ലക്‌നൗവില്‍ കോച്ചിംഗ് സെന്ററില്‍ ഉണ്ടായ തീപിടുത്തം; നാല് പേര്‍ അറസ്റ്റില്‍

ലക്‌നൗവില്‍ കോച്ചിംഗ് സെന്ററില്‍ ഉണ്ടായ തീപിടുത്തത്തില്‍ നാല് പേര്‍ അറസ്റ്റില്‍. സുരക്ഷാ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കോച്ചിംഗ് സെന്ററുകളില്‍ പരിശോധന ശക്തമാക്കി. തീപിടുത്തത്തില്‍ 15 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശത്തെ പിന്നാലെയാണ് തീപിടുത്തത്തില്‍ പൊലീസ് നടപടികള്‍ ശക്തമാക്കിയത്. അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ പൊലീസ് രൂപീകരിച്ചു. കേസുമായി ബന്ധപ്പെട്ട് കെട്ടിട ഉടമകള്‍ അടക്കം 6 പേര്‍ക്ക് എതിരെ കേസെടുക്കുകയും 4 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൃത്യ നിര്‍വഹണത്തിലെ വീഴ്ചയില്‍ നാല് ഉദ്യോഗസ്ഥരെയാണ് യൂപി സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്.

അനധികൃത നിര്‍മ്മാണത്തിന്റെ പേരില്‍ കെട്ടിടത്തിന് 2016ല്‍ പൊളിക്കാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും രണ്ട് മാസത്തിന് ശേഷം പിന്‍വലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കെട്ടിടത്തിലെ എസി ഡക്റ്റില്‍ നിന്ന് തീ പടര്‍ന്നുവെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തില്‍ കൃത്യമായ എക്‌സിറ്റ് റൂട്ടുകള്‍ ഇല്ലാതിരുന്നതും അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ കോച്ചിംഗ് സെന്ററുകളില്‍ സര്‍ക്കാര്‍ പരിശോധന ശക്തമാക്കി.സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് കാണ്‍പൂരില്‍ 22 കോച്ചിംഗ് സെന്ററുകള്‍ പൂട്ടിച്ചു.

Related Posts

’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ
  • August 11, 2026

ഔദ്യോഗിക ചടങ്ങുകളിൽ ദേശീയഗാനത്തിന് പുറമെ ദേശീയ ഗീതമായ ‘വന്ദേമാതരം’ ആറ് വരികളുള്ള അതിന്റെ പൂർണ്ണരൂപത്തിൽ നിർബന്ധമായും ആലപിക്കണമെന്ന കേന്ദ്ര നിയമ ഭേദഗതിയുടെ പ്രായോഗികതയെ ചോദ്യം ചെയ്ത് കോൺഗ്രസ് എം.പി ശശി തരൂർ. ചടങ്ങുകളുടെ തുടക്കത്തിലും അവസാനത്തിലും വന്ദേമാതരം പൂർണ്ണമായി പാടണമെന്ന വ്യവസ്ഥ…

Continue reading
സംസ്ഥാനത്തിന്റെ പേര് മാറ്റം: കേരളം ബിൽ ചർച്ച കൂടാതെ ലോക്സഭ പാസാക്കി
  • August 11, 2026

സംസ്ഥാനത്തിൻറെ പേര് കേരളം എന്നാക്കുന്ന ബിൽ ചർച്ച കൂടാതെ ലോക്സഭ പാസാക്കി. ബിൽ പാസാക്കിയത് പ്രതിപക്ഷ ബഹളത്തിനിടെ. കേരളത്തിൽ നിന്നുള്ള കോൺഗ്രസ് അംഗങ്ങൾ പോലും ചർച്ചയിൽ പങ്കെടുക്കുന്നില്ല എന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്. കെ.സി.വേണുഗോപാൽ പോലും കേരളം ബിൽ ചർച്ചയിൽ…

Continue reading

You Missed

‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്

‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്

‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ

‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ

യൂണിഫോം തട്ടിപ്പ്; പൊലീസുകാരനെതിരെ നടപടി

യൂണിഫോം തട്ടിപ്പ്; പൊലീസുകാരനെതിരെ നടപടി

’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌