കുടുംബങ്ങള്‍ തമ്മില്‍ വസ്തു തര്‍ക്കം; ആറുപേരെ വെട്ടിയും വെടിവച്ചും കൊലപ്പെടുത്തി അക്രമികള്‍

കര്‍ണാടകയില്‍ വസ്തുതര്‍ക്കത്തിന്റെ പേരില്‍ ആറുപേരെ വെടിവെച്ചു കൊന്നു. വിജയപുര ചഡചന്‍ താലൂക്കിലെ ഗോവിന്ദപുര ഗ്രാമത്തിലാണ് സംഭവം. കൊല്ലപ്പെട്ടവരില്‍ അഞ്ച് പേര്‍ ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണ്. (Six people killed in attack over land dispute in Karnataka)

ഇന്ന് വൈകീട്ടോടെയാണ് സംഭവം നടന്നത്. രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള വസ്തു തര്‍ക്കം ക്രൂരമായ കൂട്ടക്കൊലയിലേക്ക് നയിച്ചതിന്റെ നടുക്കത്തിലാണ് നാട്. തര്‍ക്കത്തെ തുടര്‍ന്ന് 15 അംഗ സംഘമെത്തിയാണ് കൊലനടത്തിയതെന്നാണ് സൂചന. വാളുകളും മറ്റും കൊണ്ടുവന്ന് എതിര്‍ പക്ഷത്തുള്ള ആളുകളെ വെട്ടുകയായിരുന്നു. മരണം ഉറപ്പാക്കാന്‍ പിന്നീട് വെടിയുതിര്‍ക്കുകയുമായിരുന്നു.

വൈകീട്ട് 3 മണിക്ക് ശേഷമായിരുന്നു കൃത്യം നടന്നത്. കൊല്ലപ്പെട്ടവര്‍ ആ സമയത്ത് പാടത്ത് ജോലി ചെയ്യുകയായിരുന്നു. പ്രതികള്‍ക്കായി ഇപ്പോള്‍ പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇവര്‍ തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ എവിടെ നിന്ന് കിട്ടിയെന്നും പൊലീസ് അന്വേഷിച്ച് വരികയാണ്.

Related Posts

ഭൂട്ടാനിൽ നിന്നുള്ള വാഹന കടത്ത്: മുഖ്യസൂത്രധാരൻ കസ്റ്റംസ് പിടിയിൽ
  • May 30, 2026

ഭൂട്ടാനിൽ നിന്ന് ആഡംബര കാറുകൾ അനധികൃതമായി ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട ഓപ്പറേഷൻ നുംഖോറിൽ മുഖ്യസൂത്രധാരൻ കസ്റ്റംസ് പിടിയിൽ. ജയ്പൂർ സ്വദേശി യാഷിനെയാണ് അറസ്റ്റ് ചെയ്തത്. കേസിൽ അറസ്റ്റിലായ ബിശ്വജിത് ദാസിന്റെ കൂട്ടാളിയാണ് യഷ്. ഓപ്പറേഷൻ നുംഖോറിന്റെ കിങ്പിൻ എന്നാണ് യാഷിനെ കസ്റ്റംസ്…

Continue reading
വലവിരിച്ച് അവയവ കടത്ത് സംഘം; കരൾ നൽകാൻ പണം വാഗ്ദാനം ചെയ്ത് യുവതിയെ ബന്ധപ്പെട്ട് ഇടനിലക്കാരൻ
  • May 30, 2026

തൃശൂരിൽ വലവിരിച്ച് അവയവ കടത്തു സംഘം. കരൾ നൽകാൻ പണം വാഗ്ദാനം ചെയ്ത ഇടനിലക്കാരൻ വീണ്ടും യുവതിയെ ബന്ധപ്പെട്ടു പെട്ടെന്ന് തന്നെ ഇടപാട് നടത്താമെന്ന് കൊടുങ്ങല്ലൂർ സ്വദേശിയായ ഇടനിലക്കാരന്റെ ഉറപ്പ് ശബ്ദരേഖ ട്വന്റിഫോറിന് ലഭിച്ചു. കൊടുങ്ങല്ലൂർ സ്വദേശിയാണ് ഇടനിലക്കാരൻ. പെട്ടെന്ന് തന്നെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഗ്രൗണ്ട് കാമ്പെയ്‌ൻ ആരംഭിച്ച് CJP; ലൈഫ് ഓഫ് എ കോക്കറോച്ച് എന്ന പേരിൽ കാമ്പെയ്‌ൻ

ഗ്രൗണ്ട് കാമ്പെയ്‌ൻ ആരംഭിച്ച് CJP; ലൈഫ് ഓഫ് എ കോക്കറോച്ച് എന്ന പേരിൽ കാമ്പെയ്‌ൻ

ഭൂട്ടാനിൽ നിന്നുള്ള വാഹന കടത്ത്: മുഖ്യസൂത്രധാരൻ കസ്റ്റംസ് പിടിയിൽ

ഭൂട്ടാനിൽ നിന്നുള്ള വാഹന കടത്ത്: മുഖ്യസൂത്രധാരൻ കസ്റ്റംസ് പിടിയിൽ

മലപ്പുറത്ത് സ്ഫോടക വസ്തു എത്തിച്ച കേസ്: സംസ്ഥാന വ്യാപകമായി NIA റെയ്ഡ്

മലപ്പുറത്ത് സ്ഫോടക വസ്തു എത്തിച്ച കേസ്: സംസ്ഥാന വ്യാപകമായി NIA റെയ്ഡ്

‘നിക്ഷേപത്തുക ലഭിക്കാത്തതിൽ വായോധികൻ ആത്മഹത്യ ചെയ്ത സംഭവം, തട്ടിപ്പിന് നേതൃത്വം കൊടുത്തത് കോൺഗ്രസും മുസ്ലിം ലീഗും’; സിപിഐഎം ജില്ലാ സെക്രട്ടറി

‘നിക്ഷേപത്തുക ലഭിക്കാത്തതിൽ വായോധികൻ ആത്മഹത്യ ചെയ്ത സംഭവം, തട്ടിപ്പിന് നേതൃത്വം കൊടുത്തത് കോൺഗ്രസും മുസ്ലിം ലീഗും’; സിപിഐഎം ജില്ലാ സെക്രട്ടറി

പി എം ആര്‍ഷോയും കെ വിദ്യയും വിവാഹിതരാകുന്നു; തൃക്കരിപ്പൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ തിങ്കളാഴ്ച വിവാഹം

പി എം ആര്‍ഷോയും കെ വിദ്യയും വിവാഹിതരാകുന്നു; തൃക്കരിപ്പൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ തിങ്കളാഴ്ച വിവാഹം

ഇന്നത്തെ കോടി ആര് നേടും? കാരുണ്യ ലോട്ടറി KR 755 ഫലം ഇന്ന്

ഇന്നത്തെ കോടി ആര് നേടും? കാരുണ്യ ലോട്ടറി KR 755 ഫലം ഇന്ന്