അഭിജിത് ദീപ്‌കെയുടെ മുത്തശ്ശി അന്തരിച്ചു; അഭിജിത്ത് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നത് അനിശ്ചിതത്വത്തില്‍

  • news
  • October 10, 2026


കോക്രോച്ച് ജനത പാര്‍ട്ടി (സിജെപി) സ്ഥാപകന്‍ അഭിജിത് ദീപ്‌കെയെ ദില്ലിയില്‍ കരുതല്‍ തടങ്കലിലാക്കിയതിന് പിന്നാലെ അദ്ദേഹത്തിന്റെ മുത്തശ്ശി സവിത്രിബായ് ശങ്കര്‍ ഡിപ്‌കെ മഹാരാഷ്ട്രയിലെ ഹിംഗോളി ജില്ലയിലെ അവരുടെ ജന്മഗ്രാമത്തില്‍ അന്തരിച്ചതായുള്ള വിവരങ്ങള്‍ വന്നു. ദീര്‍ഘകാലത്തെ അസുഖത്തെത്തുടര്‍ന്നാണ് അന്ത്യമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സന്തുക് പിംപ്രി ഗ്രാമത്തില്‍ തന്റെ അവസാന നാളുകള്‍ കഴിയവെ കുറച്ച് ദിവസങ്ങളായി അവര്‍ വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. മരണവാര്‍ത്ത അറിഞ്ഞതോടെ ഗ്രാമത്തിന് പുറമെ രാഷ്ട്രീയ, സാമൂഹിക മേഖലകളിലുള്ള പ്രമുഖര്‍ അനുശോചിച്ചു.

ജന്തര്‍ മന്ദറില്‍ നടന്ന സിജെപിയുടെ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ദേശീയ തലസ്ഥാനത്ത് എത്തിയ ശേഷം ഡിപ്‌കെയെ ശനിയാഴ്ച ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ (ഐജിഐ) വിമാനത്താവളത്തില്‍ ദില്ലി പോലീസ് തടഞ്ഞു. ഇപ്പോള്‍ അദ്ദേഹം കരുതല്‍ കസ്റ്റഡിയിലാണെന്നാണ് വിവരം. എവിടേക്കാണ് അഭിജീത്ത് ദീപ്‌കെയെ പോലീസ് കൊണ്ടുപോയിരിക്കുന്നതെന്ന് വ്യക്തമല്ലായിരുന്നു. അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ തന്നെ മുത്തശ്ശിയുടെ അന്ത്യകര്‍മ്മങ്ങളിലും സംസ്‌കാര ചടങ്ങിലും പങ്കെടുക്കാന്‍ അദ്ദേഹത്തിന് ജന്മനാട്ടില്‍ എത്താന്‍ കഴിയുമോ എന്നത് വ്യക്തമല്ല.

ഡല്‍ഹിയിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും നടക്കുന്ന പ്രതിഷേധത്തില്‍ അഭിജീത്ത് ദീപ്‌കെയുടെ ആസൂത്രിത പങ്കാളിത്തം ആരോപിച്ച് അദ്ദേഹം പോലീസ് നടപടി നേരിടുന്നതിനിടയിലാണ് മുത്തശ്ശിയുടെ വിയോഗം. തന്റെ ചെറുമകനെ സാവിത്രിബായ് പിന്തുണച്ചിരുന്നതായും ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്കിടയില്‍ വീട്ടിലെ മുതിര്‍ന്ന അംഗത്തിന്റെ വിയോഗം കുടുംബത്തെ പ്രയാസത്തിലാക്കിയതായും റിപ്പോര്‍ട്ടുണ്ട്.

Related Posts

സ്ത്രീ ശക്തി ലോട്ടറിയിലൂടെ ഇന്ന് കോടി നേടിയത് ആലപ്പുഴയില്‍ വിറ്റ ടിക്കറ്റ്; അറിയാം സമ്പൂര്‍ണഫലം
  • November 24, 2026

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സ്ത്രീ ശക്തി ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്. ഒരു കോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. ഈ തുക നേടിയിരിക്കുന്നത് ആലപ്പുഴയില്‍ ജയഘോഷന്‍ എന്ന ഏജന്റ് വിറ്റ SW 890947 നമ്പരിലെ ടിക്കറ്റിനാണ്. രണ്ടാം സമ്മാനമായ…

Continue reading
ബിസ്ലേരി കുടിവെള്ളത്തിനെതിരായുള്ള സര്‍ക്കാര്‍ നടപടി; വിശദീകരണവുമായി കമ്പനി
  • November 23, 2026

നിര്‍ദ്ദിഷ്ട ബ്രോമേറ്റ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ട ‘ബിസ്ലേരി വാട്ടര്‍’ സാമ്പിള്‍ സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ച് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) കമ്പനിക്കെതിരെ നടപടി പ്രഖ്യാപിച്ചതിന് പിന്നാലെ എഫ്എസ്എസ്എഐക്ക് വിശദീകരണം നല്‍കിയിരിക്കുകയാണ് കമ്പനി. 2025 സെപ്റ്റംബര്‍ 30 നാണ്…

Continue reading

You Missed

ബലാത്സംഗ കേസ്; ഫോണിന്റെ പാസ്‌വേഡ് നൽകണം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ

ബലാത്സംഗ കേസ്; ഫോണിന്റെ പാസ്‌വേഡ് നൽകണം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ

ശബരിമല യുവതി പ്രവേശന കേസ്: വിശാല ബെഞ്ചിന്റെ വിധി ക്രിസ്മസ് അവധിക്ക് മുൻപ്

ശബരിമല യുവതി പ്രവേശന കേസ്: വിശാല ബെഞ്ചിന്റെ വിധി ക്രിസ്മസ് അവധിക്ക് മുൻപ്

തുടർച്ചയായി വ്യക്തി അധിക്ഷേപം നടത്തി; അബിൻ വർക്കി എംഎൽഎയ്ക്കെതിരെ നിയമനടപടി സ്വീകരിക്കും, വീണാ ജോർജ്

തുടർച്ചയായി വ്യക്തി അധിക്ഷേപം നടത്തി; അബിൻ വർക്കി എംഎൽഎയ്ക്കെതിരെ നിയമനടപടി സ്വീകരിക്കും, വീണാ ജോർജ്

ഞാൻ പങ്കെടുത്ത ഒരു സമരത്തിൽ പോലും കണ്ടിട്ടില്ല, യൂത്ത് കോൺഗ്രസ് അധ്യക്ഷനാകാനുള്ള അഖിൽ J S ന്റെ യോഗ്യത എന്താണ്?’; തുറന്നടിച്ച് നേമം ഷജീർ

ഞാൻ പങ്കെടുത്ത ഒരു സമരത്തിൽ പോലും കണ്ടിട്ടില്ല, യൂത്ത് കോൺഗ്രസ് അധ്യക്ഷനാകാനുള്ള അഖിൽ J S ന്റെ യോഗ്യത എന്താണ്?’; തുറന്നടിച്ച് നേമം ഷജീർ

കെ.സി. വേണുഗോപാലിനെതിരായ സൈബർ ആക്രമണം: ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്

കെ.സി. വേണുഗോപാലിനെതിരായ സൈബർ ആക്രമണം: ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്

ഇന്നും കുറഞ്ഞു 2000ലേറെ രൂപ; തകര്‍ന്നടിഞ്ഞ് പൊന്ന്

ഇന്നും കുറഞ്ഞു 2000ലേറെ രൂപ; തകര്‍ന്നടിഞ്ഞ് പൊന്ന്