കൊടുങ്ങല്ലൂരിൽ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവം; അന്വേഷണം തുടങ്ങി പൊലീസ്

തൃശൂർ കൊടുങ്ങല്ലൂരിൽ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ നിന്നും ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. ചാത്തേടത്ത് പറമ്പിലുള്ള ഫ്ലാറ്റിൽ താമസിക്കുന്ന യുവ ദമ്പതികളുടെ മുറിയിൽ നിന്നുമാണ് മൂന്ന് മാസത്തോളം പ്രായമുള്ള ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയത്.

ഫ്രിഡ്ജിൽ ചെറിയ പെട്ടിക്കുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
താൻ മൂന്ന് മാസം ഗർഭിണിയായിരുന്നതായും,ഇക്കഴിഞ്ഞ ഇരുപതാം തിയ്യതി വയറുവേദന അനുഭവപ്പെടതിനെ തുടർന്ന് മാസം തികയാതെ പ്രസവിക്കുകയും, നഴ്സിംഗ് പഠിച്ചിട്ടുള്ളതാൻ ഭ്രൂണം സ്വയം വേർപ്പെടുത്തുകയും ചെയ്തതായി യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

ഭ്രൂണം കളയാനുള്ള ബുദ്ധിമുട്ട് കാരണമാണ് ഫ്രിഡ്ജിൽ സൂക്ഷിച്ചതെന്നും യുവതി പൊലീസിനോട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ദമ്പതികളെ കൂടുതൽ ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

Related Posts

ഭൂട്ടാനിൽ നിന്നുള്ള വാഹന കടത്ത്: മുഖ്യസൂത്രധാരൻ കസ്റ്റംസ് പിടിയിൽ
  • May 30, 2026

ഭൂട്ടാനിൽ നിന്ന് ആഡംബര കാറുകൾ അനധികൃതമായി ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട ഓപ്പറേഷൻ നുംഖോറിൽ മുഖ്യസൂത്രധാരൻ കസ്റ്റംസ് പിടിയിൽ. ജയ്പൂർ സ്വദേശി യാഷിനെയാണ് അറസ്റ്റ് ചെയ്തത്. കേസിൽ അറസ്റ്റിലായ ബിശ്വജിത് ദാസിന്റെ കൂട്ടാളിയാണ് യഷ്. ഓപ്പറേഷൻ നുംഖോറിന്റെ കിങ്പിൻ എന്നാണ് യാഷിനെ കസ്റ്റംസ്…

Continue reading
കുടുംബങ്ങള്‍ തമ്മില്‍ വസ്തു തര്‍ക്കം; ആറുപേരെ വെട്ടിയും വെടിവച്ചും കൊലപ്പെടുത്തി അക്രമികള്‍
  • May 30, 2026

കര്‍ണാടകയില്‍ വസ്തുതര്‍ക്കത്തിന്റെ പേരില്‍ ആറുപേരെ വെടിവെച്ചു കൊന്നു. വിജയപുര ചഡചന്‍ താലൂക്കിലെ ഗോവിന്ദപുര ഗ്രാമത്തിലാണ് സംഭവം. കൊല്ലപ്പെട്ടവരില്‍ അഞ്ച് പേര്‍ ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണ്. (Six people killed in attack over land dispute in Karnataka) ഇന്ന് വൈകീട്ടോടെയാണ്…

Continue reading

You Missed

RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു

മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല

മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല

‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’: രാഹുൽ ​ഗാന്ധി

‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’: രാഹുൽ ​ഗാന്ധി