നീറ്റ് ചോദ്യപേപ്പർ ചോർച്ച; കോടിക്കണക്കിന് വിദ്യാർഥികളുടെ ഭാവി തകർന്നു, ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണമെന്ന് മല്ലികാർജുൻ ഖാർഗെ

രാജ്യത്തെ നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. വിദ്യാർഥികളുടെ ശബ്ദത്തെ മന്ത്രി ‘തീവ്രവാദം’ എന്ന് വിളിച്ച് അധിക്ഷേപിക്കുന്നു. രാജ്യത്ത് 90 ഓളം ചോദ്യപ്പേപ്പറുകൾ ചോർന്നു. കോടിക്കണക്കിന് വിദ്യാർഥികളുടെ ഭാവി തകർന്നു. നീറ്റ് പേപ്പർ ചോർച്ചയെ തുടർന്ന് 20 വിദ്യാർഥികൾ ജീവനൊടുക്കി. സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നുവെന്നും ഖാർഗെ ആരോപിച്ചു.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് നീറ്റ് പുനഃപരീക്ഷ നടന്നത്. ഉത്തർപ്രദേശിലെ ജലൗൺ സ്വദേശിനിയായ 19-കാരി ചഞ്ചൽ ഭാരതി നീറ്റ് പുനഃ പരീക്ഷ എഴുതിയതിന് പിന്നാലെ ആത്മഹത്യ ചെയ്തു. പരീക്ഷയ്ക്ക് ശേഷം ചഞ്ചൽ ഭാരതി കടുത്ത മാനസിക സമ്മർദ്ദം നേരിട്ടിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. ചഞ്ചലിന്റെ മുറിയിൽ നിന്നും നീറ്റ് ചോദ്യപേപ്പറും അതിനോടൊപ്പം ആത്മഹത്യ കുറിപ്പും ലഭിച്ചതായാണ് വിവരം.

അതേസമയം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള കൊക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധം ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്. പ്രതിഷേധത്തെ അടച്ചാക്ഷേപിച്ച് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്രപ്രധാൻ രംഗത്തെത്തിയിരുന്നു. രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവരാണ് ജന്തർ മന്തറിൽ പ്രതിഷേധിക്കുന്നത്. ഒരു വിദ്യാർഥി പോലും പ്രതിഷേധത്തിൽ പങ്കെടുക്കുന്നില്ലെന്നും വിദ്യാഭ്യാസ മന്ത്രി ആരോപിച്ചിരുന്നു. നീറ്റ് പുനഃ പരീക്ഷ എഴുതിയ പരീക്ഷാർത്ഥികളുടെ കണക്ക് സംബന്ധിച്ചും അവ്യക്തത തുടരുകയാണ്. ഇതുവരെയും പരീക്ഷയിൽ പങ്കെടുത്ത പരീക്ഷാർത്ഥികളുടെ കണക്ക് NTA പുറത്തുവിട്ടിട്ടില്ല.

Related Posts

കനത്ത മഴ; അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം
  • June 24, 2026

അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം .കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ വ്യാപക നാശനഷ്ടം ഉണ്ടായി. ലോവർ സുബാൻസിരി, കെയ് പന്യോർ ജില്ലകളിലാണ് നാശനഷ്ടം ഉണ്ടായത്. യാസാലിയിലെ നീപ്‌കോ കോളനിയിൽ പതിനഞ്ചോളം വീടുകൾ തകർന്നു. ദേശീയപാതയിലെ പാലം ഒലിച്ചു പോയി.അപകടത്തിൽ ആളപായമൊന്നും…

Continue reading
FCRA നിയമത്തിൽ ഭേദഗതി: NGO സ്ഥാപനങ്ങൾക്ക് നിയന്ത്രണങ്ങൾ കർശനമാക്കി
  • June 24, 2026

വിദേശസംഭാവനാ നിയന്ത്രണ നിയമത്തിന്റെ ചട്ടങ്ങൾ കൂടുതൽ കർശനമാക്കി കേന്ദ്രസർക്കാർ. വിദേശ ഫണ്ട് സ്വീകരിക്കുന്ന സന്നദ്ധ സംഘടനകൾക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ചു. മതപരിവർത്തന പ്രവർത്തനങ്ങൾക്ക് വിലക്കുണ്ട്. എന്നാൽ വിശ്വാസ പ്രചാരണം ആവാം. ചില മേഖലകളിൽ രാഷ്ട്രീയമായ പ്രവർത്തനങ്ങൾക്ക് നിയന്ത്രണമുണ്ട്. നിയമഭേദഗതിക്കെതിരെ പ്രതിഷേധം തുടരുന്നതിനിടെയാണ് ചട്ട…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കനത്ത മഴ; അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം

കനത്ത മഴ; അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം

ശബരിമല സ്വർണ്ണക്കൊള്ള: ‘എനിക്കെതിരെ ദേവസ്വം മന്ത്രി പരാതി നൽകിയത് തെറ്റിദ്ധാരണമൂലം’; പി ഡി സന്തോഷ് കുമാർ

ശബരിമല സ്വർണ്ണക്കൊള്ള: ‘എനിക്കെതിരെ ദേവസ്വം മന്ത്രി പരാതി നൽകിയത് തെറ്റിദ്ധാരണമൂലം’; പി ഡി സന്തോഷ് കുമാർ

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: സംസ്ഥാന വ്യാപക പ്രതിഷേധവുമായി DYFI

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: സംസ്ഥാന വ്യാപക പ്രതിഷേധവുമായി DYFI

പി. എം ശ്രീ പദ്ധതി; നിയമസഭയിൽ പരസ്പരം പോരടിച്ച് ഭരണപക്ഷവും പ്രതിപക്ഷവും

പി. എം ശ്രീ പദ്ധതി; നിയമസഭയിൽ പരസ്പരം പോരടിച്ച് ഭരണപക്ഷവും പ്രതിപക്ഷവും

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കോടിക്കണക്കിന് വിദ്യാർഥികളുടെ ഭാവി തകർന്നു, ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണമെന്ന് മല്ലികാർജുൻ ഖാർഗെ

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കോടിക്കണക്കിന് വിദ്യാർഥികളുടെ ഭാവി തകർന്നു, ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണമെന്ന് മല്ലികാർജുൻ ഖാർഗെ

വാണിയപ്പാറ പള്ളിയിലെ ദുരൂഹത നീങ്ങുന്നു; കല്ലറയിൽ ഉള്ളത് രണ്ട് മൃതദേഹം മാത്രം

വാണിയപ്പാറ പള്ളിയിലെ ദുരൂഹത നീങ്ങുന്നു; കല്ലറയിൽ ഉള്ളത് രണ്ട് മൃതദേഹം മാത്രം