‘Capital Cup 2026’ന്‌ തിരശ്ശീല ഉയരുന്നു

Washington DC കേന്ദ്രമായി പ്രവർത്തിക്കുന്ന മലയാളി സമൂഹത്തിന്റെ പ്രമുഖ കായിക സംഘടനയായ MD Strikers Sports Club Inc. അവതരിപ്പിക്കുന്ന Capital Cup 2026 Soccer Tournament മേയ്‌ 23 മേരിലാൻഡിലെ ഫ്രെഡറിക്‌ നഗരത്തിലുള്ള Othello Regionalൽ നടക്കും. അമേരിക്കൻ മലയാളി ഫുടബോൾ ലോകത്ത്‌ ഏറെ ശ്രദ്ധ നേടുന്ന ഈ ടൂർണമെന്റിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കും.

40- വിഭാഗത്തിൽ നടക്കുന്ന ഈ സെവൻസ്‌ ഫുടബോൾ ടൂർണമെന്റ്‌, കായികമത്സരത്തിനപ്പുറം മലയാളി സമൂഹത്തിന്റെ ഐക്യവും സൌഹൃദവും ആഘോഷിക്കുന്ന വേദിയാകും. കുടുംബസമേതം പങ്കെടുക്കാവുന്ന ഈ ദിനാഘോഷത്തിൽ, ഫുടബോൾ മത്സരങ്ങൾക്കൊപ്പം വൈവിധ്യമാർന്ന കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്‌. ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ഇതിഹാസതാരവും മുൻ ഇന്ത്യൻ നായകനുമായ ഐ.എം. വിജയൻ ആണ്‌ ടൂർണമെന്റിന്റെ മുഖ്യാതിഥി. അദ്ദേഹത്തിന്റെ സാന്നിധ്യം പരിപാടിക്ക്‌ ദേശീയതല ശ്രദ്ധ നേടിക്കൊടുക്കുന്നുവെന്നാണ്‌ സംഘാടകർ പറയുന്നത്‌.

“ക്യാപിറ്റൽ കപ്പ്‌ 2026 ഒരു ഫുട്‌ബോൾ ടൂർണമെന്റിൽ ഒതുങ്ങുന്നതല്ല. അമേരിക്കൻ മലയാളി സമൂഹത്തിന്റെ ആവേശവും ഐക്യവും അഭിമാനവുമാണ്‌” സംഘാടകർ‌ പറഞ്ഞു. പരിപാടിക്ക്‌ വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകളുടെയും സമൂഹനേതാക്കളുടെയും പിന്തുണ ലഭിച്ചിട്ടുണ്ട്‌. അമേരിക്കൻ മലയാളി സമൂഹത്തിലെ കായിക-സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

Related Posts

ഇടി മിന്നല്‍ എംബാപ്പെ; ഇറാഖിനെ തകര്‍ത്ത് ഫ്രാന്‍സ് നോക്കൗട്ടില്‍
  • June 23, 2026

ലോകകപ്പ് ഫുട്‌ബോളില്‍ ഇറാഖിനെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ് നോക്കൗട്ടില്‍. കിലിയന്‍ എംബാപ്പെ രണ്ട് ഗോള്‍ നേടി. ഒസ്മാന്‍ ഡംബലെയാണ് മൂന്നാം ഗോള്‍ നേടിയത്. കനത്ത മഴയും ഇടിമിന്നലും മൂലം മത്സരത്തിന്റെ രണ്ടാം പകുതി തുടങ്ങാന്‍ വൈകിയത് രണ്ട് മണിക്കൂറോളം. ലോകകപ്പിന്റെ…

Continue reading
മെസിയുടെ ഇരട്ടപ്രഹരം: ഓസ്ട്രിയൻ പ്രതിരോധം തകർത്ത് അർജന്റീന, രണ്ടാം ജയം
  • June 23, 2026

ഫിഫ ലോകകപ്പിൽ രണ്ടാം ജയം സ്വന്തമാക്കി അർജന്റീന. എതിരില്ലാത്ത രണ്ട് ​ഗോളിനാണ് അർജന്റീനയുടെ ജയം. ലയണൽ മെസിയാണ് ടീമിനായി രണ്ട് ​ഗോളും നേടിയത്. 38-ാം മിനിറ്റിലാണ് ആദ്യ ​ഗോൾ പിറന്നത്. ​ഗോൾ രഹിതമായി തുടർന്ന രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലാണ് മെസിയുടെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

പൊലീസ് സ്റ്റേഷനുകളിൽ കെട്ടികിടക്കുന്ന നൂറുകണക്കിന് വാഹനങ്ങൾ ഉടൻ നീക്കം ചെയ്യും, ‘സ്പെയ്സ്’ പദ്ധതി നടപ്പാക്കും; രമേശ് ചെന്നിത്തല

പൊലീസ് സ്റ്റേഷനുകളിൽ കെട്ടികിടക്കുന്ന നൂറുകണക്കിന് വാഹനങ്ങൾ ഉടൻ നീക്കം ചെയ്യും, ‘സ്പെയ്സ്’ പദ്ധതി നടപ്പാക്കും; രമേശ് ചെന്നിത്തല

വാണിയപ്പാറയിലെ ദുരൂഹ കല്ലറ നാളെ തുറക്കും; തന്റെ ഭര്‍ത്താവിന്റേതല്ലെന്നാണ് വിശ്വാസമെന്ന് സിജോ സ്‌കറിയയുടെ ഭാര്യ

വാണിയപ്പാറയിലെ ദുരൂഹ കല്ലറ നാളെ തുറക്കും; തന്റെ ഭര്‍ത്താവിന്റേതല്ലെന്നാണ് വിശ്വാസമെന്ന് സിജോ സ്‌കറിയയുടെ ഭാര്യ

‘പരുക്ക് ഗുരുതരമെന്ന് അറിയിച്ചിട്ടും സര്‍ജറി ദിവസമല്ലെന്ന് പറഞ്ഞ് മടക്കി’; മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികിത്സാ നിഷേധമെന്ന് പരാതി

‘പരുക്ക് ഗുരുതരമെന്ന് അറിയിച്ചിട്ടും സര്‍ജറി ദിവസമല്ലെന്ന് പറഞ്ഞ് മടക്കി’; മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികിത്സാ നിഷേധമെന്ന് പരാതി

അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ള; റിപ്പോർട്ട് തേടി പ്രധാനമന്ത്രി; അന്വേഷണ റിപ്പോർട്ട് കൈമാറി യുപി സർക്കാർ

അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ള; റിപ്പോർട്ട് തേടി പ്രധാനമന്ത്രി; അന്വേഷണ റിപ്പോർട്ട് കൈമാറി യുപി സർക്കാർ

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ്: മുന്നണിയില്‍ ഒറ്റപ്പെട്ട് വി ഡി സതീശന്‍; അതൃപ്തി പരസ്യമാക്കി ലീഗ് നേതാക്കളും

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ്: മുന്നണിയില്‍ ഒറ്റപ്പെട്ട് വി ഡി സതീശന്‍; അതൃപ്തി പരസ്യമാക്കി ലീഗ് നേതാക്കളും

ലക്‌നൗവില്‍ കോച്ചിംഗ് സെന്ററില്‍ ഉണ്ടായ തീപിടുത്തം; നാല് പേര്‍ അറസ്റ്റില്‍

ലക്‌നൗവില്‍ കോച്ചിംഗ് സെന്ററില്‍ ഉണ്ടായ തീപിടുത്തം; നാല് പേര്‍ അറസ്റ്റില്‍