‘അയോധ്യയിൽ 25 ലക്ഷം ദീപം തെളിയും, ഇന്ന് രണ്ട് ലോക റെക്കോർഡുകൾ‌ പിറക്കും’: ആചാര്യ സത്യേന്ദ്ര ദാസ്


രാമക്ഷേത്ര നിർ‌മാണത്തിന് ശേഷമുള്ള ആദ്യ ദീപാവലിയെ വവേൽക്കാൻ അയോധ്യ ഒരുങ്ങിക്കഴിഞ്ഞെന്ന് രാമക്ഷജന്മഭൂമി മുഖ്യപുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്. ദർശനം സു​ഗമമാക്കാനായി വേണ്ട നടപടികൾ കൈക്കൊണ്ടതായി അദ്ദേഹം ANIയോട് വ്യക്തമാക്കി. ഇത്തവണ 25 ലക്ഷം ദീപം തെളിക്കാനാണ് പദ്ധതിയിടുന്നത്. ​ഗിന്നസ് റെക്കോർഡിൽ ഇടം പിടിക്കുകയാണ് ലക്ഷ്യം. ഇതിന് പുറമേ സരയൂ ഘട്ടിൽ 1,100 പേരെ പങ്കെടുപ്പിച്ചുകൊണ്ട് മഹാ ആരതിയും നടക്കും.

ഇതും റെക്കോർഡ് നേടാനുള്ള ശ്രമമായിരിക്കും. അയോദ്ധ്യക്ക് സമീപത്തുള്ള 55 ഘട്ടുകളിലാകും ദീപം തെളിക്കുക. ​ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിസിന്റെ 30 അം​ഗ സംഘം ദീപോത്സവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ അയോദ്ധ്യയിലെത്തിയിട്ടുണ്ട്. ഇത്തവണയും സരയൂനദിക്കരയിൽ റെക്കോർഡ് സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ഉത്തർപ്രദേശ് സർക്കാർ. മഹാ ആഘോഷത്തിൽ‌ എല്ലാവരോടും പങ്കെടുക്കാനും മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് ആഹ്വാനം ചെയ്തിരുന്നു.

ഇത്തവണ രണ്ട് റെക്കോർഡുകൾക്ക് സാധ്യതയുണ്ടെന്നും ഏഴാമത്തെ ദീപോത്സവമാണ് ​ഗിന്നസ് അധികൃതരെ സാക്ഷ്യം വച്ച് നടത്തപ്പെടുന്നതെന്നും ടീം ഇൻചാർജായ നിഷാൽ ബരോട്ട് പറഞ്ഞു. ആറ് രാജ്യങ്ങളിലെയും 16 ഇന്ത്യൻ സംസ്ഥാനങ്ങളിലെയും കലാകാരന്മാർ പങ്കെടുക്കുന്ന ശോഭയാത്രയോടെയാകും ദീപോത്സവത്തിന് തുടക്കമാകുക.

Related Posts

ബിഹാറിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; ഹർജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും
  • November 4, 2025

ബിഹാർ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരായ ഹർജികൾ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും.ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. ബിഹാറിലെ അന്തിമ വോട്ടര്‍ പട്ടികയിലെ മാറ്റങ്ങള്‍ പ്രസിദ്ധീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ബാധ്യതയുണ്ടെന്ന് സുപ്രീംകോടതി കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ…

Continue reading
‘ഈ നാടിൻ്റെ ശബ്ദം സ്റ്റാലിൻ അങ്കിള്‍ കേള്‍ക്കുന്നുണ്ടോ, ഈ ശബ്ദം 2026ല്‍ ഇടിമുഴക്കമായി മാറും, തമിഴ്നാട്ടില്‍ എല്ലാ മണ്ഡലത്തിലും മത്സരിക്കുന്നത് വിജയ് ആയിരിക്കും’: വിജയ്
  • August 21, 2025

മധുര ജില്ലയിലെ പരപതിയില്‍ നടക്കുന്ന ടിവികെ പാർട്ടിയുടെ രണ്ടാം സംസ്ഥാനതല സമ്മേളനത്തില്‍ പ്രവർത്തകരെ അഭിസംബോധന ചെയ്‌ത്‌ വിജയ്. വിജയ് തന്റെ പാർട്ടിയുടെ അണികളെ ‘സിംഹകുട്ടികളെ’ എന്നാണ് അഭിവാദ്യം ചെയ്തത്. A Lion is always a lion. സിംഹം വേട്ടയ്ക്ക് വേണ്ടിയാണ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഇലക്‌ട്രിക് കാർ വിപണിയിലേക്ക് മാരുതി; ആദ്യ ഇലക്ട്രിക് എസ്‌യുവി ഉടനെത്തും

ഇലക്‌ട്രിക് കാർ വിപണിയിലേക്ക് മാരുതി; ആദ്യ ഇലക്ട്രിക് എസ്‌യുവി ഉടനെത്തും

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായത് ചാവേർ ആക്രമണം

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായത് ചാവേർ ആക്രമണം

പ്രവാസി സാഹിത്യോത്സവ്; കലാലയം പുരസ്‌കാരത്തിന് സൃഷ്ടികൾ ക്ഷണിക്കുന്നു

പ്രവാസി സാഹിത്യോത്സവ്; കലാലയം പുരസ്‌കാരത്തിന് സൃഷ്ടികൾ ക്ഷണിക്കുന്നു

പ്രണയത്തിന്റെ നൊമ്പരവുമായി ‘ഇത്തിരി നേര’ത്തിലെ “മധുരമൂറുന്ന” ഗാനം

പ്രണയത്തിന്റെ നൊമ്പരവുമായി ‘ഇത്തിരി നേര’ത്തിലെ “മധുരമൂറുന്ന” ഗാനം

ഫരീദാബാദിൽ 50 കിലോയോളം സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തു; 7 പേർ അറസ്റ്റിൽ

ഫരീദാബാദിൽ 50 കിലോയോളം സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തു; 7 പേർ അറസ്റ്റിൽ

പാകിസ്താനില്‍ കാര്‍ ബോംബ് സ്‌ഫോടനം; 12 മരണം, നിരവധി പേർക്ക് പരുക്ക്

പാകിസ്താനില്‍ കാര്‍ ബോംബ് സ്‌ഫോടനം; 12 മരണം, നിരവധി പേർക്ക് പരുക്ക്