ട്രംപിൻ്റെ അവകാശവാദങ്ങൾ തള്ളി ഇറാൻ: മരവിപ്പിച്ച 1200 കോടി ഡോളറിന്റെ ആസ്തി ഉടനടി വിട്ടു നൽകണം

സമാധാന കരാറിനെപ്പറ്റിയുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങൾ തള്ളി ഇറാൻ. ഹോർമുസ് കടലിടുക്ക് നിബന്ധനകളില്ലാതെ തുറക്കുമെന്നും ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം നശിപ്പിക്കുമെന്നും കരാറിൽ ധാരണയായതായി ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ ധാരണയുടെ കരടിൽ അത്തരം പരാമർശമില്ലെന്നും അമേരിക്കയുടെ നാവിക ഉപരോധം പിൻവലിച്ച ശേഷം മാത്രമേ ഹോർമുസ് തുറക്കുകയുള്ളുവെന്നും ഇറാൻ വ്യക്തമാക്കി.

ഹോർമുസിൽ നിരീക്ഷണവും പരിശോധനയും സുരക്ഷാ നടപടികളും മാരിടൈം സേവനങ്ങളും ഇറാൻ തുടരുമെന്നും ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് ന്യൂസ് വ്യക്തമാക്കി. 1200 കോടി ഡോളറിന്റെ മരവിപ്പിച്ച ഇറാനിയൻ ആസ്തി ഉടനടി വിട്ടു നൽകിയതിനു ശേഷം മാത്രമേ ചർച്ചകളുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയുള്ളുവെന്നും ഇറാൻ വ്യക്തമാക്കി. കരാറിൽ ഉടൻ തീരുമാനമെടുക്കുമെന്ന് സിറ്റുവേഷൻ റൂം യോഗത്തിനു മുമ്പായി ഡോണാൾഡ് ട്രംപ് പ്രസ്താവിച്ചിരുന്നു. യോഗം അവസാനിച്ചതിനുശേഷം ഇതുവരെ ഒരു പ്രഖ്യാപനം വന്നിട്ടില്ല. ഹോർമുസിൽ ടോൾ അനുവദിക്കില്ലെന്നും യുറേനിയം ശേഖരം നശിപ്പിക്കുമെന്നും കരാറിലുണ്ടെന്ന് ഇന്നലെ ട്രൂത്ത് സോഷ്യലിൽ ട്രംപ് പറഞ്ഞിരുന്നു.

അതേസമയം ഇറാനുമായുള്ള വെടിനിർത്തൽ കരാറിൽ ഉടൻ തീരുമാനമെടുക്കുമെന്ന് വീണ്ടും ഡോണാൾഡ് ട്രംപ് അവകാശപ്പെട്ടു. ഒരിക്കലും ഒരു ആണവായുധമോ ബോംബോ നിർമ്മിക്കില്ലെന്ന് ഇറാൻ സമ്മതിക്കണം. ഹൊർമുസ് കടലിടുക്ക് യാതൊരുവിധ നികുതികളോ തടസ്സങ്ങളോ ഇല്ലാതെ ഇരുവശത്തേക്കുമുള്ള കപ്പൽ ഗതാഗതത്തിനായി ഉടനടി തുറന്നുനൽകണമെന്നും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇറാൻ ഇതുവരെ ഈ രണ്ട് നിബന്ധനകളും അംഗീകരിക്കാൻ തയ്യാറായിട്ടില്ല. ഇറാനും അമേരിക്കയും തമ്മിലുള്ള ധാരണാപത്രത്തിന് അന്തിമരൂപമായിട്ടില്ലെന്ന് ഇറാൻ വിദേശകാര്യവക്താവ് ഇസ്മായിൽ ബഗായ് അറിയിച്ചു.

Related Posts

‘ആനയാണ് ചത്തതെങ്കില്‍ ലോകത്തുള്ള ആള്‍ക്കാരെല്ലാം ഇവിടെ വന്നേനെ; മരണത്തില്‍ ഉത്തരവാദി വനംവകുപ്പ്’; ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തില്‍ ജനരോഷം
  • June 8, 2026

ഇടുക്കി ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. 36കാരിയായ മാരിയാണ് കൊല്ലപ്പെട്ടത്. മകനെ സ്‌കൂളില്‍ വിടാന്‍ പോകുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. കുട്ടിക്കും പരുക്കേറ്റു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കൊണ്ടുപോകുന്നത് നാട്ടുകാര്‍ തടഞ്ഞു. മരണത്തില്‍ ഫോറസ്റ്റാണ് ഉത്തരവാദികള്‍ എന്ന്…

Continue reading
ഫിലിപ്പീൻസിൽ ഭൂചലനത്തിന് പിന്നാലെ സുനാമി; തെക്കൻ പ്രദേശങ്ങളിൽ വൻ നാശനഷ്ടം
  • June 8, 2026

ഫിലിപ്പീൻസിൽ ഭൂചലനത്തിന് പിന്നാലെ സുനാമി. ഫിലിപ്പീൻസിലെ തെക്കൻ പ്രദേശങ്ങളിൽ വൻ നാശനഷ്ടം ഉണ്ടായി. 38 ഓളം കെട്ടിടങ്ങൾ തകർന്നു. ഫിലിപ്പീൻസിലെ മിൻഡാനാവോയിലെ ആറിടങ്ങളിൽ സുനാമി തിരകൾ എത്തിയെന്ന് റിപ്പോർട്ട്. ഫിലിപ്പീൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജിആൻഡ് സീസ്മോളജിയുടേതാണ് റിപ്പോർട്ട്. ഇന്തോനേഷ്യയിൽ സുനാമി മുന്നറിയിപ്പ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കാഫിർ സ്‌ക്രീൻഷോട്ട് കേസ്; റിബേഷ് രാമകൃഷ്ണൻ DYFI ഭാരവാഹിത്വം ഒഴിഞ്ഞു

കാഫിർ സ്‌ക്രീൻഷോട്ട് കേസ്; റിബേഷ് രാമകൃഷ്ണൻ DYFI ഭാരവാഹിത്വം ഒഴിഞ്ഞു

‘ആനയാണ് ചത്തതെങ്കില്‍ ലോകത്തുള്ള ആള്‍ക്കാരെല്ലാം ഇവിടെ വന്നേനെ; മരണത്തില്‍ ഉത്തരവാദി വനംവകുപ്പ്’; ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തില്‍ ജനരോഷം

‘ആനയാണ് ചത്തതെങ്കില്‍ ലോകത്തുള്ള ആള്‍ക്കാരെല്ലാം ഇവിടെ വന്നേനെ; മരണത്തില്‍ ഉത്തരവാദി വനംവകുപ്പ്’; ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തില്‍ ജനരോഷം

‘മുണ്ടക്കൈ – ചൂരൽമല ഗുണഭോക്തൃ ഫണ്ട് വിതരണത്തിൽ കാലതാമസം വരുത്തി’; വയനാട് ജില്ലാ കളക്ടർക്കെതിരെ നടപടിക്ക് നീക്കം

പിഎം ശ്രീ; കേരളം ഇതുവരെ പദ്ധതി ആരംഭിച്ചിട്ടില്ല; ഒരു നയാ പൈസ വാങ്ങിയിട്ടില്ല; വി ശിവന്‍കുട്ടി

പിഎം ശ്രീ; കേരളം ഇതുവരെ പദ്ധതി ആരംഭിച്ചിട്ടില്ല; ഒരു നയാ പൈസ വാങ്ങിയിട്ടില്ല; വി ശിവന്‍കുട്ടി

വെസ്റ്റ് നൈൽ പനി; സംസ്ഥാനത്ത് വീണ്ടും ഒരു മരണം

വെസ്റ്റ് നൈൽ പനി; സംസ്ഥാനത്ത് വീണ്ടും ഒരു മരണം

ഫിലിപ്പീൻസിൽ ഭൂചലനത്തിന് പിന്നാലെ സുനാമി; തെക്കൻ പ്രദേശങ്ങളിൽ വൻ നാശനഷ്ടം

ഫിലിപ്പീൻസിൽ ഭൂചലനത്തിന് പിന്നാലെ സുനാമി; തെക്കൻ പ്രദേശങ്ങളിൽ വൻ നാശനഷ്ടം