‘വന്ദേ മാതരം മുഴുവനായും ആലപിക്കണമെന്നതാണ് പ്രോട്ടോക്കോള്‍ അതുണ്ടായില്ല’; അതൃപ്തി പരസ്യമാക്കി ഗവര്‍ണര്‍

നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തില്‍ ദേശീയഗീതമായ വന്ദേമാതരം പൂര്‍ണമായി ആലപിക്കാത്തതില്‍ ഗവര്‍ണര്‍ക്ക് അതൃപ്തി. മുഴുവനായും ആലപിക്കണമെന്നതാണ് പ്രോട്ടോക്കോളെന്നും എന്നാല്‍ ഉണ്ടായില്ലെന്നും ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ പറഞ്ഞു. വിശദീകരണം തേടുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ എന്തു നടപടിയെടുക്കുമെന്ന് നോക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു.

എന്നാല്‍, വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ സര്‍ക്കാരിനെ പ്രതിപക്ഷം പിന്തുണച്ചു. ആര്‍എസ്എസ് അജണ്ട കേരളത്തിന് നടപ്പാക്കേണ്ട ബാധ്യതയില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. വന്ദേമാതരത്തിന് ദേശീയ ഗാനത്തിന് എഴുന്നേറ്റു നില്‍ക്കുന്നത് പോലെ എഴുന്നേറ്റ് നില്‍ക്കേണ്ടതില്ല. എഴുന്നേറ്റ് നിന്നാണ് എല്ലാവരും കേട്ടത്. പ്രതിപക്ഷം എഴുന്നേറ്റ് നിന്നില്ല. മുഴുവന്‍ ചൊല്ലുക എന്നത് ആര്‍എസ്എസ് അജണ്ടയാണ്. ആര്‍എസ്എസ് അജണ്ട നടപ്പാക്കേണ്ട ബാധ്യത കേരളത്തിന് ഇല്ല. സത്യപ്രതിജ്ഞ ചടങ്ങില്‍ മുഴുവന്‍ ചൊല്ലി – അദ്ദേഹം പറഞ്ഞു.

കേരള നിയമസഭാ ചരിത്രത്തില്‍ ആദ്യമായാണ് സഭ നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് വന്ദേമാതരം ആലപിച്ചത്. ദേശീയഗീതമായ വന്ദേമാതരം മുഴുവനായും ആലപിക്കണമെന്ന ലോക്ഭവന്‍ നിര്‍ദേശം സര്‍ക്കാര്‍ തള്ളി. സഭ നടപടികളുടെ തുടക്കത്തിലും ഒടുക്കത്തിലും പൊലീസ് ബാന്‍ഡ് ബ്യൂഗിളില്‍ വായിച്ചത് വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഈരടികള്‍ മാത്രമാണ്.

Related Posts

‘ആനയാണ് ചത്തതെങ്കില്‍ ലോകത്തുള്ള ആള്‍ക്കാരെല്ലാം ഇവിടെ വന്നേനെ; മരണത്തില്‍ ഉത്തരവാദി വനംവകുപ്പ്’; ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തില്‍ ജനരോഷം
  • June 8, 2026

ഇടുക്കി ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. 36കാരിയായ മാരിയാണ് കൊല്ലപ്പെട്ടത്. മകനെ സ്‌കൂളില്‍ വിടാന്‍ പോകുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. കുട്ടിക്കും പരുക്കേറ്റു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കൊണ്ടുപോകുന്നത് നാട്ടുകാര്‍ തടഞ്ഞു. മരണത്തില്‍ ഫോറസ്റ്റാണ് ഉത്തരവാദികള്‍ എന്ന്…

Continue reading
ഫിലിപ്പീൻസിൽ ഭൂചലനത്തിന് പിന്നാലെ സുനാമി; തെക്കൻ പ്രദേശങ്ങളിൽ വൻ നാശനഷ്ടം
  • June 8, 2026

ഫിലിപ്പീൻസിൽ ഭൂചലനത്തിന് പിന്നാലെ സുനാമി. ഫിലിപ്പീൻസിലെ തെക്കൻ പ്രദേശങ്ങളിൽ വൻ നാശനഷ്ടം ഉണ്ടായി. 38 ഓളം കെട്ടിടങ്ങൾ തകർന്നു. ഫിലിപ്പീൻസിലെ മിൻഡാനാവോയിലെ ആറിടങ്ങളിൽ സുനാമി തിരകൾ എത്തിയെന്ന് റിപ്പോർട്ട്. ഫിലിപ്പീൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജിആൻഡ് സീസ്മോളജിയുടേതാണ് റിപ്പോർട്ട്. ഇന്തോനേഷ്യയിൽ സുനാമി മുന്നറിയിപ്പ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കാഫിർ സ്‌ക്രീൻഷോട്ട് കേസ്; റിബേഷ് രാമകൃഷ്ണൻ DYFI ഭാരവാഹിത്വം ഒഴിഞ്ഞു

കാഫിർ സ്‌ക്രീൻഷോട്ട് കേസ്; റിബേഷ് രാമകൃഷ്ണൻ DYFI ഭാരവാഹിത്വം ഒഴിഞ്ഞു

‘ആനയാണ് ചത്തതെങ്കില്‍ ലോകത്തുള്ള ആള്‍ക്കാരെല്ലാം ഇവിടെ വന്നേനെ; മരണത്തില്‍ ഉത്തരവാദി വനംവകുപ്പ്’; ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തില്‍ ജനരോഷം

‘ആനയാണ് ചത്തതെങ്കില്‍ ലോകത്തുള്ള ആള്‍ക്കാരെല്ലാം ഇവിടെ വന്നേനെ; മരണത്തില്‍ ഉത്തരവാദി വനംവകുപ്പ്’; ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തില്‍ ജനരോഷം

‘മുണ്ടക്കൈ – ചൂരൽമല ഗുണഭോക്തൃ ഫണ്ട് വിതരണത്തിൽ കാലതാമസം വരുത്തി’; വയനാട് ജില്ലാ കളക്ടർക്കെതിരെ നടപടിക്ക് നീക്കം

പിഎം ശ്രീ; കേരളം ഇതുവരെ പദ്ധതി ആരംഭിച്ചിട്ടില്ല; ഒരു നയാ പൈസ വാങ്ങിയിട്ടില്ല; വി ശിവന്‍കുട്ടി

പിഎം ശ്രീ; കേരളം ഇതുവരെ പദ്ധതി ആരംഭിച്ചിട്ടില്ല; ഒരു നയാ പൈസ വാങ്ങിയിട്ടില്ല; വി ശിവന്‍കുട്ടി

വെസ്റ്റ് നൈൽ പനി; സംസ്ഥാനത്ത് വീണ്ടും ഒരു മരണം

വെസ്റ്റ് നൈൽ പനി; സംസ്ഥാനത്ത് വീണ്ടും ഒരു മരണം

ഫിലിപ്പീൻസിൽ ഭൂചലനത്തിന് പിന്നാലെ സുനാമി; തെക്കൻ പ്രദേശങ്ങളിൽ വൻ നാശനഷ്ടം

ഫിലിപ്പീൻസിൽ ഭൂചലനത്തിന് പിന്നാലെ സുനാമി; തെക്കൻ പ്രദേശങ്ങളിൽ വൻ നാശനഷ്ടം