മെസിയുടെ ഇരട്ടപ്രഹരം: ഓസ്ട്രിയൻ പ്രതിരോധം തകർത്ത് അർജന്റീന, രണ്ടാം ജയം

ഫിഫ ലോകകപ്പിൽ രണ്ടാം ജയം സ്വന്തമാക്കി അർജന്റീന. എതിരില്ലാത്ത രണ്ട് ​ഗോളിനാണ് അർജന്റീനയുടെ ജയം. ലയണൽ മെസിയാണ് ടീമിനായി രണ്ട് ​ഗോളും നേടിയത്. 38-ാം മിനിറ്റിലാണ് ആദ്യ ​ഗോൾ പിറന്നത്. ​ഗോൾ രഹിതമായി തുടർന്ന രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലാണ് മെസിയുടെ രണ്ടാം ​ഗോൾ എത്തിയത്. പ്രസ്സ് ​ഗെയിമിങ്ങിലൂടെ അർജന്റീനയ്ക്ക് മത്സരം കഠിനമാക്കിയായിരുന്നു ഓസ്ട്രിയയുടെ കളി. മത്സരത്തിന്റെ തുടക്കത്തിൽ ലഭിച്ച പെനാൽറ്റി മെസി പാഴാക്കിയിരുന്നു.

നിരവധി അവസരങ്ങൾ അർജന്റീനയ്ക്ക് ലഭിച്ചെങ്കിലും ​ഗോൾ നേടാൻ കഴിഞ്ഞില്ല. ലൗട്ടെറോ മാർട്ടിനെസിനെ ഡിഫൻഡർമാർ വീഴ്ത്തിയതിന് കിട്ടിയ പെനാൽറ്റി മെസി നേരത്തെ പുറത്തേയ്ക്ക് അടിച്ച് പാഴാക്കിയിരുന്നു. മത്സരത്തിൽ‍ ആദ്യ ​ഗോൾ നേടിയതോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി മെസി മാറിയിരുന്നു. ജർമനിയുടെ മിരോസ്ലാവ് ക്ലോസെയുടെ റെക്കോർഡാണ് മെസി മറികടന്നത്.

28 മത്സരങ്ങളിൽനിന്നാണ് മെസ്സിയുടെ നേട്ടം. 24 മത്സരങ്ങളിൽനിന്നാണ് മിറോസ്ലാവ് ക്ലോസെ 16 ഗോളുകൾ നേടിയത്. 2014ലെ ഫൈനലിൽ അർജന്റീനയെ അധികസമയത്ത് 1-0 ന് തോൽപ്പിച്ച് കിരീടം നേടിക്കൊണ്ടാണ് ക്ലോസെ തന്റെ ലോകകപ്പ് യാത്ര അവസാനിപ്പിച്ചത്. ഖത്തറിൽ സ്വപ്ന സാക്ഷാത്കരമാണ് പൂർത്തിയാക്കിയതെങ്കിൽ 2026ലെ ലോകകപ്പിൽ അതിന്റെ തുടർച്ചയ്ക്ക് തന്നെയാണ് എത്തിയിരിക്കുന്നതെന്ന് ഊട്ടി ഉറപ്പിക്കുന്നതാണ് നിലവിലെ മെസിപ്പടയുടെ പ്രകടനം.

Related Posts

ശബരിമലയിലെ സ്വർണ കിരീടവും കവർന്നു; സ്ട്രോങ് റൂമിലുള്ളത് മുക്കുപണ്ടം
  • September 24, 2026

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ കിരീടവും കവർന്നു. സന്നിധാനത്തെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന അമ്പത്തിയഞ്ച് പവനിലേറെ തൂക്കമുള്ള കീരീടം കാണാനില്ലെന്ന് തിരുവാഭരണങ്ങളുടെ കണക്കെടുപ്പിൽ സ്ഥിരീകരിച്ചു. സ്വർണകിരീടത്തിന്റെ അതേ വലിപ്പത്തിലും രൂപത്തിലുമുള്ള മുക്കുപണ്ടം കൊണ്ടുള്ള കിരീടമാണ് സ്ട്രോങ് റൂമിലുള്ളത്. തമിഴ്നാട്ടിൽനിന്നുള്ള ഭക്തർ സമർപ്പിച്ച സ്വർണ്ണകിരീടമാണ്…

Continue reading
ചരിത്രം: ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ വെള്ളി നേടി മീരാബായ് ചനു
  • September 23, 2026

ജപ്പാന്‍: രാജ്യത്തിന്റെ പ്രതീക്ഷകളുടെ ഭാരം ചുമന്നെത്തിയ മീരാബായ് ചനു നിരാശപ്പെടുത്തിയില്ല. ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ വെള്ളി നേടി ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചനു. ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ ഒരു മെഡലിനായുള്ള ഇന്ത്യയുടെ 28 വര്‍ഷത്തെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമായത്. 1998 ബാങ്കോക്ക്…

Continue reading

You Missed

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്; രണ്ടാം ഘട്ട പ്രതിഷേധം തിങ്കളാഴ്ച

ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്; രണ്ടാം ഘട്ട പ്രതിഷേധം തിങ്കളാഴ്ച

മോദിയുടെ ഹീറോ, ഗ്യാനേഷ് കുമാറിനെ വെറുക്കുന്നവർ ഒന്നിക്കണം; വീണ്ടും സമര സൂചന നൽകി കോക്രോച്ച് ജനതാ പാർട്ടി

മോദിയുടെ ഹീറോ, ഗ്യാനേഷ് കുമാറിനെ വെറുക്കുന്നവർ ഒന്നിക്കണം; വീണ്ടും സമര സൂചന നൽകി കോക്രോച്ച് ജനതാ പാർട്ടി

‘റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണം’; ആന്റോ അഗസ്റ്റിന്‍ കോടതിയില്‍, ഇപ്പോള്‍ നല്‍കാനാകില്ലെന്ന നിലപാടില്‍ എസ്‌ഐടി

‘റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണം’; ആന്റോ അഗസ്റ്റിന്‍ കോടതിയില്‍, ഇപ്പോള്‍ നല്‍കാനാകില്ലെന്ന നിലപാടില്‍ എസ്‌ഐടി

റഷ്യയുടെ വരുമാനമാര്‍ഗം അടച്ചുപൂട്ടാന്‍ യുഎന്‍ പൊതുസഭയില്‍ അഭ്യര്‍ഥിച്ച് സെലന്‍സ്‌കി; ബന്ധം പുനരാരംഭിച്ചതിന് ട്രംപിനോട് നന്ദി പറഞ്ഞ് വെനസ്വേല പ്രസിഡന്റ്

റഷ്യയുടെ വരുമാനമാര്‍ഗം അടച്ചുപൂട്ടാന്‍ യുഎന്‍ പൊതുസഭയില്‍ അഭ്യര്‍ഥിച്ച് സെലന്‍സ്‌കി; ബന്ധം പുനരാരംഭിച്ചതിന് ട്രംപിനോട് നന്ദി പറഞ്ഞ് വെനസ്വേല പ്രസിഡന്റ്

മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ട സംഭവം; അന്വേഷണ സംഘത്തെ രൂപീകരിച്ച് സർക്കാർ

മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ട സംഭവം; അന്വേഷണ സംഘത്തെ രൂപീകരിച്ച് സർക്കാർ