ കീർത്തി : ലെറ്റർ ബോക്സ്ഡ് പട്ടികയിൽ 4 ചിത്രങ്ങൾ

    കടൽ കടന്ന്, മലയാള സിനിമയുടെ കീർത്തി : ലെറ്റർ ബോക്സ്ഡ് പട്ടികയിൽ 4 ചിത്രങ്ങൾ

    ഡൽഹിയിൽ ശൈത്യ തരംഗം രൂക്ഷം; ഓറഞ്ച് അലേർട്ട്, വ്യോമ റെയിൽ – റോഡ് ഗതാഗതത്തെ ബാധിച്ചു

    ഡൽഹിയിൽ ശൈത്യ തരംഗം രൂക്ഷം; ഓറഞ്ച് അലേർട്ട്, വ്യോമ റെയിൽ – റോഡ് ഗതാഗതത്തെ ബാധിച്ചു

    സൂര്യയെ നായകനാക്കി വെട്രിമാരന്റെ മാഗ്നം ഓപ്പസ് വാടിവാസൽ വരുന്നു…

    സൂര്യയെ നായകനാക്കി വെട്രിമാരന്റെ മാഗ്നം ഓപ്പസ് വാടിവാസൽ വരുന്നു…