നിതി ആയോഗ് യോഗത്തിൽ കേന്ദ്രത്തെ വിമര്‍ശിച്ച് മമത; മൈക്ക് ഓഫാക്കിയതിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി

നിതി ആയോഗ് കൊണ്ട് പ്രയോജനമില്ലെങ്കില്‍  പിന്നെ എന്തുകൊണ്ട് പങ്കെടുത്തുവെന്നാണ് ശിവസേനയുടെ ചോദ്യം

നിതി ആയോഗ് പിരിച്ചുവിടണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി.  ഇന്ത്യ സഖ്യത്തിലെ മറ്റ് മുഖ്യമന്ത്രിമാര്‍ ബഹിഷ്ക്കരിച്ച യോഗത്തില്‍ പങ്കെടുത്ത ശേഷമായിരുന്നു പ്രതികരണം. യോഗത്തിൽ കേന്ദ്ര സര്‍ക്കാരിനെതിരെ മമത ബാനര്‍ജി രൂക്ഷ വിമര്‍ശനമുയര്‍ത്തി. ഇന്ത്യ സഖ്യത്തിൻ്റെ തീരുമാനം മറികടന്ന് യോഗത്തിൽ പങ്കെടുത്ത മമത ബാനര്‍ജിയെ ശിവസേന വിമര്‍ശിച്ചു.

കേന്ദ്ര ബജറ്റിനെതിരായ പ്രതിഷേധ സൂചകമായാണ് ഇന്ത്യ സഖ്യത്തിലെ ഏഴ് മുഖ്യമന്ത്രിമാര്‍ വിട്ടുനിന്നിരുന്നു. ഇന്ന് പ്രധാനമന്ത്രി അധ്യക്ഷനായ നിതി ആയോഗ് യോഗത്തിലാണ് മമത ബാനര്‍ജി പങ്കെടുത്തത്. പ്രതിപക്ഷ സംസ്ഥാനങ്ങളെ അവഗണിച്ച ബജറ്റ് രാഷ്ട്രീയ താല്‍പര്യത്തിന് വേണ്ടി മാത്രമാണെന്ന് മോദിയുടെ സാന്നിധ്യത്തില്‍ മമത തുറന്നടിച്ചു. കേന്ദ്ര പദ്ധതികളില്‍ നിന്ന് ബംഗാളിനെ ഒഴിവാക്കുകയാണെന്നും കുറ്റപ്പെടുത്തി. അഞ്ച് മിനിട്ട് സംസാരിച്ചപ്പോഴേക്കും മൈക്ക് ഓഫാക്കി. തുടര്‍ന്ന് യോഗത്തില്‍ നിന്ന്  മമത ബാനര്‍ജി ഇറങ്ങിപോയി. ആസൂത്രണ കമ്മീഷനെ തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട മമത, നിതി ആയോഗ് കൊണ്ട് ഒരു പ്രയോജനവുമില്ലെന്നും തുറന്നടിച്ചു.

നിതി ആയോഗ് കൊണ്ട് പ്രയോജനമില്ലെങ്കില്‍  പിന്നെ എന്തുകൊണ്ട് പങ്കെടുത്തുവെന്നാണ് ശിവസേനയുടെ ചോദ്യം. പങ്കെടുക്കരുതെന്നത് കൂട്ടായ തീരുമാനമായിരുന്നുവെന്ന് സഞ്ജയ് റാവത്ത് പ്രതികരിച്ചു. തന്നോടാരും പറഞ്ഞില്ലെന്നായിരുന്നു മമതയുടെ നിലപാട്. മൂന്നാം മോദി സര്‍ക്കാര്‍ വന്നതിന് ശേഷമുള്ള നിതി ആയോഗിന്‍റെ ആദ്യ ഗവേണിംഗ് കൗണ്‍സില്‍ യോഗമാണ് ചേര്‍ന്നത്.  ബജറ്റില്‍ ഒന്നും കിട്ടിയില്ലെന്ന് പരാതിപ്പെടുന്ന സംസ്ഥാനങ്ങളെ അനുനയിപ്പിക്കുക കൂടിയായിരുന്നു ഉദ്ദേശം. 

  • Related Posts

    ചെന്നൈയിൽ 14 കാരൻ ഓടിച്ച കാർ ഇടിച്ച് വൃദ്ധൻ മരിച്ചു
    • April 10, 2025

    ചെന്നൈയിൽ പതിനാലുകാരൻ ഓടിച്ച കാർ ഇടിച്ച് വൃദ്ധൻ മരിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെ വടപളനി കുമരൻനഗറിൽ വെച്ചായിരുന്നു അപകടം. വടപ്പളനി സ്വദേശിയായ ശ്യാം പതിനാലുകാരനായ മകനോട് വീട്ടിലുണ്ടായിരുന്ന കാർ മൂടിയിടാൻ ആവശ്യപ്പെട്ട് താക്കോൽ നൽകി. എന്നാൽ മകനും സുഹൃത്തും ചേർന്ന് കാർ…

    Continue reading
    രണ്ട് കുട്ടികളെ നോക്കാൻ ബുദ്ധിമുട്ട്; ഭാര്യയെ കാമുകന് വിവാഹം ചെയ്ത് നൽകി, 4-ാം ദിനം തിരികെ കൂട്ടിക്കൊണ്ട് വന്ന് യുവാവ്
    • April 10, 2025

    ഉത്തർപ്രദേശിൽ അടുത്തിടെ ഭർത്താവ് തന്‍റെ സ്വന്തം ഭാര്യയെ കാമുകന് വിവാഹം ചെയ്ത് നൽകിയ സംഭവം വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ ഇതിൽ വന്‍ ട്വിസ്റ്റ്. വിവാഹത്തിന്‍റെ നാലാം നാൾ രാധികയെ തിരികെ വേണമെന്ന് അഭ്യർഥിച്ച് ബബ്ലു രാത്രി വികാസിന്‍റെ വീട്ടിലേത്തി. ഏഴും രണ്ടും…

    Continue reading

    You Missed

    ആശാ സമരം നാലാം ഘട്ടത്തിലേക്ക്; മെയ് 5 മുതൽ രാപകൽ സമര യാത്ര

    ആശാ സമരം നാലാം ഘട്ടത്തിലേക്ക്; മെയ് 5 മുതൽ രാപകൽ സമര യാത്ര

    ഫ്രൈഡേ ഫിലിം ഹൗസിന്റെ ‘പടക്കളം’ ട്രെയ്‌ലർ പുറത്ത്

    ഫ്രൈഡേ ഫിലിം ഹൗസിന്റെ ‘പടക്കളം’ ട്രെയ്‌ലർ പുറത്ത്

    പെൺസുഹൃത്തിനെ വിവാഹം ചെയ്ത് ക്രിസ്റ്റൻ സ്റ്റെവാർട്ട്

    പെൺസുഹൃത്തിനെ വിവാഹം ചെയ്ത് ക്രിസ്റ്റൻ സ്റ്റെവാർട്ട്

    ‘വിടവാങ്ങിയത് ലാളിത്യത്തിൻ്റെ മഹാ ഇടയൻ, വേർപാട് ക്രൈസ്തവ സഭകൾക്ക് നികത്താനാവാത്ത നഷ്ടം’; അനുശോചിച്ച് യാക്കോബായ സഭ

    ‘വിടവാങ്ങിയത് ലാളിത്യത്തിൻ്റെ മഹാ ഇടയൻ, വേർപാട് ക്രൈസ്തവ സഭകൾക്ക് നികത്താനാവാത്ത നഷ്ടം’; അനുശോചിച്ച് യാക്കോബായ സഭ

    അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനെപ്പോലെ ലാളിത്യം സ്വീകരിച്ച മാര്‍പാപ്പ

    അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനെപ്പോലെ ലാളിത്യം സ്വീകരിച്ച മാര്‍പാപ്പ

    ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി; നല്ലിടയന്‍ നിത്യതയിലേക്ക്

    ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി; നല്ലിടയന്‍ നിത്യതയിലേക്ക്