ഇതിഹാസ നായകന് യാത്രയയപ്പ് നൽകാൻ AFA; മെസ്സിയുടെ അവസാന മത്സരം ഒക്ടോബർ ആറിന്

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ലിയോണൽ മെസ്സിയുടെ അവസാനമത്സരം ഒക്ടോബർ ആറിന്. ബ്യൂണസ് അയേഴ്സിലെ മോണുമെന്റൽ സ്റ്റേഡിയത്തിൽ ആഫ്രിക്കൻ ടീം ബെനിനെതിരെയായിരിക്കും മെസ്സി അവസാനമായി നീലക്കുപ്പായമണിയുക. ഇതിഹാസ നായകന് വീരോചിത യാത്രയയപ്പ് നൽകാനാണ് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ തീരുമാനം.

കാൽപന്തുകളിയുടെ കലണ്ടറിൽ ഒക്ടോബർ ആറിന് വെള്ളയും നീലയും നിറമായിരിക്കും. ഫുട്ബോൾ ലോകത്തിന്റെ കണ്ണും മനസുമെല്ലാം അർജന്റൈൻ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിലെ എസ്റ്റാഡിയോ മോണ്യുമെന്റലിലേക്ക് ചുരുങ്ങും. ഫുട്ബോൾ ലോകം കണ്ട എക്കാലത്തെയും മികച്ച കളിക്കാരൻ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കളി മതിയാക്കി ദേശീയ ടീമിനോട് വിടപറയുമ്പോൾ വെറും കയ്യോടെ മടക്കാനാവില്ല. അർഹിച്ച യാത്രയയപ്പ് വാങ്ങുക ലിയോ എന്ന ഫെഡറേഷന്റെ അപേക്ഷ താരം ഉൾക്കൊണ്ടു. സൗഹൃദ മത്സരത്തിൽ ബെനിനെതിരെ കളിച്ച് ആരാധകരോടും ഫുട്ബോൾ ലോകകത്തോടും ഗുഡ് ബൈ പറയും.

ഓഗസ്റ്റ് 31നായിരുന്നു മെസ്സി വിരമിക്കൽ പ്രഖ്യാപിച്ചത്. ലോകകപ്പ് ഫൈനൽ തോൽവിക്ക് പിന്നാലെയെടുത്ത വിരമിൽ തീരുമാനം ലിയോ ഉറപ്പിച്ചത് അച്ഛന്റെ വിയോഗത്തോടെ. 2005ൽഅരങ്ങേറിയ മെസ്സി 21 വർഷം നീണ്ട കരിയറിൽ 207 മത്സരങ്ങളിൽ നിന്ന് നേടിയത് 125 ഗോളുകൾ. നീലപ്പടയ്ക്ക് ലോകകപ്പും രണ്ട് കോപ്പ അമേരിക്ക, ഫിനാലിസിമ കിരീടങ്ങളും ഒളിമ്പിക് മെഡലും സമ്മാനിച്ചു. രണ്ട് തവണ ഫിഫ ലോകകപ്പിലെ മികച്ച താരമായി.ഏത് ആരാധരും കൊതിക്കുന്ന തരത്തിൽ എല്ലാം നൽകി. ഇനിയൊന്നും നേടാനോ, തെളിയിക്കാനോ ഇല്ലാതെ ഫുട്ബോൾ ലോകം കണ്ട എക്കാലത്തെയും മികച്ച താരമായി. ഇതിഹാസങ്ങളുടെ ഇതിഹാസമായാണ് മെസ്സി കളമൊഴിയുന്നത്.

Related Posts

എല്‍ഡെന്‍സിനെ വാങ്ങിയാല്‍ മെസിക്ക് സ്വന്തമാകുക രണ്ട് ക്ലബ്ബുകള്‍; പുതിയ സീസണില്‍ മോശം പ്രകടനത്തോടെ സ്പാനിഷ് ക്ലബ്ബ്
  • September 10, 2026

മഡ്രിഡിലെ സ്പാനിഷ് രണ്ടാം ഡിവിഷന്‍ ക്ലബ് എല്‍ഡെന്‍സയെ സ്വന്തമാക്കാന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി. ക്ലബ്ബിന്റെ ഭൂരിഭാഗം ഓഹരികള്‍ വാങ്ങുന്നതില്‍ പ്രാഥമിക ചര്‍ച്ച പൂര്‍ത്തിയായി കഴിഞ്ഞു. അവസാനവട്ട ചര്‍ച്ച വിജയിച്ചാല്‍ മെസിയുടെ പരില്‍ രണ്ട് ക്ലബ്ബുകള്‍ സ്വന്തമായി ഉണ്ടാകും. മാസങ്ങള്‍ക്ക് മുമ്പ്…

Continue reading
‘കായികമേള കണ്ണൂരില്‍ നടത്താന്‍ കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിച്ചത് അറിഞ്ഞില്ല; അടുത്ത തവണ പരിഗണിക്കാം’; എന്‍ ഷംസുദ്ദീന്‍
  • September 5, 2026

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ വേദി കണ്ണൂരില്‍ നിന്ന് കോഴിക്കോടേക്ക് മാറ്റിയതില്‍ വിവാദം. അറിയിപ്പില്ലാതെയാണ് വേദി മാറ്റിയതെന്നും, പിന്നില്‍ രാഷ്ട്രീയമാണോ എന്നറിയില്ലെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യന്‍ പറഞ്ഞു. എന്നാല്‍ സൗകര്യം കണക്കിലെടുത്താണ് കായികമേള കോഴിക്കോടേക്ക് മാറ്റിയതെന്ന് കായിക…

Continue reading

You Missed

വാര്‍ത്താ കവറേജിനിടെ എന്‍ബിസി ലോസ് ഏഞ്ചലസിന്റെ ഹെലികോപ്ടര്‍ തകര്‍ന്നു; മൂന്ന് മരണം

വാര്‍ത്താ കവറേജിനിടെ എന്‍ബിസി ലോസ് ഏഞ്ചലസിന്റെ ഹെലികോപ്ടര്‍ തകര്‍ന്നു; മൂന്ന് മരണം

ഇതിഹാസ നായകന് യാത്രയയപ്പ് നൽകാൻ AFA; മെസ്സിയുടെ അവസാന മത്സരം ഒക്ടോബർ ആറിന്

ഇതിഹാസ നായകന് യാത്രയയപ്പ് നൽകാൻ AFA; മെസ്സിയുടെ അവസാന മത്സരം ഒക്ടോബർ ആറിന്

റിപ്പോര്‍ട്ടര്‍ ചാനലില്‍ പരിശോധന നടത്തിയത് നിയമപരമായി, സംപ്രേക്ഷണം തടസപ്പെടുത്തിയതായി അറിയില്ല, ആ ചാനലില്‍ തന്നെയാണ് വാര്‍ത്ത കണ്ടത്: മുഖ്യമന്ത്രി

റിപ്പോര്‍ട്ടര്‍ ചാനലില്‍ പരിശോധന നടത്തിയത് നിയമപരമായി, സംപ്രേക്ഷണം തടസപ്പെടുത്തിയതായി അറിയില്ല, ആ ചാനലില്‍ തന്നെയാണ് വാര്‍ത്ത കണ്ടത്: മുഖ്യമന്ത്രി

ഇ.ഡി റിപ്പോർട്ട് സർക്കാരിന് അയച്ചിട്ടുണ്ട്; നിർദേശങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് ഡിജിപി

ഇ.ഡി റിപ്പോർട്ട് സർക്കാരിന് അയച്ചിട്ടുണ്ട്; നിർദേശങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് ഡിജിപി

മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫാബിസിന്റെ ലോക്കറില്‍ ഇ ഡി പരിശോധന; ലോക്കറിലുള്ളത് 50 പവനോളം സ്വര്‍ണം

മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫാബിസിന്റെ ലോക്കറില്‍ ഇ ഡി പരിശോധന; ലോക്കറിലുള്ളത് 50 പവനോളം സ്വര്‍ണം

ചെങ്കടലില്‍ ആധിപത്യം ഉറപ്പിച്ച് ഹൂതികള്‍, കൂടുതല്‍ ദ്വീപുകള്‍ പിടിച്ചെടുത്തു; സൗദിയ്ക്ക് നേരെ ഇന്നും ഹൂതി ആക്രമണം

ചെങ്കടലില്‍ ആധിപത്യം ഉറപ്പിച്ച് ഹൂതികള്‍, കൂടുതല്‍ ദ്വീപുകള്‍ പിടിച്ചെടുത്തു; സൗദിയ്ക്ക് നേരെ ഇന്നും ഹൂതി ആക്രമണം