സിംബാബ്‌വെക്കെതിരെ പരമ്പര ഉറപ്പിക്കാൻ ഇന്ത്യ ഇന്നിറങ്ങും, ടീമിലെ സ്ഥാനം ഉറപ്പിക്കാൻ യുവതാരങ്ങളും; സാധ്യതാ ഇലവൻ

ഓപ്പണറായി ഇറങ്ങി 200ന് മുകളില്‍ സ്ട്രൈക്ക് റേറ്റില്‍ അടിച്ചു തകര്‍ക്കാന്‍ കഴിയുന്ന അഭിഷേകിനെ  കഴിഞ്ഞ മത്സരത്തില്‍ മൂന്നാം നമ്പറിലേക്ക് മാറ്റിയതില്‍ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ടി20 പരമ്പരയിലെ നാലാം മത്സരം ജയിച്ച് പരമ്പര ഉറപ്പിക്കാന്‍ ഇന്ത്യ സിംബാ‌ബ്‌വെക്കെതിരെ ഇന്നിറങ്ങും. പരമ്പരയിലെ ആദ്യ മത്സരത്തില്‍ യുവനിര ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയപ്പോള്‍ ശക്തമായി തിരിച്ചടിച്ച് രണ്ടും മൂന്നും മത്സരങ്ങളിലെ ആധികാരിക ജയവുമായി ഇന്ത്യ പരമ്പരയില്‍ 2-1ന് മുന്നിലെത്തി.

നിറയെ യുവാതരങ്ങളുമായി സിംബാബ്‌വെയിലെത്തിയ ഇന്ത്യക്ക് പരമ്പരയില്‍ ഇതുവരെ നടത്തിയ പ്രകടനം കണക്കിലെടുത്താല്‍ ഭാവി ടീമിലേക് അധഇകംപേരൊന്നും കണ്ടെത്താനായില്ല എന്നതാണ് ശ്രദ്ധേയമായാ കാര്യം. യുവ ഓപ്പണര്‍ അഭിഷേക് ശര്‍മയും സ്പിന്‍ ഓള്‍ റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറുമാണ്  ഇന്ത്യക്ക് പ്രതീക്ഷവെക്കാവുന്ന പ്രകടനം പുറത്തെടുത്ത രണ്ട് താരങ്ങള്‍.ആദ്യ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായെങ്കിലും രണ്ടാം മത്സരത്തിലെ വെടിക്കെട്ട് സെഞ്ചുറിയുമായി അഭിഷേക് ശര്‍മ, രോഹിത് ശര്‍മയുടെ കുറവ് നികത്താന്‍ പോന്ന കളിക്കാരനാണ് താനെന്ന് തെളിയിച്ച് കഴിഞ്ഞു.

Related Posts

ഐപിഎല്ലിൽ ചെന്നൈക്ക് ഇന്ന് നിർണായക ദിനം; തലവേദനയായി ബാറ്റ്‌സ്മാൻമാരുടെ ഫോം ഇല്ലായ്മയും മെല്ലെപ്പോക്കും
  • April 16, 2025

ഐപിഎല്ലിൽ ഇന്ന് ചെന്നൈ- ലക്നൗ മത്സരം നടക്കുമ്പോൾ ആരാധകർ വളരെ ആവേശത്തിലാണ്. മഹേന്ദ്ര സിംഗ് ധോണിയും യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തും നേർക്കുന്നേർ വരുമ്പോൾ ആര് ജയിക്കുമെന്ന ആവേശത്തിലാണ് ആരാധകർ. ആറു മത്സരത്തിൽ ഒരു വിജയം മാത്രമുള്ള ചെന്നൈയ്ക്ക് ഇന്ന്…

Continue reading
എണ്ണം പറഞ്ഞ രണ്ട് നെടുനീളനടികള്‍; ഡെക്ലാന്‍ റൈസിന്റെ ഫ്രീകിക്ക് ഗോളുകളില്‍ പിറന്നത് ചാമ്പ്യന്‍സ് ലീഗ് റെക്കോര്‍ഡ്
  • April 9, 2025

യുവേഫ ചാമ്പ്യന്‍സ് ലീഗ് മുന്‍ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡിന്റെ പോസ്റ്റിലേക്ക് രണ്ട് നെടുനീളന്‍ ഫ്രീകിക്ക് അടിച്ചുകയറ്റുമ്പോള്‍ ആര്‍സണലിന്റെ ഇംഗ്ലീഷ് മിഡ്ഫീല്‍ഡര്‍ ഡെക്ലാന്‍ റൈസ് പുതിയ ചരിത്രം കുറിക്കുകയായിരുന്നു. ഒരു നോക്കൗട്ട്-സ്റ്റേജ് മത്സരത്തില്‍ രണ്ട് ഡയറക്ട് ഫ്രീകിക്കുകളില്‍ നിന്ന് ഗോള്‍ നേടുന്ന ആദ്യ കളിക്കാരനായി…

Continue reading

You Missed

ആശാ സമരം നാലാം ഘട്ടത്തിലേക്ക്; മെയ് 5 മുതൽ രാപകൽ സമര യാത്ര

ആശാ സമരം നാലാം ഘട്ടത്തിലേക്ക്; മെയ് 5 മുതൽ രാപകൽ സമര യാത്ര

ഫ്രൈഡേ ഫിലിം ഹൗസിന്റെ ‘പടക്കളം’ ട്രെയ്‌ലർ പുറത്ത്

ഫ്രൈഡേ ഫിലിം ഹൗസിന്റെ ‘പടക്കളം’ ട്രെയ്‌ലർ പുറത്ത്

പെൺസുഹൃത്തിനെ വിവാഹം ചെയ്ത് ക്രിസ്റ്റൻ സ്റ്റെവാർട്ട്

പെൺസുഹൃത്തിനെ വിവാഹം ചെയ്ത് ക്രിസ്റ്റൻ സ്റ്റെവാർട്ട്

‘വിടവാങ്ങിയത് ലാളിത്യത്തിൻ്റെ മഹാ ഇടയൻ, വേർപാട് ക്രൈസ്തവ സഭകൾക്ക് നികത്താനാവാത്ത നഷ്ടം’; അനുശോചിച്ച് യാക്കോബായ സഭ

‘വിടവാങ്ങിയത് ലാളിത്യത്തിൻ്റെ മഹാ ഇടയൻ, വേർപാട് ക്രൈസ്തവ സഭകൾക്ക് നികത്താനാവാത്ത നഷ്ടം’; അനുശോചിച്ച് യാക്കോബായ സഭ

അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനെപ്പോലെ ലാളിത്യം സ്വീകരിച്ച മാര്‍പാപ്പ

അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനെപ്പോലെ ലാളിത്യം സ്വീകരിച്ച മാര്‍പാപ്പ

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി; നല്ലിടയന്‍ നിത്യതയിലേക്ക്

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി; നല്ലിടയന്‍ നിത്യതയിലേക്ക്