ഒടുവില്‍ ചിന്നസ്വാമി സ്‌റ്റേഡിയം ഹോം ഗ്രൗണ്ടാക്കാമെന്ന് ആര്‍സിബി; കര്‍ണാടക സര്‍ക്കാരുമായി അവസാനവട്ട ചര്‍ച്ചയില്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സ്വന്തമാക്കിയതിന് പിന്നാലെ നടന്ന വിജയാഘോഷ പ്രകടനത്തിനിടെ ഉണ്ടായ ദുരന്തവും ഫ്രാഞ്ചൈസിക്കെതിരെ വന്ന നിയമനടപടികളും അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് ഇനി ചിന്നസ്വാമി സ്റ്റേഡിയം ഹോം ഗ്രൗണ്ട് ആയി വേണ്ടെന്ന ആര്‍സിബിയുടെ തീരുമാനമുണ്ടായത്. എന്നാല്‍ ആ തീരുമാനത്തില്‍ നിന്ന് ഒടുവില്‍ ഫ്രാഞ്ചൈസി പിന്‍മാറിയിരിക്കുകയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും രാജസ്ഥാന്‍ റോയല്‍സും ചിന്നസ്വാമി സ്‌റ്റേഡിയം ഹോം ഗ്രൗണ്ട് ആക്കാമെന്ന ആവശ്യവുമായി മുന്നോട്ടുവന്നതോടെയാണ് ആര്‍സിബി തീരുമാനം മാറ്റിയത് എന്നാണ് വിവരം. ഇക്കാര്യം ഔദ്യോഗികമായി കര്‍ണാടക സര്‍ക്കാരിനെ അറിയിച്ചു. സ്‌റ്റേഡിയം കഴിഞ്ഞ സീസണിലേത് പോലെ ടീമിന്റെ ഹോം ഗ്രൗണ്ട് ആയി ഉപയോഗിക്കാമെന്ന് ടീം അധികൃതര്‍ കര്‍ണാടക സര്‍ക്കാരിനെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും തുടരുകയാണ്. ആര്‍സിബിയുടെ ആരാധകരെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഏറെ നാളായി ആര്‍സിബി സര്‍ക്കാരുമായി സ്റ്റേഡിയം സംബന്ധിച്ച കാര്യം ചര്‍ച്ച ചെയ്തു വരികയായിരുന്നു. ഇന്നോ നാളെയോ സര്‍ക്കാര്‍ പ്രതിനിധികളുമായി ഒരുഘട്ട ചര്‍ച്ച കൂടി നടന്നേക്കും. ഇതിന് ശേഷമായിരിക്കും ഹോം ഗ്രൗണ്ട് ആണെന്ന ഔദ്യോഗിക പ്രഖ്യാപനം ടീമിന്റെ ഭാഗത്ത് നിന്നുണ്ടാകൂ. നേരത്തെ പുനെയില്‍ ഹോം ഗ്രൗണ്ട് കണ്ടെത്താനുള്ള നീക്കം ആര്‍സിബിയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു.

പൊതുതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ തങ്ങള്‍ക്ക് ഹോം ഗ്രൗണ്ട് മാറ്റണമെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സര്‍ക്കാരുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് രാജസ്ഥാന്‍ റോയല്‍സ് ഹോം ഗ്രൗണ്ട് മാറാനൊരുങ്ങുന്നത്.

Related Posts

ഇതിഹാസ നായകന് യാത്രയയപ്പ് നൽകാൻ AFA; മെസ്സിയുടെ അവസാന മത്സരം ഒക്ടോബർ ആറിന്
  • September 16, 2026

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ലിയോണൽ മെസ്സിയുടെ അവസാനമത്സരം ഒക്ടോബർ ആറിന്. ബ്യൂണസ് അയേഴ്സിലെ മോണുമെന്റൽ സ്റ്റേഡിയത്തിൽ ആഫ്രിക്കൻ ടീം ബെനിനെതിരെയായിരിക്കും മെസ്സി അവസാനമായി നീലക്കുപ്പായമണിയുക. ഇതിഹാസ നായകന് വീരോചിത യാത്രയയപ്പ് നൽകാനാണ് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ തീരുമാനം. കാൽപന്തുകളിയുടെ…

Continue reading
ബ്രിക്‌സ് ഉച്ചകോടി; ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും
  • September 10, 2026

ഡല്‍ഹി: സംഘര്‍ഷത്തിനല്ല സഹകരണത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ സന്ദേശം. അന്താരാഷ്ട്ര ബഹിരാകാശ ഉച്ചകോടിയില്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രിയുടെ പ്രതികണം. അതിനിടെ, ബ്രിക്‌സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും. ഉച്ചകോടിയില്‍…

Continue reading

You Missed

ഓര്‍മകളില്‍ ‘ക്വീന്‍’; സില്‍ക്ക് സ്മിത വിടവാങ്ങിയിട്ട് 30 വര്‍ഷം

ഓര്‍മകളില്‍ ‘ക്വീന്‍’; സില്‍ക്ക് സ്മിത വിടവാങ്ങിയിട്ട് 30 വര്‍ഷം

സിനിമയുടെ കാരണവര്‍ക്ക് ഇന്ന് 93ന്റെ ‘മധു’രം

സിനിമയുടെ കാരണവര്‍ക്ക് ഇന്ന് 93ന്റെ ‘മധു’രം

മുഖ്യമന്ത്രി വി ഡി സതീശനെതിരായ വ്യാജ വിവാഹ ആരോപണ കേസ്: ആന്റോ അഗസ്റ്റിനെ ഇന്ന് ചോദ്യം ചെയ്യും

മുഖ്യമന്ത്രി വി ഡി സതീശനെതിരായ വ്യാജ വിവാഹ ആരോപണ കേസ്: ആന്റോ അഗസ്റ്റിനെ ഇന്ന് ചോദ്യം ചെയ്യും

പിണറായിയെ ലക്ഷ്യമിട്ടാണ് ഇ ഡി കേസ്; പിന്നിൽ മോദി- ഇഡി- വിഡി കൂട്ടുകെട്ട്: അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും; എം വി ഗോവിന്ദൻ

പിണറായിയെ ലക്ഷ്യമിട്ടാണ് ഇ ഡി കേസ്; പിന്നിൽ മോദി- ഇഡി- വിഡി കൂട്ടുകെട്ട്: അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും; എം വി ഗോവിന്ദൻ

ഇന്നും മുടങ്ങും: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രത്തിന് സാധ്യത

ഇന്നും മുടങ്ങും: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രത്തിന് സാധ്യത

CDITൽ വിജിലൻസ് അന്വേഷണം; 10 വർഷത്തെ നിയമനങ്ങൾ ഉൾപ്പടെ സമഗ്ര അന്വേഷണത്തിന് നിർദ്ദേശം

CDITൽ വിജിലൻസ് അന്വേഷണം; 10 വർഷത്തെ നിയമനങ്ങൾ ഉൾപ്പടെ സമഗ്ര അന്വേഷണത്തിന് നിർദ്ദേശം