ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്പരന്റ് LED സ്ക്രീൻ: മാജിക് ഫ്രെയിംസ് സിനിമാസിന്റെ 50-ാമത് സ്ക്രീൻ കൊച്ചിയിൽ

  • news
  • August 17, 2026

കേരളത്തിലെ പ്രമുഖ മൾട്ടിപ്ലക്സ് ശൃംഖലയായ മാജിക് ഫ്രെയിംസ് സിനിമാസ് തങ്ങളുടെ നാഴികക്കല്ലായ 50-ാമത് സ്ക്രീൻ കൊച്ചിയിലെ കാക്കനാട് പ്രവർത്തനസജ്ജമാക്കുന്നു. ചലച്ചിത്ര പ്രേമികൾക്ക് മുൻപെങ്ങുമില്ലാത്തവിധം അത്യാധുനിക ദൃശ്യാനുഭവം സമ്മാനിക്കുന്നതിനായി, ഇന്ത്യയിലെ തന്നെ ആദ്യത്തെ ട്രാൻസ്പരന്റ് LED സ്ക്രീൻ ആണ് ഈ പുതിയ തിയേറ്ററിൽ സ്ഥാപിച്ചിരിക്കുന്നത്. വൈകുന്നേരം 5:30-ന് കാക്കനാടുള്ള മാജിക് ഫ്രെയിംസ് സിനിമാസിന്റെ 50-ാമത് സ്ക്രീ പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങ് നടക്കും.

2011-ൽ Traffic എന്ന സിനിമയിലൂടെ Magic Frames ആരംഭിച്ചപ്പോൾ, അത് മറ്റൊരു നിർമ്മാണക്കമ്പനിയുടെ തുടക്കം മാത്രമായിരുന്നില്ല. മലയാള സിനിമയിൽ പുതിയ ചിന്തകൾക്കും പുതിയ സാധ്യതകൾക്കും വാതിൽ തുറന്ന വലിയൊരു മാറ്റത്തിന്റെ തുടക്കമായിരുന്നു. ഉസ്താദ് ഹോട്ടൽ, ഹൗ ഓൾഡ് ആർ യു, ഡ്രൈവിംഗ് ലൈസൻസ്, ജനഗണമന, കടുവ, കൂമൻ, എ.ആർ.എം. തുടങ്ങി വ്യത്യസ്തമായ സിനിമകളിലൂടെ ആ യാത്ര വളർന്നു. നിർമ്മാണത്തിൽ മാത്രം ഒതുങ്ങാതെ, വലിയ സിനിമകളുടെ കേരള വിതരണത്തിലും Magic Frames ശക്തമായ സാന്നിധ്യമായി. ഇന്ന് കാക്കനാട് ആ യാത്രയുടെ മറ്റൊരു വലിയ അധ്യായം തുറക്കുകയാണ്.

Related Posts

തിങ്കളാഴ്ച പറഞ്ഞത് ‘ഹെലികോപ്റ്റർ യാത്ര നിക്ഷേപകരെ കാണാൻ’, ഇന്ന് പറഞ്ഞത് ‘കൊച്ചിയിൽ പോയതു കൊണ്ട് അവിടെവെച്ച് കണ്ടു’; ഹെലികോപ്ടർ യാത്രയിൽ രണ്ട് വ്യത്യസ്ത വിശദീകരണവുമായി മുഖ്യമന്ത്രി
  • August 5, 2026

ഹെലികോപ്ടർ യാത്രയിൽ രണ്ട് വ്യത്യസ്ത വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. നിക്ഷേപകരെ കാണാൻ പോയെന്ന് തിങ്കളാഴ്ച അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു, എന്നാൽ കൊച്ചിയിൽ പോയതു കൊണ്ടാണ് അവിടെ വച്ച് കണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ ഇന്നത്തെ മറുപടി. രണ്ടു ദിവസം രണ്ടു…

Continue reading
ആസ്വദിക്കാം സം​ഗീത സായാഹ്നം; ‘ദി ബൻസുരി സർക്കിൾ’ കൊച്ചിയിൽ
  • July 23, 2026

സാധാരണ സംഗീതപരിപാടികളിൽ നിന്ന് വ്യത്യസ്തമായ ഒരു അനുഭവവുമായി ‘The Bansuri Circle’ കൊച്ചിയിലെത്തുന്നു. ഇത് ഒരു സംഗീതവിരുന്ന് മാത്രമല്ല, മനോഹരമായ ഓർമ്മകൾ കൂടി സമ്മാനിക്കുന്നതായിരിക്കും. സംഗീതജ്ഞൻ രാജേഷ് ചേർത്തല അവതരിപ്പിക്കുന്ന ഈ പരിപാടി, തിരക്കിൽ നിന്ന് മാറി സംഗീതത്തെ അടുത്തറിഞ്ഞ് ആസ്വദിക്കാൻ…

Continue reading

You Missed

ഒരു കോടിയുടെ ഭാഗ്യശാലി ആകണ്ടേ? ഭാഗ്യതാര BT 67 ലോട്ടറി ഫലം ഇന്ന്

ഒരു കോടിയുടെ ഭാഗ്യശാലി ആകണ്ടേ? ഭാഗ്യതാര BT 67 ലോട്ടറി ഫലം ഇന്ന്

ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്പരന്റ് LED സ്ക്രീൻ: മാജിക് ഫ്രെയിംസ് സിനിമാസിന്റെ 50-ാമത് സ്ക്രീൻ കൊച്ചിയിൽ

ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്പരന്റ് LED സ്ക്രീൻ: മാജിക് ഫ്രെയിംസ് സിനിമാസിന്റെ 50-ാമത് സ്ക്രീൻ കൊച്ചിയിൽ

ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ല

ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ല

തിരങ്ക യാത്രയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞു

തിരങ്ക യാത്രയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞു

കർണാടകയിലെ ചാമരാജ് നഗറിൽ 3 പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു

കർണാടകയിലെ ചാമരാജ് നഗറിൽ 3 പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി