അല്‍വാരസിന് പിന്നാലെ മെസിക്കും ഗോള്‍! കാനഡയെ പറഞ്ഞുവിട്ട് അര്‍ജന്റീന കോപ്പ അമേരിക്കയുടെ ഫൈനലില്‍ – വീഡിയോ

രണ്ടാം പാതിയുടെ തുടക്കത്തില്‍ തന്നെ മെസി ഈ കോപ്പയിലെ ആദ്യ ഗോള്‍ കണ്ടെത്തി. 51-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റിലായിരുന്നു ഗോള്‍. 

നിലവിലെ ചാംപ്യന്മാരായ അര്‍ജന്റീന കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ ഫൈനലില്‍. സെമി ഫൈനലില്‍ കാനഡയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മറികടന്നാണ് അര്‍ജന്റീന ഫൈനലില്‍ കടന്നത്. ജൂലിയന്‍ അല്‍വാരസ്, ലിയോണല്‍ മെസി എന്നിവരാണ് അര്‍ജന്റീനയുടെ ഗോളുകള്‍ നേടിയത്. മത്സരത്തിന്റെ ഇരുപാതികളിലുമായിരുന്നു ഗോളുകള്‍. മത്സരത്തില്‍ ലോക ചാംപ്യന്മാര്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ കാനഡയ്ക്ക് സാധിച്ചിരുന്നു. പലപ്പോഴും പന്തുമായി അര്‍ജന്റൈന്‍ ഗോള്‍ മുഖത്തെത്തിയ കാനഡയ്ക്ക് പന്ത് ഗോള്‍വര മടത്താന്‍ മാത്രം സാധിച്ചില്ല. പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിനും അര്‍ജന്റീന തന്നെയായിരുന്നു മുന്നില്‍.

കാനഡയുടെ നീക്കങ്ങളോട് കൂടിയാണ് മത്സരം ചൂടുപിടിക്കുന്നത്. നാലാം മിനിറ്റില്‍ അവരുടെ കോര്‍ണര്‍ക്ക് കിക്ക് അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് കയ്യിലൊതുക്കി. അഞ്ചാം മിനിറ്റില്‍ കാനേഡിയന്‍ താരം ഷാഫെല്‍ബര്‍ഗിന്റെ ഷോട്ട് പുറത്തേക്ക്. 12-ാം മിനിറ്റില്‍ മെസിയുടെ നിലംപറ്റെയുള്ള ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി. ആദ്യ ഗോളിന് 23-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. കാനഡയുടെ പ്രതിരോധം ഭേദിച്ച് ഡി പോള്‍ നല്‍കിയ പാസ് സ്വീകരിച്ച അല്‍വാരസ് കാനഡിയന്‍ ഗോള്‍കീപ്പറുടെ കാലുകള്‍ക്കിടയിലൂടെ പന്ത് വലിയിലെത്തിച്ചു. വീഡിയോ കാണാം…

ടൂര്‍ണമെന്റില്‍ അല്‍വാരസിന്റെ രണ്ടാം ഗോളായിരുന്നു ഇത്. ആദ്യത്തേതും കാനഡയ്‌ക്കെതിരെയായിരുന്നു. ഗോളോടെ മെസിയും സംഘവും താളം വീണ്ടെടുത്തു. 44-ാം മിനിറ്റില്‍ മെസിയുടെ മറ്റൊരു ഗോള്‍ ശ്രമം. ബോക്‌സിനിലുള്ളില്‍ നിന്ന് മെസി തൊടുത്ത വലങ്കാലന്‍ ഷോട്ട് പുറത്തേക്ക് പോവുകയായിരുന്നു. മറ്റൊരു ചീപ്പ് ശ്രമം ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. രണ്ടാം പാതിയുടെ തുടക്കത്തില്‍ തന്നെ മെസി ഈ കോപ്പയിലെ ആദ്യ ഗോള്‍ കണ്ടെത്തി. 51-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റിലായിരുന്നു ഗോള്‍. 

Related Posts

‘ഞാനും കോലിയും ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ തീരുമാനിച്ചിട്ടില്ല’; രോഹിത് ശർമ
  • March 10, 2025

ഐസിസി ചാമ്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ ജേതാക്കളായതിന് പിന്നാലെ ഏകദിന ക്രിക്കറ്റിൽ നിന്ന് താൻ വിരമിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് രോഹിത് ശർമ. മത്സരശേഷമുള്ള വാർത്താസമ്മേളനത്തിലായിരുന്നു ഇന്ത്യൻ ക്യാപ്റ്റന്റെ പ്രതികരണം. ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ കിരീടം നേടിയശേഷം വിരാട് കോലിക്കൊപ്പമുള്ള ക്യാപ്റ്റന്‍…

Continue reading
ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടെ പട്ടികയില്‍ സഞ്ജുവടക്കം നിരവധി ക്രിക്കറ്റ് താരങ്ങള്‍; വനിത താരങ്ങളും പട്ടികയില്‍
  • January 28, 2025

2025 വര്‍ഷത്തേക്കുള്ള രജിസ്റ്റേഡ് ടെസ്റ്റിങ് പൂളിന്റെ ഭാഗമായി ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടെ(നാഡ) തയ്യാറാക്കിയ പട്ടികയില്‍ മലയാളി താരം സഞ്ജു സാംസണ്‍ അടക്കമുള്ള ക്രിക്കറ്റ് താരങ്ങളെ ഉള്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്. സഞ്ജുവിന് പുറമെ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍…

Continue reading

You Missed

പ്രേക്ഷക മനസ്സുകൾ കവർ‍ന്ന് തിയേറ്ററുകളിൽ ‘ഔസേപ്പിൻ്റെ ഒസ്യത്ത്’ രണ്ടാം വാരത്തിലേക്ക്

പ്രേക്ഷക മനസ്സുകൾ കവർ‍ന്ന് തിയേറ്ററുകളിൽ ‘ഔസേപ്പിൻ്റെ ഒസ്യത്ത്’ രണ്ടാം വാരത്തിലേക്ക്

നെല്ല് സംഭരണത്തിന്‌ 353 കോടി രൂപ അനുവദിച്ചു; നടപടി കേന്ദ്ര സഹായം ലഭിക്കാത്തതിനെ തുടർന്ന്

നെല്ല് സംഭരണത്തിന്‌ 353 കോടി രൂപ അനുവദിച്ചു; നടപടി കേന്ദ്ര സഹായം ലഭിക്കാത്തതിനെ തുടർന്ന്

വന്യജീവികളെ വെടിവച്ചു കൊല്ലുമെന്ന നിലപാടിലുറച്ച് ചക്കിട്ടപ്പാറ പഞ്ചയത്ത്; സർക്കാർ എതിർത്താൽ കോടതിയെ സമീപിക്കും

പ്രതികൾ പരീക്ഷ എഴുതുന്നത് തടയണം, എന്റെ മകനും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതല്ലേ; ഹൈക്കോടതിയെ സമീപിച്ച് ഷഹബാസിന്റെ പിതാവ്

ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്

ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്

‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു

‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു