സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്; ‘ഉളുപ്പുണ്ടെങ്കില്‍ പിണറായി വിജയന്‍ പ്രതിപക്ഷനേതാവ് സ്ഥാനം രാജിവെക്കണം’; ഷോണ്‍ ജോര്‍ജ്

പിണറായി വിജയന്‍ പ്രതിപക്ഷനേതൃസ്ഥാനം രാജിവയ്ക്കണമെന്ന് ബിജെപി നേതാവും കേസിലെ പരാതിക്കാരനുമായ ഷോണ്‍ ജോര്‍ജ്. സിഎംആര്‍എല്‍ – എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ടാണ് പ്രതികരണം. ഹവാല ഇടപാട് പോലും പുറത്തുവന്നുവെന്നും ഉളുപ്പ് ഉണ്ടെങ്കില്‍ പിണറായി രാജിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ മുതല്‍ തുടങ്ങിയ അഴിമതിയാണ്. ഈ അഴിമതികള്‍ക്ക് കുടപിടിക്കാന്‍ തുടങ്ങിയതാണ് വീണയുടെ സ്ഥാപനങ്ങള്‍. ഗള്‍ഫില്‍ നിന്ന് പണം പോയത് അമേരിക്കയിലേക്കാണ്. യാതൊരു സേവനവും നല്‍കാതെ വീണ കൈപ്പറ്റിയ മുഴുവന്‍ പണവും പിണറായി വിജയന്റേതാണ്. പിണറായി വിജയന് കൊടുത്ത കൈക്കൂലിയാണ്. ഈ നാടിനെ വിറ്റതാണ്. തോറിയം ഈ നാട്ടില്‍ നിന്ന് കടത്തപ്പെട്ടിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ഇപ്പോള്‍ കാണുന്നത് ഒരു മഞ്ഞുമലയുടെ അറ്റം മാത്രമാണ് – അദ്ദേഹം പറഞ്ഞു.

ഹവാല പണം കടത്തിയിട്ടുണ്ടെങ്കില്‍ സ്വപ്‌ന സുരേഷ് പറഞ്ഞ മുഴുവന്‍ കാര്യങ്ങളും ശരിയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ കാലഘട്ടത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള ആരോപണങ്ങള്‍ ഒക്കെ ശരി വെക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ള തെളിവുകള്‍. അന്വേഷണം ശരിയായ ദിശയിലാണ്. ഇഡി ഔദ്യോഗികമായി പത്രകുറിപ്പ് ഇറക്കിയതാണ്. പിണറായിയെ മാറ്റിനിര്‍ത്താന്‍ സിപിഐഎം തയാറാകണം. മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ടല്ല റെയ്ഡ്. വീണയുമായി നടത്തിയ സമ്പത്തിക ഇടപാടുകളിലാണ്. റിയാസുമായി ബന്ധപെട്ട് കോഴിക്കോട് വലിയ ലോബി പ്രവര്‍ത്തിക്കുന്നു- ഷോണ്‍ പറഞ്ഞു.

Related Posts

‘നിയമവിരുദ്ധം’; മുഖ്യമന്ത്രിയുടെ കെ.എസ്.ഇ.ബി AI ഡാൻസ് വീഡിയോ നീക്കം ചെയ്‌ത്‌ മെറ്റ
  • September 14, 2026

മുഖ്യമന്ത്രി വിഡി സതീശന്‍റെ വൈറലായ കെഎസ്ഇബി ഡാന്‍സ് വിഡിയോ നീക്കി മെറ്റ. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോ ഇനി ഇന്ത്യയില്‍ കാണാനാകില്ല. വിഡിയോ പങ്കുവച്ച് AI കവല എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വിഡിയോ നിയന്ത്രിച്ച വിവരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പുറത്തുവിട്ടത്. കുറച്ചുസമയത്തിനകം തന്നെ…

Continue reading
ബ്രിക്‌സ് ഉച്ചകോടി; ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും
  • September 10, 2026

ഡല്‍ഹി: സംഘര്‍ഷത്തിനല്ല സഹകരണത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ സന്ദേശം. അന്താരാഷ്ട്ര ബഹിരാകാശ ഉച്ചകോടിയില്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രിയുടെ പ്രതികണം. അതിനിടെ, ബ്രിക്‌സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും. ഉച്ചകോടിയില്‍…

Continue reading

You Missed

വാര്‍ത്താ കവറേജിനിടെ എന്‍ബിസി ലോസ് ഏഞ്ചലസിന്റെ ഹെലികോപ്ടര്‍ തകര്‍ന്നു; മൂന്ന് മരണം

വാര്‍ത്താ കവറേജിനിടെ എന്‍ബിസി ലോസ് ഏഞ്ചലസിന്റെ ഹെലികോപ്ടര്‍ തകര്‍ന്നു; മൂന്ന് മരണം

ഇതിഹാസ നായകന് യാത്രയയപ്പ് നൽകാൻ AFA; മെസ്സിയുടെ അവസാന മത്സരം ഒക്ടോബർ ആറിന്

ഇതിഹാസ നായകന് യാത്രയയപ്പ് നൽകാൻ AFA; മെസ്സിയുടെ അവസാന മത്സരം ഒക്ടോബർ ആറിന്

റിപ്പോര്‍ട്ടര്‍ ചാനലില്‍ പരിശോധന നടത്തിയത് നിയമപരമായി, സംപ്രേക്ഷണം തടസപ്പെടുത്തിയതായി അറിയില്ല, ആ ചാനലില്‍ തന്നെയാണ് വാര്‍ത്ത കണ്ടത്: മുഖ്യമന്ത്രി

റിപ്പോര്‍ട്ടര്‍ ചാനലില്‍ പരിശോധന നടത്തിയത് നിയമപരമായി, സംപ്രേക്ഷണം തടസപ്പെടുത്തിയതായി അറിയില്ല, ആ ചാനലില്‍ തന്നെയാണ് വാര്‍ത്ത കണ്ടത്: മുഖ്യമന്ത്രി

ഇ.ഡി റിപ്പോർട്ട് സർക്കാരിന് അയച്ചിട്ടുണ്ട്; നിർദേശങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് ഡിജിപി

ഇ.ഡി റിപ്പോർട്ട് സർക്കാരിന് അയച്ചിട്ടുണ്ട്; നിർദേശങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് ഡിജിപി

മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫാബിസിന്റെ ലോക്കറില്‍ ഇ ഡി പരിശോധന; ലോക്കറിലുള്ളത് 50 പവനോളം സ്വര്‍ണം

മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫാബിസിന്റെ ലോക്കറില്‍ ഇ ഡി പരിശോധന; ലോക്കറിലുള്ളത് 50 പവനോളം സ്വര്‍ണം

ചെങ്കടലില്‍ ആധിപത്യം ഉറപ്പിച്ച് ഹൂതികള്‍, കൂടുതല്‍ ദ്വീപുകള്‍ പിടിച്ചെടുത്തു; സൗദിയ്ക്ക് നേരെ ഇന്നും ഹൂതി ആക്രമണം

ചെങ്കടലില്‍ ആധിപത്യം ഉറപ്പിച്ച് ഹൂതികള്‍, കൂടുതല്‍ ദ്വീപുകള്‍ പിടിച്ചെടുത്തു; സൗദിയ്ക്ക് നേരെ ഇന്നും ഹൂതി ആക്രമണം