കള്ളക്കുറിച്ചി വിഷ മദ്യദുരന്തം; മുഖ്യപ്രതി ചിന്നദുരൈ പിടിയിൽ; ഇയാൾ നൂറിലേറെ കേസുകളിൽ പ്രതി

തമിഴ്നാട് കള്ളക്കുറിച്ചി വ്യാജമദ്യദുരന്തവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ചിന്നദുരൈ അറസ്റ്റിൽ. നൂറിനടുത്ത് വ്യാജമദ്യ കേസുകളിൽ പ്രതിയാണ് ചിന്നദുരൈയെന്ന് തമിഴ്നാട് പൊലീസ് പറഞ്ഞു. കടലൂരിൽ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഗോവിന്ദരാജ്, ദാമോദരൻ, വിജയ എന്നിവർ നേരത്തെ പിടിയിലായിരുന്നു. കള്ളക്കുറിച്ചിയിൽ വ്യാജമദ്യദുരന്തത്തിലെ മരണസംഖ്യ 50 ആയി ഉയർന്നു. (kallakurichi hooch tragedy main accused arrested)

വ്യാജമദ്യ നിർമാണവുമായി ബന്ധപ്പെട്ട് നൂറിലധികം കേസുകളുള്ള ഒരാൾ എങ്ങനെ ജയിലിന് പുറത്തിറങ്ങി കുറ്റകൃത്യങ്ങൾ തുടരുന്നു എന്നത് ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബം ഇന്നലെ തന്നെ ചിന്നദുരൈയുടെ അറസ്റ്റ് ആവശ്യപ്പെട്ടിരുന്നു.

സംഭവത്തിൽ രാജ്ഭവൻ നടപടി ആരംഭിച്ചു. ചീഫ് സെക്രട്ടറിയോട് ഗവർണർ റിപ്പോർട്ട് തേടിയിരുന്നു. വിഷമദ്യ ദുരന്തത്തിൽ സർക്കാർ പ്രഖ്യാപിച്ച സിബിസിഐഡി അന്വേഷണം ഇന്ന് തുടങ്ങും. ഇതിനിടെ ഫോറൻസിക് പരിശോധനയിൽ മദ്യത്തിൽ മെഥനോളിന്റെ അംശം തിരിച്ചറിഞ്ഞു.

ലോഡിംഗ് തൊഴിലാളികളും ദിവസ വേതനക്കാരുമാണ് അപകടത്തിൽ പെട്ടതെന്നാണ് വിവരം. വ്യാജ മദ്യ ദുരന്തത്തിന് പിന്നാലെ ജില്ലാ കലക്ടർ ശ്രാവൺ കുമാറിനെ സ്ഥലം മാറ്റി. കൂടാതെ ജില്ലാ പൊലീസ് മേധാവിക്കെതിരെയും നടപടിയെടുത്തു. എസ്പി സമയ്‌സിങ് മീനയെ സസ്‌പെൻഡ് ചെയ്തു. പൊലീസ് ലഹരിവിരുദ്ധ വിഭാഗത്തിലെ ഡെപ്യൂട്ടി സൂപ്രണ്ടടക്കം മുഴുവൻ ഉദ്യോഗസ്ഥരെയും താൽക്കാലികമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്.

  • Related Posts

    ചെന്നൈയിൽ 14 കാരൻ ഓടിച്ച കാർ ഇടിച്ച് വൃദ്ധൻ മരിച്ചു
    • April 10, 2025

    ചെന്നൈയിൽ പതിനാലുകാരൻ ഓടിച്ച കാർ ഇടിച്ച് വൃദ്ധൻ മരിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെ വടപളനി കുമരൻനഗറിൽ വെച്ചായിരുന്നു അപകടം. വടപ്പളനി സ്വദേശിയായ ശ്യാം പതിനാലുകാരനായ മകനോട് വീട്ടിലുണ്ടായിരുന്ന കാർ മൂടിയിടാൻ ആവശ്യപ്പെട്ട് താക്കോൽ നൽകി. എന്നാൽ മകനും സുഹൃത്തും ചേർന്ന് കാർ…

    Continue reading
    രണ്ട് കുട്ടികളെ നോക്കാൻ ബുദ്ധിമുട്ട്; ഭാര്യയെ കാമുകന് വിവാഹം ചെയ്ത് നൽകി, 4-ാം ദിനം തിരികെ കൂട്ടിക്കൊണ്ട് വന്ന് യുവാവ്
    • April 10, 2025

    ഉത്തർപ്രദേശിൽ അടുത്തിടെ ഭർത്താവ് തന്‍റെ സ്വന്തം ഭാര്യയെ കാമുകന് വിവാഹം ചെയ്ത് നൽകിയ സംഭവം വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ ഇതിൽ വന്‍ ട്വിസ്റ്റ്. വിവാഹത്തിന്‍റെ നാലാം നാൾ രാധികയെ തിരികെ വേണമെന്ന് അഭ്യർഥിച്ച് ബബ്ലു രാത്രി വികാസിന്‍റെ വീട്ടിലേത്തി. ഏഴും രണ്ടും…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    ആശാ സമരം നാലാം ഘട്ടത്തിലേക്ക്; മെയ് 5 മുതൽ രാപകൽ സമര യാത്ര

    ആശാ സമരം നാലാം ഘട്ടത്തിലേക്ക്; മെയ് 5 മുതൽ രാപകൽ സമര യാത്ര

    ഫ്രൈഡേ ഫിലിം ഹൗസിന്റെ ‘പടക്കളം’ ട്രെയ്‌ലർ പുറത്ത്

    ഫ്രൈഡേ ഫിലിം ഹൗസിന്റെ ‘പടക്കളം’ ട്രെയ്‌ലർ പുറത്ത്

    പെൺസുഹൃത്തിനെ വിവാഹം ചെയ്ത് ക്രിസ്റ്റൻ സ്റ്റെവാർട്ട്

    പെൺസുഹൃത്തിനെ വിവാഹം ചെയ്ത് ക്രിസ്റ്റൻ സ്റ്റെവാർട്ട്

    ‘വിടവാങ്ങിയത് ലാളിത്യത്തിൻ്റെ മഹാ ഇടയൻ, വേർപാട് ക്രൈസ്തവ സഭകൾക്ക് നികത്താനാവാത്ത നഷ്ടം’; അനുശോചിച്ച് യാക്കോബായ സഭ

    ‘വിടവാങ്ങിയത് ലാളിത്യത്തിൻ്റെ മഹാ ഇടയൻ, വേർപാട് ക്രൈസ്തവ സഭകൾക്ക് നികത്താനാവാത്ത നഷ്ടം’; അനുശോചിച്ച് യാക്കോബായ സഭ

    അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനെപ്പോലെ ലാളിത്യം സ്വീകരിച്ച മാര്‍പാപ്പ

    അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനെപ്പോലെ ലാളിത്യം സ്വീകരിച്ച മാര്‍പാപ്പ

    ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി; നല്ലിടയന്‍ നിത്യതയിലേക്ക്

    ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി; നല്ലിടയന്‍ നിത്യതയിലേക്ക്